കിളി: കൊച്ചു കുട്ടിക്ക് നല്ല കൊച്ചു തല്ലു കിട്ടും. പോയി പല്ലു തേക്കു.
ഞാൻ: പല്ല് തേപ്പിച്ച് തരൂല?
കിളി: കളിക്കാതെ ചെക്കാ……. വല്യമ്മ ഇപ്പോൾ ഇറങ്ങിവരും. നമുക്ക് ഇവിടെ നിന്ന് ഇറങ്ങണ്ടെ?
ഞാൻ ബ്രഷുമായി പുറത്തേക്ക് പോയി. എല്ലാം പെട്ടെന്ന് പെട്ടെന്നായി കൃത്യം 8 മണിക്ക് തന്നെ ഞങ്ങൾ വീടുപൂട്ടി പുറത്തിറങ്ങി വണ്ടിയിൽ കയറി. നമ്മുടെ ആള് ലൈറ്റ് ഗ്രേ ഷെയ്ഡുള്ള പാവാടയും ബ്ലൗസും, ലൈറ്റ് ബ്ലൂ ഹാഫ് സാരിയിൽ ബോർഡറിൽ ലൈറ്റ് ഷേഡ് ഗ്രേ വെള്ളി തൊങ്ങല് പിടിപ്പിച്ചിട്ടുണ്ട്. അതു ഉടുത്തപ്പോൾ എൻറെ പെണ്ണിന് ഒരു പ്രത്യേക ഭംഗി. പെണ്ണ് പുറകിലും അമ്മൂമ്മ എൻറെ സൈഡിലും ആയി കയറി. ഞങ്ങൾ ചെല്ലുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞിട്ടില്ല. പോകുന്ന വഴി കൊടുങ്ങല്ലൂർ അമ്പലത്തിൽ കയറി തൊഴുതു പുറത്തിറങ്ങി ശരവണ ഭവനിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. പത്തു മണിയോടെ ഞങ്ങൾ വീട്ടിലെത്തി. അമ്മൂമ്മയെ കണ്ടപ്പോൾ അമ്മയ്ക്ക് ആശ്ചര്യം, അമ്മൂന് കിളിയുടെ കൈയും പിടിച്ച് അമ്മുമ്മയെയും കൂട്ടി അകത്തേക്ക് പോയി. അനുജനും അനുജത്തിയും ഓടിവന്ന കാറിൽ കയറി.
അനിയൻ: നമുക്കൊന്ന് ചുറ്റിയിട്ട് വന്നാലോ ചേട്ടാ.
ഞാൻ: അതിനെന്താ പോകാമല്ലോ.
ഞങ്ങൾ മൂന്നു പേരും കൂടി വണ്ടിയിൽ പുറത്തേക്ക് പോയി. ടൗണിൽ ഒക്കെ ഒന്നുപോയി, പെങ്ങൾക്ക് ഒരു ഐസ്ക്രീം മേടിച്ചു കൊടുത്തു, അനിയന് ചായയും സ്നാക്സും മതിയായിരുന്നു. അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് തന്നെ എത്തിയപ്പോൾ അവൻ മുറികളിലേക്ക് പോയി, പെങ്ങൾ നേരെ അടുക്കളയിലേക്കും അവിടെ ഭാവി മരുമകളുമായി അമ്മായിയമ്മ തകൃതിയായി ഉള്ള സംഭാഷണത്തിൽ ആയിരുന്നു. എന്നെ കണ്ടപ്പോൾ ആരും കാണുന്നില്ല എന്നതുകൊണ്ട് കൊഞ്ഞനം കുത്തി കാണിച്ചു. അമ്മൂമ്മയും അമ്മയും കൂടെ ചിറ്റയുടെ വിശേഷങ്ങളിലേക്ക് കടന്നു. ഞാൻ ഹാളിലേക്ക് നടന്നു, ടിവിയുടെ റിമോട്ട് തപ്പിയെടുത്ത് ടിവി ഓൺ ചെയ്തു. ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ, കിളി വെള്ളവുമായി വന്നു.
ഞാൻ: എങ്ങനെ, അമ്മായിഅമ്മയെ മെരുക്കി എടുത്തോ?
കിളി: അവരുടെ പൊന്നാരമോൻ്റെ കല്യാണക്കാര്യം പറയുന്നുണ്ട്. എവിടെയോ അച്ഛനും അമ്മയും കൂടി പെണ്ണ് കണ്ടു വച്ചിട്ടുണ്ട്. അച്ഛൻ വരുമ്പോൾ പറയുമായിരിക്കും.
ഞാൻ: ഞാനിത് എങ്ങനെ പറയും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു. ഏതായാലും അവർ തന്നെ പെണ്ണിനേയും കണ്ടുപിടിച്ചിട്ടുണ്ട്. നോക്കട്ടെ സുന്ദരിയും ആവശ്യത്തിന് സ്ത്രീധനവും കിട്ടുകയാണെങ്കിൽ ഒരു കൈ നോക്കാം.
കിളി: എന്തിന് ഒരു കൈയാക്കുന്നു, രണ്ടുകൈയും ആക്കിക്കോ. കൊന്നുകളയും ഞാൻ……… രണ്ടിനെയും.
ഞാൻ: എടീ, എനിക്ക് കിട്ടുന്ന സ്ത്രീധനം കൊണ്ട് നിനക്ക് നല്ലൊരു ചെക്കനെ