കിളി: അടുത്ത ആഴ്ച വാ……..
ഞാൻ: ശരി…….
ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി, ഗേറ്റിനടുത്ത് എത്തിയപ്പോൾ അവർ വരുന്നത് കണ്ടു. സീത വേഗം എൻറെ അടുത്തേക്ക് വന്നു.
സീത: എന്തായി അണ്ണാ, കൊമ്പ് ഒടിച്ചോ?
ഞാൻ: രണ്ടു കൊമ്പ് ഒടിച്ചിട്ടുണ്ട്, അതിൻറെ അടയാളമുണ്ട്.
അപ്പോഴേക്കും അവരെല്ലാവരും അടുത്തെത്തി. ഞങ്ങളെല്ലാവരും അകത്തേക്ക് കയറി. സീത പതിയെ കിളിയുടെ അടുത്തേക്ക് ചെന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചു രണ്ടുപേരും എന്നെ നോക്കുന്നുണ്ട്. അതു കഴിഞ്ഞ് സീത എൻറെ അടുത്തേക്ക് വന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി.
സീത: കഷ്ടം ഉണ്ടട്ടോ. ആ ചേച്ചിയുടെ രണ്ടു കവിളും തിണർത്തു കിടക്കുന്നു. ഇങ്ങനെ ഒരു കൊമ്പ് ഒടിക്കലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒരു സന്ദർഭം ഒരുക്കി തരില്ലായിരുന്നു. പാവം ചേച്ചി. പ്രശ്നം തീർന്നില്ലേ? ഇനി സന്തോഷം ആയിട്ട് നമുക്ക് തിരിച്ചു പോകാമല്ലോ. വണ്ടിയുടെ തീയെടുത്തു കൊണ്ടുപോകാനുള്ള സാധനങ്ങൾ വണ്ടിയിൽ കയറ്റി വെക്കട്ടെ. അച്ഛനും അമ്മയ്ക്കും നിങ്ങളുടെ ഈ വിവരം അറിയില്ല. അതിപ്പോൾ പറയുകയും വേണ്ട. എവിടെ വണ്ടിയുടെ കീ.
ഞാൻ: നമ്മൾ ആദ്യം കൊണ്ടുപോയി ബാഗ് വച്ച് മുറിയില്ലെ, അവിടെ ടേബിളിൽ ഇരിപ്പുണ്ട്.
സീത പോയി കീട കൊണ്ടുവന്ന് വണ്ടി തുറന്നു. അതിനുശേഷം ബാഗുകൾ എടുത്തു കൊണ്ടുവന്ന് ഡിക്കിയിൽ വെച്ചു.
ഭക്ഷണം കഴിച്ച് 2:30 ഓടെ ഞങ്ങൾ ഇറങ്ങി. സീത ചെന്ന് കിളിയുടെ കയ്യിൽ പിടിച്ച് ഉടനെ കാണാം എന്നു പറഞ്ഞു. കളിയുടെ മുഖത്ത് ഞാൻ നോക്കിയപ്പോൾ വിഷമം നിഴലിച്ചിരുന്നു. കണ്ണുകൊണ്ട് ഞാൻ അടുത്ത ആഴ്ച വരാം എന്ന് കാണിച്ചു. യാത്രയും പറഞ്ഞു വണ്ടിയിൽ കയറി യാത്രയായി. യാത്രയ്ക്കിടയിൽ എറണാകുളം കഴിഞ്ഞു അരൂർ എത്തിയപ്പോൾ ഹോട്ടലിൽ കയറി ചായ കുടിച്ചു ഇറങ്ങിയപ്പോൾ
ചേട്ടൻ: എനിക്ക് ഉറക്കം വരുന്നുണ്ട്. അതുകൊണ്ട് മോള് ഫ്രണ്ടിൽ ഇരിക്കട്ടെ.
അവിടെ നിന്നുള്ള യാത്രയിൽ സീത എൻറെ സൈഡിലാണ് ഇരുന്നത്. കുറച്ചു ദൂരം പോയപ്പോൾ ചേട്ടനും ചേച്ചിയും ഉറക്കമായി. വണ്ടിയിൽ കയറിയപ്പോൾ മുതലുള്ള സീതയുടെ സംസാരം, അവർ ഉറക്കമായപ്പോൾ
സീത: ആ ചേച്ചി പാവമാണെട്ടോ.
ഞാൻ: നല്ല പാവാമാണ്.
സീത: എപ്പോഴാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു കൊണ്ടുവരുന്നത്.
ഞാൻ: അത് എങ്ങനെയൊക്കെ ആകും എന്ന് ദൈവത്തിനു മാത്രമേ അറിയൂ. ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ വിളിച്ചു കൊണ്ടുവരാം, അല്ലെങ്കിൽ നമ്മൾ എല്ലാവരും കൂടി പോയി തല മേളത്തോടെ വിളിച്ചു കൊണ്ടു വരാം. മിക്കവാറും ആദ്യം പറഞ്ഞതേ നടക്കൂ.
സീത: എന്തായാലും ഉടനെ വേണം. ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല.
ഞാൻ: പറയാതിരുന്നത് മറ്റുള്ള പ്രശ്നങ്ങൾ കൊണ്ടാണ്.