സീത: സ്വയംവരത്തിന് ഇനി രാവണനെ ഒഴിവാക്കാമല്ലോ?
ഞാൻ: ഉടൻതന്നെ ഉണ്ടോ?
സീത: അതില്ല. ഡിഗ്രി കഴിഞ്ഞ് B Ed എടുത്ത് ജോലി കിട്ടിയിട്ടേ ഉണ്ടാവു.
ഞാൻ: ഞാനപ്പോൾ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴേ ഉണ്ടാവു…..
സീത: അധികമൊന്നുമില്ല ഏറിയാൽ മൂന്നോ നാലോ വർഷം.
ഞാൻ: ശരി, ശരി. നടക്കട്ടെ.
അങ്ങനെ ഓരോന്ന് ഇരുന്ന് സംസാരിച്ച് കൊല്ലം ജില്ലയിലെക്ക് കടന്നു. ബ്ലോക്ക് കിട്ടിയതുകൊണ്ട്, ഇപ്പോൾ സമയം 8:00 മണി. നല്ലൊരു ഹോട്ടൽ നോക്കി സൈഡ് ഒതുക്കി. ഉറങ്ങുന്നവരെ വിളിച്ചെഴുന്നേൽപ്പിച്ചു. ലൈറ്റ് ആയിട്ട് ഭക്ഷണവും കഴിച്ച് അവിടെനിന്നും വീണ്ടും യാത്ര തുടർന്നു. വീടെത്തിയപ്പോൾ 10:30 മണിയായി. ചേട്ടനും ചേച്ചിയും സീതയും യാത്രപറഞ്ഞു പോയി ഞാൻ റൂമിലേക്ക് കയറി. ഇനിയിപ്പോൾ ഫോൺ വിളിക്കാൻ ആളായല്ലോ. ഞാൻ ഫോൺ എടുത്ത് കിളിയെ വിളിച്ചു. കിളിക്ക് സംസാരിക്കാൻ ഒരു വിഷമം ഉള്ളതുപോലെ. ഒരു നീണ്ട അകൽച്ചയ്ക്ക് ശേഷം അടുത്തപ്പോൾ കവി പറഞ്ഞതുപോലെ
എന്ത് ചൊല്ലി വിളിക്കണം ഞാൻ……
എൻ ആത്മനാഥനെ.
എന്ന അവസ്ഥയിലാണ് കിളി. അതുകൊണ്ട് അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ സംസാരിച്ച് അവസാനിപ്പിച്ചു കിടന്നു.
എൻറെ സ്ഥിരം കണിയോടെ ദിവസം ആരംഭിച്ചു.
സീത: നമ്മൾ ഇവിടെ എത്തി എന്ന് ചേച്ചിയെ വിളിച്ചു പറഞ്ഞൊ അണ്ണാ?
ഞാൻ: പറഞ്ഞു.
ചായ തന്നിട്ട് സീത തിരിച്ചുപോയി. ഈയാഴ്ച എങ്ങനെ തള്ളിനീക്കും എന്നാ ആലോചനയിലായിരുന്നു ഞാൻ. കുറേ നാളുകളായി അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നില്ല. ഇതിപ്പോൾ അടുത്തപ്പോൾ പിരിഞ്ഞിരിക്കാൻ ഒരു വിഷമം. ഇനി ചെല്ലുമ്പോൾ ആ മോതിരം വിരലിൽ ഇട്ടു കൊടുക്കണം. അപ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, ഇണങ്ങി വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. തിരക്കുള്ള ജോലിയായിരുന്നു ആയിരുന്നതിനാൽ, ദിവസങ്ങൾ പോകുന്നത് അറിയുന്നത് ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിവസങ്ങളിൽ മൂന്നോ നാലോ തവണ കിളിയേ വിളിക്കും. ഇപ്പോൾ പതിവിലും കൂടുതൽ അടുത്തു. പണ്ടാരോ പറഞ്ഞത് പോലെ “അകന്നിരുന്നാൽ സ്നേഹത്തിന് മാധുര്യം കൂടും”. പെണ്ണിന് ഇപ്പോൾ ഇത്തിരി ശൃംഗാരം കൂടുതലാണ്. രണ്ട് അടിയുടെ കുറവ് തീർന്നപ്പോൾ എല്ലാം ശരിയായി. ശനിയാഴ്ച ആകാൻ കാത്തിരുന്നു, തിങ്കളും ചൊവ്വയും ലീവെടുത്ത് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഓഫീസിൽ പരിചയം നല്ല ആയതിനാൽ, ശനിയാഴ്ച മറ്റുള്ള സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് ഉച്ചയ്ക്ക് രണ്ടു ദിവസത്തെ ലീവ് എടുത്ത് ഇറങ്ങി. റൂമിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയത് വീട്ടിലേക്ക് പോകാനുള്ള