എൻ്റെ കിളിക്കൂട് 16 [Dasan]

Posted by

ഇതുകേട്ടപ്പോൾ കിളിയുടെ മുഖം മാറി. കുറെ നാളുകൾക്കു ശേഷം സ്വസ്ഥമായി കണ്ടതാണ്, അത് ഈ വീട്ടിൽ പോകലുമായി കളഞ്ഞു കുളിക്കും എന്ന തോന്നലാകാം ഈ മുഖം മാറ്റത്തിന് കാരണം.
അമ്മുമ്മ: നീ ഒറ്റയ്ക്ക് പോയാൽ പോരെ?
ഞാൻ: അമ്മൂമ്മ എത്ര നാളായി വീട്ടിൽ ഒന്ന് പോയിട്ട്? ഇപ്പോൾ വണ്ടി ഉണ്ടല്ലോ, നമ്മൾക്ക് എല്ലാവർക്കും കൂടി അങ്ങോട്ട് പോകാം. ഇവിടെത്തന്നെ ചടഞ്ഞു കൂടി ഇരിക്കുകയല്ലേ. തിരിച്ചു വരുന്ന വഴി ബീച്ചിൽ ഒക്കെ വന്നു കയറി പോരാം.
അമ്മുമ്മ: ഞാൻ ബീച്ചിലും കീച്ചിലും ഒന്നുമില്ല.
ഞാൻ: വേണ്ടെങ്കിൽ വേണ്ട. എന്നാലും നാളെ നമ്മൾ രാവിലെ എറണാകുളത്തിനു പോകുന്നു.
കിളിയുടെ മുഖത്തിന് ഒരു തെളിച്ചവുമില്ല.
ഞാൻ: രാവിലെ എട്ടുമണിക്ക് ഇവിടെ നിന്ന് പുറപ്പെടുന്നു. ഭക്ഷണം ഒക്കെ പുറത്തുനിന്ന്.
മനസ്സില്ലാമനസ്സോടെ അമ്മ സമ്മതിച്ചു. ഇവിടെ മുഖത്ത് നോക്കിയപ്പോൾ ഒരു കൊട്ടയുണ്ട് മുഖം. ഞാൻ പതിയെ കണ്ണിറുക്കി കാണിച്ചു. മുഖം വെട്ടിച്ച് അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. വട്ടം ഉടക്കി ആണല്ലോ പോയത്, ഇനി എന്താണാവോ സംഭവിക്കാൻ പോകുന്നത് വരുന്നത് വരട്ടെ. ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കിളിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, കട്ട കലിപ്പിലാണ്. ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനമായി. ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചത് തന്നെ രണ്ടു കാരണങ്ങൾക്കാണ്, ഞാൻ വാങ്ങിയ വണ്ടിയും കാണിക്കാം. ഭാവി വധുവും എൻറെ വീട്ടുകാരും തമ്മിൽ ഒന്ന് കണ്ടോട്ടെ എന്ന് കരുതി. ഇതിപ്പോൾ തുടക്കത്തിൽ തന്നെ ബോംബ് ആണല്ലോ. ഭക്ഷണം കഴിഞ്ഞ് ഞാൻ, എൻറെ മുറിയിലേക്ക് പോയി, വാതിൽ ചാരി കട്ടിലിൽ കയറി കിടന്നു. അമ്മൂമ്മയും കിളിയും അടുക്കളയിൽ പണിയിലായിരുന്നു. നാളെ രാവിലെ പോകുന്നതിനാൽ ബാക്കിവന്ന ഭക്ഷണങ്ങൾ എല്ലാം ഫ്രിഡ്ജിൽ കയറ്റി വെക്കുന്നതിൻ്റെയും, പാത്രങ്ങൾ കഴുകി വെക്കുന്നതിൻ്റെയും തിരക്കിലാണ്. യാത്ര ചെയ്തതിൻ്റെ ക്ഷീണത്തിൽ ആ കിടപ്പിൽ കണ്ണടഞ്ഞു പോകുന്നുണ്ടായിരുന്നെങ്കിലും കണ്ണുകൾ ബലമായി തുറന്നു കൊണ്ടിരുന്നു, പക്ഷേ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. എപ്പോഴൊ ചുണ്ടിൽ പൂവിതൾ തൊടുന്നതു പോലുള്ള അനുഭൂതി, കണ്ണുതുറന്നു നോക്കിയപ്പോൾ കിളി എൻറെ ചുണ്ടിൽ ചുംബിക്കുന്നു.
കിളി: കള്ളാ…….. ഉറക്കം നടിക്കുന്നൊടാ…….. എത്ര നേരം ഞാൻ നോക്കി കിടന്നു.കാണാതായപ്പോൾ നോക്കാമെന്ന് കരുതി വന്നതാണെടാ കൊരങ്ങ……… എന്നിട്ട് എൻറെ അടുത്ത് നിൻറെ അഭ്യാസം എടുക്കുന്നൊ……..
എന്ന് പറഞ്ഞ് ചുണ്ടിൽ കടിച്ചു.ഞാൻ വേദന കൊണ്ട് ഹാ……. എന്ന് ഒച്ച ഉണ്ടാക്കി.
കിളി: എടാ കള്ളാ……… ആകെ ഒരു ദിവസം മുഴുവൻ കിട്ടുന്നില്ല, അതിനിടയിൽ വീട്ടിലേക്കുള്ള യാത്ര.
ഞാൻ: എടി കാളി…….. നീയും നിൻറെ അമ്മായിഅമ്മയും കൂടി നല്ല രീതിയിൽ കാണുന്ന അവസാന ദിവസം ആയിരിക്കും നാളെ.
കിളി: അതെന്താ അങ്ങനെ ?
ഞാൻ: എടി പൊട്ടി കാളി. നിനക്ക് തോന്നുന്നുണ്ടോ ഈ ബന്ധം അവർ

Leave a Reply

Your email address will not be published. Required fields are marked *