ഞാൻ: ഞങ്ങൾക്ക് രണ്ടു പേർക്കുള്ള ചോറ് തിരഞ്ഞെടുത്ത അത് ഞങ്ങൾ അവിടെ പോയിരുന്നു കഴിച്ചേക്കാം. രാത്രിയിൽ ഇനി അങ്ങോട്ടുള്ള യാത്ര ഭയങ്കര ദുഷ്കരം ആയിരിക്കും.
ഇത് പറഞ്ഞു ഞങ്ങൾക്ക് രണ്ടു പേർക്കും ഉള്ള ചോറും വാങ്ങി ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് നടന്നു. എനിക്ക് ഒരു വറ്റ് പോലും ഉള്ളിലേക്ക് ഇറക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. എന്നാലും ചിറയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. വഴിയിൽ വെച്ച് ഞാൻ അമ്മയോട് വേറൊന്നും ചോദിച്ചില്ല. വീട്ടിലെത്തി, ഗേറ്റ് പൂട്ടി ഞങ്ങൾ വാതിൽ തുറന്നു അകത്തു കയറി. ശ്മശാന മൂകമായ അന്തരീക്ഷം. ബാഗ് എടുത്ത് അകത്തു വച്ച് ഞാൻ ബാത്റൂമിൽ കയറി ഒന്നു കുളിച്ചു. അതിനുശേഷം ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു.
ഞാൻ: കിളി എന്തിനാണ് പോയത്? രണ്ടാമത്തെ ബുധനാഴ്ച കിളിക്കി പരീക്ഷ ഉള്ളതല്ലേ? ഞാൻ വന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞതാണ് എന്നിട്ട് പെട്ടെന്ന് പോകാൻ എന്താ കാരണം?
അമ്മൂമ്മ: കഴിഞ്ഞ ഞായറാഴ്ച പ്രകാശൻ വന്നിരുന്നു, കിളി വിളിച്ചിട്ട് വന്നതാണെന്നാണ് പറഞ്ഞത്. ഇപ്പോൾ അവൻറെ കൈയിലും,
നിർത്തിക്കൊണ്ട് അമ്മൂമ്മ പോയി ഫോണും വേറൊരു ചെറിയ പുതിയ എൻറെ കൈയിൽ കൊണ്ടു വന്നു തന്നു.
അമ്മൂമ്മ: ഇതുപോലെ ഒരു കുന്ത്രാണ്ടം ഉണ്ട്. അതിൽ കിളി വിളിച്ചു എന്നാണ് അവൻ പറഞ്ഞത്. അവൾക്ക് വീട്ടിലേക്ക് വരണമെന്നു പറഞ്ഞെന്ന് പ്രകാശൻ പറഞ്ഞു. ഈ കുന്ത്രാണ്ടം എന്നെ ഏൽപ്പിച്ചിട്ട് നീ വിളിക്കുമ്പോൾ വല്യമ്മയ്ക്ക് എടുത്ത് സംസാരിക്കാം, എന്നുപറഞ്ഞ് അവൾ എന്നെ ഏൽപ്പിച്ചു. പിന്നെ ഈ ചെറിയ പൊതി നീ വരുമ്പോൾ കൊടുക്കാൻ പറഞ്ഞു എന്നെ തന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്താണെന്ന് ഞാൻ തുറന്നു നോക്കിയിട്ടില്ല. അവൾ അപ്പോൾ തന്നെ ഡ്രസ്സ് ഒക്കെ മാറി അവൻറെ ഒപ്പം പോയി.
ഞാൻ: അമ്മൂമ്മ കിളിയോട് എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചില്ലേ?
അമ്മൂമ്മ: ഞാൻ ചോദിച്ചു മോനെ, അപ്പോൾ അവൾ പറഞ്ഞത്, ഞാൻ ഇത്രയും ദിവസം ഇവിടെ നിന്നില്ലേ വല്യമ്മെ ? ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ. എനിക്ക് ഇതിൽ ഒന്നും പറയാനില്ലല്ലോ മോനേ. അവൾ പറഞ്ഞത് ശരിയാണ്.
എന്തെല്ലാം പ്രതീക്ഷയോടെയാണ് ഞാൻ ഇവിടെ വന്നത്. ക്ഷീണം പോലും വകവയ്ക്കാതെ ഈ തിക്കിലും തിരക്കിലും സഹിച്ച് ഇവിടെ വന്നപ്പോൾ……. എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ വരുന്നതു വരെ എങ്കിലും കാത്തുനിൽക്കുമായിരുന്നു. ഞാൻ രണ്ടുദിവസം വിളിച്ചില്ല എന്ന ഒറ്റക്കാരണത്താൽ, എന്നെ കാണാതെ പോയി. ആ ചെറിയ പൊതിയിൽ എന്താണെന്ന് അറിയാൻ തുറന്നുനോക്കി. അതിൽ ഞാൻ വാങ്ങിച്ച് കിളിയുടെ മോതിരവിരലിൽ ഇട്ടു കൊടുത്ത മോതിരം. അതുകണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ എന്താ അപരാധം ചെയ്തിട്ടാണ്, ഈ മോതിരം ഊരി ഇവിടെ ഉപേക്ഷിച്ചു പോയത് ഏതായാലും ഈ രാത്രി ഒന്ന് കഴിച്ചു കൂട്ടണം. നാളെ നേരം