അമ്മുമ്മ എങ്ങാനും എഴുന്നേറ്റു വന്നാൽ……. വേണ്ട ഒരു സംശയത്തിന് ഇട കൊടുക്കണ്ട. ഞാൻ തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു. രാത്രിയിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, കിളി തല കുമ്പിട്ടിരുന്നു ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. ഞാനും എഴുന്നേറ്റ് ബ്രഷ് ചെയ്തു പോയി എൻറെ മുറിയുടെ വാതിൽ ചാരി കിടന്നു. അമ്മുമ്മ കിടന്നു ഉറങ്ങിയിട്ട് വേണം ആ കാളിയുടെ വഴക്ക് തീർക്കാൻ, ഈ പെണ്ണുങ്ങൾ എല്ലാം തൊട്ടാവാടികൾ ആണോ? ഇവളോട് ഞാൻ ഉച്ചയ്ക്ക് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിയതാണ് എന്നിട്ടും പൊട്ടി കാളിക്ക് മനസ്സിലായിട്ടില്ല. നല്ല പെട വെച്ചുകൊടുത്തു പറഞ്ഞു മനസ്സിലാക്കണം. വരട്ടെ ഉറക്കത്തിൻ്റെ സിംബൽ വരുമ്പോൾ മുറിയിലേക്ക് ചെല്ലാം എന്ന് കരുതി അങ്ങനെ കിടന്നു. ലൈറ്റുകൾ ഓഫ് ആയി, അമ്മൂമ്മയുടെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. ഇന്നെന്താണ് അമ്മൂമ്മ വാതിൽ അടച്ചു കുറ്റി ഇടുന്നത്, എന്തുമാകട്ടെ പേടി കൂടാതെ കാളിയ കാണാമല്ലോ. എന്നാലോചിച്ച് കടക്കുന്നതിനിടയിൽ അതാ വരുന്നു എനിക്കുള്ള സിംബൽ. ഞാൻ പതിയെ എഴുന്നേറ്റു വാതിൽ തുറന്ന് ഹാളിലൂടെ കിളിയുടെ മുറിയുടെ വാതിൽക്കൽ എത്തി. വാതിൽ തുറന്ന് അകത്ത് കടന്നു കട്ടിലിനടുത്തെത്തി, ഇരുട്ടായതിനാൽ കട്ടിലിൽ കയറി കിടന്ന് ആളെ തപ്പി നോക്കിയിട്ട് കാണുന്നില്ല. ഫാമിലി കോട്ട് ആണല്ലോ അടുത്തെങ്ങാനും കിടപ്പുണ്ടാവും എന്ന് കരുതി അങ്ങോട്ടുരുണ്ട് ചെന്നു അവിടെയും തഥൈവ. ആൾ അവിടെ ഇല്ല, എനിക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു. ഈ പോത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരം വെളുക്കട്ടെ കാര്യം പറഞ്ഞിട്ട് നാളെത്തന്നെ ഇവിടെനിന്നും വിടണം. അമ്മുമ്മയോട് ലീവിൻറെ കാര്യം പറയാതിരുന്നത് ഭാഗ്യം. ഞാൻ ആ മുറിയിൽ തന്നെ കിടന്നുറങ്ങി.
അമ്മൂമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്.
അമ്മൂമ്മ: നീ എന്താണ് ഇവിടെ കിടന്നുറങ്ങുന്നത്?
ഞാൻ: രാത്രി ബാത്റൂമിൽ പോയപ്പോൾ ഈ കട്ടിൽ ഒഴിഞ്ഞു കിടക്കുന്ന കണ്ടു. അതുകൊണ്ട് ഇവിടെ കയറി കിടന്നു.
ഞാൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങുമ്പോൾ കിളി അടുക്കളയിലുണ്ട്. ഞാൻ കണ്ട ഭാവം നടിച്ചില്ല, എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. ഇവൾക്ക് ഒത്തിരി കുറുമ്പു കൂടുതലാണ്, അതു കുറക്കണം. ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കാര്യങ്ങൾ എല്ലാം കഴിച്ച് വണ്ടി തുടച്ചിട്ടു. രാവിലെ തന്നെ പോകാം, ധൃതി കൂടാതെ ഡ്രൈവ് ചെയ്താൽ ഉച്ചകഴിഞ്ഞ് അവിടെയെത്താം. നാളത്തെ ലീവ് ക്യാൻസൽ ചെയ്യാം. പോകുന്ന സമയം ആ പോത്തിനോട് കാര്യം പറഞ്ഞിട്ട് വേണം പോകാൻ. വരട്ടെ ഒരു പാഠം പഠിപ്പിക്കണം. വണ്ടി തുടക്കുന്നത് കണ്ടു അമ്മൂമ്മ അടുത്ത് വന്നു.
അമ്മുമ്മ: എന്താടാ വണ്ടി ഒക്കെ തുടക്കുന്നത് എപ്പോഴാണ് പോകുന്നത്?
ഞാൻ: കാപ്പി കുടി കഴിഞ്ഞാൽ ഉടൻ പോവും.
അമ്മൂമ്മ: ഞാൻ കരുതിയത് ഇന്നലെ ഞങ്ങളെ കൊണ്ടുവന്ന ആക്കിയിട്ടു നീ പോകും എന്നാണ്.
ഞാൻ: ഏതായാലും രാവിലെ പോകാമെന്ന് കരുതി.
അമ്മുമ്മ: ഏതായാലും ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോകാം. അപ്പോഴേക്കും ഞാനൊന്ന് സൈരന്ധ്രിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം.
ചിറ്റയുടെ പേര് സൈരന്ധ്രി എന്നാണ്.
ഞാൻ: രാവിലെ പോയാൽ സാവധാനം ഡ്രൈവ് ചെയ്തു ഉച്ചകഴിയുമ്പോൾ അവിടെ