ഞാൻ: ഞാൻ കൊണ്ടുപോകാൻ തയ്യാറാണ്. ആദ്യം നിൻറെ വീട്ടിലും, എൻറെ വീട്ടിലും സംസാരിക്കണം. ഇത് നടത്തി തരാൻ അവർ തയ്യാറാവുകയില്ല, അപ്പോൾ നമുക്ക് രണ്ടുപേർക്കും അന്ന് തന്നെ ഇവിടെ നിന്ന് പോകാം. അല്ലെങ്കിൽ അവർ പറയും ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഇത് നടത്തി തന്നേനെ എന്ന പഴി കേൾക്കണ്ട. ഇനി എൻറെ മോള് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങിക്കോളൂ.
കിളി എൻറെ നെഞ്ചിലേക്ക് കയറി കിടന്നു. തല എൻറെ കഴുത്തിന് വശത്ത് കൈത്തണ്ടയിൽ പൂഴ്ത്തിവെച്ചു കിടന്നുറങ്ങി. ഇവൾക്ക്, ഞാൻ ഇട്ടിട്ടു പോകുമോ എന്നുള്ള പേടിയാണ്. പാവം, അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ശരിയാണല്ലോ. എനിക്കിപ്പോൾ ഒരു ജോലിയുണ്ട്, എങ്ങനെ ആലോചിച്ചാലും തരക്കേടില്ലാത്ത സ്ഥലത്ത് നിന്നും ഒരു പെണ്ണ് കിട്ടും എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ എനിക്ക് അവളോടുള്ള സ്നേഹം മനസ്സിലാക്കാൻ അവൾക്ക് കഴിയുന്നില്ല. അവൾക്ക് എന്നെ ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ല അതാണ് അവളെ ഇത്ര ഇറിറ്റേഷൻ ആക്കുന്നത്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഞാനും എപ്പോഴൊ……..
വീട്ടിൽനിന്ന് വന്നിട്ട് ഒരാഴ്ച കഴിയുന്നു. എല്ലാദിവസവും ക്യാപ്സൂൾ കഴിക്കുന്ന രീതിയിൽ രാവിലെയും ഉച്ചക്കും വൈകിട്ടും കിളിയെ വിളിക്കാറുണ്ട്. രാത്രിയിൽ വിളിക്കുമ്പോൾ കൂടുതൽ നേരം സംസാരിക്കാറുണ്ട്. അപ്പോൾ കൊച്ചുകുട്ടികളെപ്പോലെ കൊഞ്ചിക്കുഴഞ്ഞ് ഇണങ്ങിയും പിണങ്ങിയും സംസാരിക്കും. ചില ദിവസങ്ങളിൽ അവൾക്ക് അപ്പോൾ അവളുടെ അടുത്ത് വേണമെന്ന് നിർബന്ധം പിടിക്കും. പിന്നെ പിണക്കം ആയി, എല്ലാം പറഞ്ഞ് ഇണക്കി വരുമ്പോഴേക്കും പാതിരാവ് കഴിഞ്ഞിട്ടുണ്ടാവും. ഈ ആഴ്ച ഓഫീസിൽ ജോലി കൂടുതലുള്ളതിനാൽ വീട്ടിൽ പോകാൻ പറ്റാതെയായി. അതിന് അവൾ ഒരു നീണ്ട അടിയാണ് ഉണ്ടാക്കിയത്. അത് പറഞ്ഞു തീർക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. ഇതിനിടയിൽ സീതയുടെ കരാട്ടെ ക്ലാസ് മുറപോലെ നടക്കുന്നുണ്ട്. ശരീരം വഴങ്ങിക്കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാലും ആദ്യ ബെൽറ്റ് എനിക്ക് കിട്ടി. അടുത്തതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നെ പഠിപ്പിക്കുന്നത് സീതക്ക് ഒരു പ്രാക്ടീസ് കൂടിയാവുന്നു.