സൈഡിൽ ആണ് ഇരുന്നത്. മറ്റു മൂന്ന് പെൺപടകളും പുറകിൽ കയറി, അമ്മൂമ്മയോട് വാതിലിലും അടച്ച് കിടന്നു കൊള്ളാൻ പറഞ്ഞു. വണ്ടി പുറത്തേക്കെടുത്ത് ഞാനിറങ്ങി ഗേറ്റ് പൂട്ടി, ഞങ്ങൾ യാത്ര തുടങ്ങി. വഴിയിലൊന്നും വേറെ തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ, 4:00 മണിക്ക് ഗുരുവായൂരിലെത്തി. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കുന്നതിനിടയിൽ, ഞാൻ സീതയെ പതിയെ തോണ്ടി പുറകിലേക്ക് വലിച്ചു. സ്വകാര്യമായി
ഞാൻ: ക്യൂവിൽ നിൽക്കുമ്പോൾ, ചീതമ്മ എൻറെ മുൻപിൽ നിൽക്കണം. മറ്റുള്ളവരെ നമുക്കു മുമ്പിൽ നിർത്താം.
സീത: അതെന്തിനാണ് അണ്ണാ.
സീത: ആ ഉണ്ടക്കണ്ണിയെ ഒന്നു വട്ടു പിടിപ്പിക്കാൻ ആണ്.
സീത: എന്തിനാണ് അണ്ണാ, അതൊരു പാവം ചേച്ചിയാണ്.
ഞാൻ: നല്ല പാവം. അത് മിണ്ടാതിരിക്കുന്നു എന്ന് കരുതി, പാവം ഒന്നും അല്ല. അന്ന് കേട്ടതൊന്നും പോരല്ലെ?
പിന്നെ സീത ഒന്നും മിണ്ടിയില്ല. അമ്പലനടയിൽ ചെല്ലുമ്പോൾ അവിടെ നിർമ്മാല്യ ദർശനത്തിന് വേണ്ടി തുറന്ന് നട, ഇപ്പോഴും ആളെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്യൂ ഉണ്ട്, ഞങ്ങൾ ക്യൂവിൽ കയറി നിന്നു. ഞാൻ പറഞ്ഞ പോലെ തന്നെ കിളി മുമ്പിലും തൊട്ടുപുറകിൽ ചേച്ചി അതിനു പുറകിൽ ചേട്ടൻ സീത എൻറെ മുൻപിൽ വന്ന് നിൽക്കുകയും ചെയ്തു. ക്യൂ ചലിക്കുന്നതിനിടയിൽ, പലപ്രാവശ്യം കിളി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അവളെ കൂടുതൽ വട്ടു പിടിപ്പിക്കാൻ, സീതയോട് ഓരോന്നു പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. ഇത് കാണുന്തോറും, ഉണ്ടക്കണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ടു വരുന്നത് കാണാമായിരുന്നു. അപ്പോൾ സീത എന്നോട്
സീത : പാവം ചേച്ചി, നല്ല വിഷമം ഉണ്ട്. കണ്ണുകൾ നിറയുന്നത് കണ്ടോ? പ്രാക്ക് ഏക്കും.
ഞാൻ: ചീതമ്മ ഇതല്ലേ കണ്ടിട്ടുള്ളൂ, എന്നോട് കാണിച്ചത് കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
സീത: എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം? ഞാൻ ഇതിൽ ഇടപെടണൊ?
ഞാൻ: വേണ്ടായേ. ഞങ്ങൾ തമ്മിലുള്ള പ്രശ്നം, നാളെ തീരും. അതിനും ചീതമ്മ എൻറെ കൂടെ നിൽക്കണം.
സീത: ഞാൻ എന്ത് ചെയ്യണം?
ഞാൻ: എൻറെ ചിറ്റ വീട്ടിൽ നിന്നും കുറച്ചു മാറി താമസിക്കുന്നുണ്ട്. നാളെ രാവിലെ അവിടെ പോകണം എന്ന് അമ്മുമ്മയോട് പറയണം. എന്നിട്ട് അമ്മുമ്മയെയും കൂട്ടി നിങ്ങൾ മൂന്നുപേരും പോകണം. ഞാൻ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു അവിടെനിന്നും മാറിക്കോളാം. ഓക്കെ അല്ലേ?
സീത: ഓക്കെ.
ഞാൻ: ദർശനം കഴിഞ്ഞ് ഇറങ്ങി കഴിയുമ്പോൾ തൃപ്രയാർ കുള്ള യാത്രയിൽ വണ്ടിയുടെ ഫ്രണ്ടിൽ കയറണം.