ചെന്നപ്പോൾ, അത്രയും പേരുടെ മുമ്പിൽ വെച്ച് ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അധിക്ഷേപിച്ചു. അതു പോരാതെ പരീക്ഷ എഴുതുന്ന സ്കൂളിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അത്രയും പരീക്ഷാർത്ഥികളുടെ മുന്നിൽവെച്ച് എന്നെ അടിച്ചു. ഇതിനൊക്കെ ഒരു ചെറിയ പ്രതികാരം കൊടുത്തില്ലെങ്കിൽ ശരിയാവില്ല.
സീത: ശരി, ഞാൻ നോക്കട്ടെ.
ഞങ്ങൾ തിരിച്ചു ചെന്ന് വീട്ടിൽ കയറി. അടുക്കളയിൽ ഉണ്ടക്കണ്ണിയും ചേച്ചിയും അമ്മുമ്മയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേച്ചി
ചേച്ചി: നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ടു പോയി?
ഞാൻ: ചീതമ്മക്ക് ഈ നാടൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതുകൊണ്ട് ഒന്ന് നടക്കാൻ പോയി.
കിളിയുടെ മുഖത്ത് നോക്കിയപ്പോൾ, ആ പഴയ ദേഷ്യമൊന്നുമില്ല. ഒരു ദയനീയ ഭാവം, എനിക്കും ചീതമ്മക്കും എന്തോ ബന്ധമുണ്ടെന്നും അത് അംഗീകരിക്കുന്നു എന്ന ഭാവത്തോടെ ഉള്ള നിൽപ്പ്. ഞാനും കരുതി ഏതായാലും അങ്ങനെ തന്നെ ഇരിക്കട്ടെ.
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാനും ചേട്ടനും കൂടി സുധിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് അച്ഛനോടും അമ്മയോടും അവൻറെ ചേട്ടനോടും ലക്ഷ്മിയുടെ കാര്യം പറഞ്ഞു. ആദ്യം അവർ അത് അംഗീകരിച്ചില്ല, എല്ലാ വിവരങ്ങളും പറഞ്ഞപ്പോൾ അവസാനം അതിന് അവർ സമ്മതിച്ചു. അവർക്ക് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ കൊടുത്തിട്ട് വിളിച്ച് സംസാരിച്ച ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഞങ്ങൾ ഇറങ്ങി. വീടെത്തിയപ്പോൾ വൈകുന്നേരം 4:30, ഞാൻ പറഞ്ഞു വൈകിട്ട് 5 മണിക്ക് നമുക്ക് കൂടൽമാണിക്യ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി വരാം. എല്ലാവരും പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു. അമ്മൂമ്മ അതിനും മുടക്കം പറഞ്ഞു, അമ്മുമ്മ വരുന്നില്ല എന്നു പറഞ്ഞു. ഞാനപ്പോൾ പറഞ്ഞു ഇനി വരുമ്പോൾ കൊണ്ടു പോയി കൊള്ളാം, ഇപ്പോൾ ഇനി വണ്ടി ഉണ്ടല്ലോ. അപ്പോഴാണ് അമ്മുമ്മയും കിളിയും വണ്ടിയെടുത്ത് കാര്യം അറിയുന്നത്.
അമ്മൂമ്മ: ഇവൻ വണ്ടി എടുക്കുന്ന കാര്യം കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ എന്നോട് പറഞ്ഞതാണ്, എടുത്ത് കാര്യം എന്നോട് അറിയിച്ചില്ല.
ഞാൻ: ഈ രണ്ടു ദിവസം മുമ്പാണ് അമ്മുമ്മേ ഞാൻ വണ്ടി എടുത്തത്, എന്നിട്ട് ഇങ്ങോട്ടാണ് ആദ്യത്തെ യാത്ര.
കിളി ഒഴിച്ചുള്ള മറ്റു മൂന്നു പേരും റെഡിയാക്കാൻ തുടങ്ങി. കിളി വരുന്നില്ല എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്. ഞാൻ പതിയെ സീതയെ വിളിച്ചു കിളിയുടെ കാര്യം പറഞ്ഞു. സീത കിളിയുമായി എന്തൊക്കെ സംസാരിക്കുന്നുണ്ട്. അവസാനം കിളിയും യാത്രയാകാൻ തുടങ്ങി. ഞാനും കരുതി ഇനി അധികം വട്ടു പിടിപ്പിക്കേണ്ട, കൊടുക്കാനുള്ളത് നാളെ കൊടുത്ത് തീർക്കാം. ഞങ്ങൾ പോയി ക്ഷേത്ര ദർശനം നടത്തി, അവിടെയൊക്കെ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോഴേക്കും എട്ടു മണിയായി. വെളുപ്പിനെ എഴുന്നേറ്റതിൻ്റെ