ചേട്ടൻ വീണ്ടും പോയി. സുധി എൻറെ അടുത്ത് വന്നിരുന്നു.
സുധി: എടാ, നിൻറെ വീട്ടിൽ അറിയിക്കേണ്ട. നീ വീട്ടിൽ അറിയിക്കേണ്ട എന്നു പറഞ്ഞതുകൊണ്ട്, ഞാൻ പറഞ്ഞിട്ടില്ല. നിനക്ക് നാലുദിവസം തീരെ ബോധം ഉണ്ടായിരുന്നില്ല. മഞ്ഞപ്പിത്തം ആയിരുന്നു, അതുകൂടി.
ഇവൻ ഉദ്ദേശിക്കുന്ന വീട്ടിൽ അറിയിച്ചാൽ അമ്മൂമ്മയും കിളിയും ഭയക്കും. എൻറെ വീട്ടിലറിയിക്കാൻ ഇവന് വീട് അറിയില്ല. ഏതായാലും ഉള്ളിൽ കുറച്ചു വെള്ളം ചെന്നാല് സംസാരിക്കാനുള്ള ശേഷി ഉണ്ടാവു. ഇന്ന് ഏത് ദിവസം ആണാവോ? ഏതായാലും കാര്യങ്ങളൊക്കെ ചോദിച്ച അറിയണമെങ്കിൽ സംസാരിക്കാൻ കഴിയണം. വെള്ളം വരട്ടെ. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ ഒരു ചെറിയ ഫ്ലാസ്കിൽ വെള്ളവുമായി വന്നു. ചേച്ചി അവിടെ ഇരുന്നിരുന്ന ഗ്ലാസ്സ് കൊണ്ടുപോയി കഴുകി, ചൂടുവെള്ളം അതിൽ എടുത്തു. ചേട്ടൻ എൻറെ ചുണ്ടോട് ചേർത്ത് കുറേശ്ശെ കുറേശ്ശെയായി ഒഴിച്ച് തന്നു. പരവശം മാറിയപ്പോൾ പതിയെ സംസാരിക്കാം എന്നായി. വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി, ശരിയാണ്, കുറച്ചു ദിവസങ്ങളായി യൂറിൻ പാസ് ചെയ്യുമ്പോൾ കടും മഞ്ഞ കളർ ആയിരുന്നു. ഈ സംഭവം നടക്കുന്നത് തലേദിവസം യൂറിൻ്റെ കളർ വീണ്ടും കടും മഞ്ഞ ആയി, ഞാൻ കരുതിയത് വെയിലിന് ചൂടും ഫീൽഡ് വർക്കും കൊണ്ടായിരിക്കുമെന്നാണ്. അതുകൊണ്ട് ശ്രദ്ധിച്ചില്ല, ഞാൻ ചേട്ടനും ചേച്ചിക്കും മറ്റും ബുദ്ധിമുട്ടായല്ലെ എന്ന് ചോദിച്ചു. അവർ പറഞ്ഞു എന്ത് ബുദ്ധിമുട്ട്, ആർക്കാണ് എപ്പോഴാണ് എന്താണ് എന്നൊന്നും ആർക്കും അറിയില്ലല്ലോ. ഞാൻ സുധിയോട് പറഞ്ഞു
ഞാൻ: നീ അറിയിക്കാൻ പോകുന്നത്, ഇരിങ്ങാലക്കുട അല്ലേ? അവിടെ ഇതറിഞ്ഞാൽ അമ്മൂമ്മ ആകെ വിഷമിക്കും. ഇനിയിപ്പോൾ എല്ലാം ഭേദം ആയില്ലേ? നാളെയോ മറ്റന്നാളോ നമുക്ക് ഡിസ്ചാർജ് ആയി പോകാമല്ലോ? ഇന്ന് എന്താ ആഴ്ചയാണ്?
സുധി: ശനിയാഴ്ച. ആൻറിബയോട്ടിക് സ്റ്റാർ ചെയ്തിട്ടുണ്ട്, അത് ഏഴ് ദിവസത്തെ ഡോസ് ആണ്. ഇനിയും മൂന്നു ദിവസം കൂടി ഇവിടെ കിടക്കേണ്ടിവരും.
ദൈവമേ, ഞാൻ ഇന്നലെ വീടെത്തി കൊള്ളാമെന്ന് ആ ഭദ്രകാളിയോട് പറഞ്ഞതാണ്. ഇനി എന്തൊക്കെ പുകിൽ ഉണ്ടാവുമോ ആവോ. ഏതായാലും വിളിച്ച് ഒന്ന് സമാധാനിപ്പിക്കാം
ഞാൻ: എൻറെ ഫോൺ എന്തിയേ?
ചേട്ടൻ: അത് വീട്ടിലുണ്ട്, പോയിട്ട് വരുമ്പോൾ കൊണ്ടുവരാം. ഈ ട്രിപ്പ് തീരുമ്പോൾ പതിയെ എഴുന്നേറ്റ് നടക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
ഞാൻ: ഇപ്പോൾ സമയം എന്തായി?
സുധി: വൈകുന്നേരം 5:30. ചേട്ടനും ചേച്ചിയും പൊയ്ക്കോ, അവിടെ ചീതമ്മ ഒറ്റക്കല്ലേ ഉള്ളൂ. കഴിഞ്ഞ രണ്ടുദിവസം ചേട്ടനാണ് ഇവിടെ രാത്രിയിൽ നിന്നിരുന്നത്. ഇന്നലെ ഞാൻ നിന്നു, ഇന്ന് സെക്കൻഡ് സാറ്റർഡേ ആണല്ലോ. ഇന്നും ഞാൻ തന്നെ നിന്നോളാം.
എൻ്റെ കിളിക്കൂട് 14 [Dasan]
Posted by