എൻ്റെ കിളിക്കൂട് 14 [Dasan]

Posted by

വെളുക്കുമ്പോൾ ഞാൻ പോകുന്നുണ്ട് ഭദ്രകാളിയെ കാണാൻ. അമ്മൂമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു, ഞാൻ പേരിന് കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് പോന്നു. കിടന്നിട്ടു ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊരു ദുഷ്ടയാണ്………

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ചായക്ക് വീട്ടിൽ ഒരു സാധനം പോലും ഉണ്ടായിരുന്നില്ല. ചിറ്റയുടെ വീട്ടിലേക്ക് ഞങ്ങൾ രണ്ടുപേരും പോയി, അമ്മൂമ്മയെ അവിടെ ആക്കിയിട്ട്
ഞാൻ: ഞാനിന്ന് പോയി കിളിയേ വിളിച്ചു കൊണ്ട് വരും. വീട്ടിൽ ആൾ ഇല്ലായെങ്കിൽ വീട് ഉറങ്ങിയത് പോലെയാവും. അമ്മൂമ്മയും കിളിയും കൂടി വീട്ടിൽ നിന്നാലെ ഒരു സുഖമാവു.
എന്ന് പറഞ്ഞ് ചിറ്റയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ കിളിയുടെ വീട്ടിലേക്ക്. വഴിക്ക് വെച്ച് പ്രകാശനെ കണ്ടു.
പ്രകാശൻ: വീട്ടിലേക്ക് ആണോ? അവിടെ ആരുമില്ല, വല്യച്ഛൻറെ മകളുടെ കല്യാണമാണ് നാളെ. എല്ലാവരും അവിടെയാണ്. ഞാൻ അങ്ങോട്ട് പോവുകയാണ്, എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു.
ഞാൻ: എന്നാൽ ഞാനും അങ്ങോട്ട് വന്നാലോ?
എനിക്ക് കിളിയുമായി എങ്ങനെയും സംസാരിച്ചത് പ്രശ്നം ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് പോകാമെന്ന് വച്ചത്.
പ്രകാശൻ: അതിനെന്താ നമുക്കൊരുമിച്ചു പോകാമല്ലോ. കൊരട്ടിയിൽ ആണ് വീട്.
ഞങ്ങൾ ടൗണിൽ എത്തി, കൊരട്ടി ക്കുള്ള ബസ്സിൽ കയറി അങ്ങോട്ട് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ ഉച്ചയായി, നല്ല തിരക്ക്. കുടുംബക്കാർ എല്ലാവരും ഉണ്ട്. ഞാൻ പതിയെ കിളിയെ തിരഞ്ഞു നടന്നു. അങ്ങനെ നടക്കുന്നതിനിടയിൽ ഷിബു അമ്മയും അച്ഛനും ആയി കാറിൽ വന്നിറങ്ങുന്നത് കണ്ടു. എന്നെ കണ്ടതും
ഷിബു: എന്താടാ എവിടെ?
ഞാൻ: പ്രകാശൻറെ കൂടെ വന്നതാണ്.
എനിക്ക് നല്ല പുന്നാരം ആണ് തോന്നിയത്. എൻറെ പെണ്ണിനെ അവളുടെ സമ്മതമില്ലാതെ കയറി പിടിച്ചവൻ ആണ്. ഇന്ന് വൈകുന്നേരം വരെ ഇവിടെ കഴിച്ചു കൂട്ടിയിട്ട്, ഇവൻ വെള്ളമടിച്ചു പറ്റാകുമ്പോൾ ഏതെങ്കിലും മൂലയിൽ കൊണ്ടുപോയി 2 താങ്ങണം. എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇതൊക്കെ കരുതി കിളിയെ വീണ്ടും തിരഞ്ഞെടുക്കുമ്പോൾ. അതാ കിളി ഷിബുമായി സംസാരിക്കുന്നു. ഇടക്ക് കിളി എന്നെ നോക്കുന്നുണ്ട്. കിളി ചിരിച്ചുകൊണ്ടാണ് ഷിബുവിനോട് സംസാരിക്കുന്നത് കൂടെ ഷീമയുമുണ്ട്. ഇടക്കിടക്ക് കിളി എന്നെ നോക്കുന്നുണ്ട്. ഷിബുവിനോട് കൂടുതൽ ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഞാനവിടെ നിന്നും പെട്ടെന്ന് മാറി പ്രകാശന കണ്ടു. എൻറെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നെങ്കിലും, കിളി യോട് സംസാരിച്ച് പിണക്കം മാറ്റണം എന്ന ചിന്തയിൽ പ്രകാശനോട്
ഞാൻ: അമ്മൂമ്മ, കിളിയെ വിളിക്കാനാണ് എന്നെ വിട്ടത്. നീ ചെന്ന് ഒന്ന് കിളിയെ വിളിക്കൊ?
പ്രകാശൻ: ഞാൻ അവളോട് പറഞ്ഞതാണ്. വല്യമ്മയുടെ കൂടെ നിന്നോളാൻ.

Leave a Reply

Your email address will not be published. Required fields are marked *