അവൾ അനുഭവിച്ചത്. എനിക്ക് കുറച്ചു പറയാനുണ്ട് നമുക്ക് വീട്ടിലെത്തിയിട്ട്, നമുക്ക് രണ്ടുപേർക്കും കൂടി ഒന്നു നടക്കാൻ പോകാം. അപ്പോൾ പറയാം ബാക്കിയുള്ള കഥകൾ. എപ്പോൾ ചെല്ല് എന്തെങ്കിലും പറഞ്ഞു വിളിച്ചോണ്ട് വാ.
സീത പുറത്തേക്ക് കാറിനടുത്തേക്ക് പോയി. കിളിയുമായി വന്നു, കിളിയേ എൻറെ അടുത്ത് കസേരയിൽ ഇരുത്തി. ഇരിക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല, സീത പിടിച്ചിരുത്തി ഓപ്പോസിറ്റ് സൈഡിൽ സീതയും ഇരുന്നു. കിളിയുടെ കണ്ണും മുഖവും കരഞ്ഞു വീർത്ത് ഇരിക്കുകയായിരുന്നു. ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച് പുറത്തിറങ്ങി. പെൺപടകൾ മൂന്നും പുറകിൽ കയറി. വണ്ടിയുടെ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിയപ്പോൾ കിളി അമ്പലത്തിൽ വച്ച് നോക്കി അദ്ദേഹം ഓട്ടം തന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ഇത് കണ്ട് സീത ചിരിയടക്കാൻ വായ പൊത്തി ഇരിപ്പുണ്ട്. വണ്ടി വീടിനടുത്ത് എത്താറായപ്പോൾ ചേട്ടനോട്
ഞാൻ: നമുക്ക് ഉച്ചക്ക് ഭക്ഷണം കഴിച്ച് സുധിയുടെ വീട് വരെ ഒന്ന് പോവണ്ടേ?
ചേട്ടൻ: പോവാം, അജയ് സുധിയോട് പറഞ്ഞിട്ടില്ലേ നമ്മൾ ചെല്ലുമെന്ന്.
ഞാൻ: പറഞ്ഞിട്ടുണ്ട്. വണ്ടി വീട്ടിൽ ചെന്നു, എല്ലാവരും ഇറങ്ങി. പോകുന്നപോക്കിൽ കിളി എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് അകത്തേക്ക് പോയി. ഇത് കണ്ട് ചിരിയടക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചുപോയി സീത. ചേട്ടനും ചേച്ചിയും എന്താണ് കാര്യം എന്ന് അറിയാതെ അന്താളിച്ചു നിൽപ്പുണ്ട്. ഞങ്ങൾ ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സൽ അമ്മയ്ക്ക് കൊടുത്തു സീത. ചേട്ടനോട് കുറച്ചുനേരം കിടക്കാൻ പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറി, ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ സീത പുറകെ വന്നു. സീത വന്നത് ഞാൻ പറയാം എന്നു പറഞ്ഞ് കാര്യങ്ങൾ കേൾക്കാനാണ്. ഞങ്ങൾ രണ്ടുപേരും കുറച്ചു ദൂരം നടന്നു. ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ സീതയോട് പറഞ്ഞു. ഒരു കാര്യം ഒഴിച്ച്, അന്ന് ആ രാത്രി നടന്ന സംഭവമൊഴിച്ച് മറ്റെല്ലാം പറഞ്ഞു.
ഞാൻ: അന്ന് കോളേജ് ഗേറ്റിൽ കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ വരാൻ വൈകിയത് ഓർക്കുന്നില്ലെ? അത് അവളെന്നോട് ചെയ്ത അവഹേളനം സഹിക്കവയ്യാതെ മറന്നു പോയതാണ്.
ഇതൊക്കെ കേട്ടപ്പോൾ
സീത: മതി അണ്ണാ, ആ ചേച്ചി തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നില്ലേ.
ഞാൻ: അതിന് ഒരു കൊമ്പ് കൂടുതലാണ്. അതൊടിച്ചു മൂക്കിൽ കയറിട്ടിട്ടേ ഞാൻ അടങ്ങൂ. അതിന് ഇന്ന് ഒരു ദിവസം കൂടി കഴിയണം. നാളെ ഞാൻ പറഞ്ഞതുപോലെ ചെയ്യുക.
സീത: എന്നാലും അത്രയ്ക്ക് വേണോ അണ്ണാ?
ഞാൻ: ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ചെറിയൊരു ഡോസ്, അതു കൊടുത്തില്ലെങ്കിൽ ശരിയാവില്ല. എല്ലാം ഞാൻ പറഞ്ഞതല്ലേ, ആരും കാണാതെ ഒരുപാട് ദ്രോഹങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെ തെറ്റ് ആയാലും പ്രശ്നം പറഞ്ഞു തീർക്കാൻ വേണ്ടി അവരുടെ വല്യച്ഛൻറെ മകളുടെ കല്യാണ വീട്ടിൽ