എത്രകാലം നിൻറെ ഈ അവഹേളനം സഹിച്ചു. നിനക്ക് ഇത് നേരത്തേ തന്നിരുന്നെങ്കിൽ നീ പണ്ടേ നന്നായി പോയേനെ. നിൻറെ വിരലിൽ ഇട്ടു തന്ന മോതിരം എവിടെ?
അതിനൊന്നും മറുപടി പറയുന്നില്ല.
ഞാൻ: ഫോൺ കൊടുത്തു കൊണ്ടുപോയത് സഹിക്കാവുന്നതാണ്. നീ ആ മോതിരം ഊരി അമ്മൂമ്മയുടെ കയ്യിൽ കൊടുത്തപ്പോൾ, എന്നെ മറന്നു എന്നുള്ളതല്ലേ? എന്നിട്ടും ഞാൻ നിന്നെ കണ്ടു സംസാരിച്ച് തീർക്കാൻ വേണ്ടി വന്നിട്ട് അവിടെവെച്ചും അവഹേളിച്ചു. ആ വിഷമത്തിൻറെ നൂറിലൊരംശം പോലും നീ ഇപ്പോൾ അനുഭവിച്ചിട്ടില്ല. നീ അന്ന് കത്തികൊണ്ട് മുറിവേൽപ്പിച്ച അപ്പോൾ പറഞ്ഞത് ആ ഷിബു എന്നുപറയുന്ന നാറി നിന്നെ എന്തൊക്കെയോ ചെയ്തു. ഇപ്പോഴും ആ അഴുക്ക് നിൻറെ ശരീരത്തിൽ ഇരിക്കുന്നു എന്ന തോന്നലാണെന്ന് പറഞ്ഞത് നീ മറന്നു കാണും. അതാണല്ലോ ഞാനാ കല്യാണ വീട്ടിലും, ടെസ്റ്റിനു വന്നപ്പോഴും കണ്ടത്. എന്താടി നിനക്ക് ഒന്നും പറയാനില്ലേ? നിൻറെ നാവിറങ്ങിപ്പോയോ? നിന്നെ അടിച്ചതിനുള്ള ദേഷ്യം തീർക്കണമെങ്കിൽ ആ കത്തികൊണ്ട് കുത്തടി. അതോടെ തീരുമല്ലോ എൻറെ ശല്യം. എങ്ങനെ ഒരു സന്ദർഭം ഞാൻ ഉണ്ടാക്കിയെടുത്തത്.
കിളി എൻറെ മുഖത്തേക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നോക്കിനിൽക്കുകയായിരുന്നു.
ഞാൻ: എന്താടി ഉണ്ടക്കണ്ണി? നിനക്കൊന്നും പറയാനില്ലേ? ബോധമില്ലാതെ നാല് ദിവസം ആശുപത്രിയിൽ കിടന്ന് ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ വലിയ പ്രതീക്ഷയോടെ ഇവിടെ വന്നപ്പോൾ……..
ഞാനൊന്നും പറയുന്നില്ല നിർത്തട്ടെ. ഒന്ന് ഞാൻ പറഞ്ഞേക്കാം ഞാനും സീതയും തമ്മിൽ നീ ഉദ്ദേശിക്കുന്ന തരത്തിൽ യാതൊരു ബന്ധവുമില്ല. നിന്നെ വട്ടു പിടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്. അല്ലാതെ നിന്നെപ്പോലെ വാശി കാണിക്കാൻ വെറുക്കുന്നു എന്ന് പറയുന്ന അവൻറെ കൂടെ നിന്നെപ്പോലെ നടക്കുന്നവനല്ല ഞാൻ.
ഞാൻ എൻറെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു തുറന്ന് കിളിക്ക് വിരലിൽ അണിയിച്ചു കൊടുത്ത മോതിരം എടുത്തു കാണിച്ചു.
ഞാൻ: ഇത് കണ്ടോ, ഇത് എൻറെ ഹൃദയമാണ്. അതാണ് നിനക്ക് അന്ന് ഞാൻ തന്നിട്ട് പോയത്. അത് നീ അമ്മുമ്മയുടെ കയ്യിൽ ഊരി കൊടുത്തപ്പോൾ നിൻറെ ഹൃദയത്തിൽ ഞാൻ കൊരുത്ത ഹൃദയം പറിച്ചു കൊടുക്കുകയാണ് ചെയ്തത്. അതിപ്പോഴും ഞാൻ എൻറെ കയ്യിൽ സൂക്ഷിച്ചിട്ടുണ്ട്, ആർക്കും കൊടുത്തിട്ടില്ല. നിനക്ക് ഒന്നും പറയാനില്ലേ? ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ഞാൻ എന്താണ് കരുതേണ്ടത്. ഞാൻ ഇന്ന് ഉച്ച കഴിഞ്ഞു പോകും. നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം.
മിണ്ടുന്നില്ല, നിർജീവമായി ഒരേ നിൽപ്പ്. ഞാൻ തിരിച്ചു നടന്നു ഹാളിലെ ഗ്രൂപ്പിൽ നോക്കിയപ്പോൾ 10:30. എൻറെ മുറിയിൽ കട്ടിലിൽ കണ്ണടച്ചു കിടന്നു. ചെറിയൊരു മയക്കത്തിലേക്ക് പോകുമ്പോൾ എൻറെ കാൽപാദത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നി. കണ്ണുതുറന്നു നോക്കുമ്പോൾ കാൽക്കൽ ഇരുന്നു കരയുന്നു. കണ്ണുനീർ പാദത്തിൽ വീണു ഒഴുകിയത് ആണ് എന്തോ ഇഴയുന്നത് പോലെ തോന്നിയത്.
ഞാൻ: ഒന്നും പറയാനില്ലേ?