എൻ്റെ കിളിക്കൂട് 16 [Dasan]

Posted by

പൊട്ടി പൊട്ടി കരയാൻ തുടങ്ങി, ഞാൻ എഴുന്നേറ്റ് കിളിയെ എഴുന്നേൽപ്പിച്ചു.
ഞാൻ: ഞാൻ എൻറെ വിഷമം കൊണ്ട് പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ വിഷമം ഒന്നുമില്ല, ആരെ വേണമെങ്കിലും വിവാഹം കഴിക്കാം…….. അവനെ വേണമെങ്കിലും കഴിക്കാം…….. എനിക്ക് ഒരു വിരോധവുമില്ല. കരച്ചിൽ നിർത്തി പോകാൻ നോക്ക്.
കിളി: എന്നോട് ക്ഷമിക്കണം, ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്നെ ദിവസവും നാലും അഞ്ചും തവണ വിളിക്കുന്ന ഒരാൾ….. പെട്ടെന്ന് ഒരു ദിവസം വിളിക്കാതെ ആയപ്പോൾ…….. അതിനു മുമ്പുള്ള ദിവസം വിളിച്ചപ്പോൾ അന്നേരം ഫോണെടുത്തില്ല, അതിനു ശേഷം തിരിച്ചു വിളിക്കുകയാണ് ചെയ്തത്. അതിനുശേഷമുള്ള ദിവസം വിളിക്കാതെ ആയപ്പോൾ വൈകീട്ടും രാത്രിയും ഞാൻ തിരിച്ചു വിളിച്ചു, എടുത്തില്ല. പിറ്റേ ദിവസം അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തു. ദിവസം നാലും അഞ്ചും പ്രാവശ്യം വിളിക്കുന്ന ആൾ പിന്നീട് മൂന്ന് ദിവസത്തേക്ക് വിളിയൊന്നും ഇല്ല……. ഞാൻ കരുതിയത് എന്നെ തിരിച്ചു വിളിക്കും എന്നാണ്. അത് ഉണ്ടാകാതിരുന്നത് കൊണ്ട്, എൻറെ പൊട്ട ബുദ്ധിക്ക് എന്തോ തോന്നി.
ഞാൻ: പൊട്ട ബുദ്ധിക്ക് തോന്നി? എന്തു തോന്നി? എന്താണ് കാണിച്ചത്? വെറുക്കുന്നു അറപ്പാണ് എന്നുപറഞ്ഞ് അവൻറെ കൂടെ എന്നെ കാണിക്കാൻ കൊഞ്ചി കുഴഞ്ഞു. അപ്പോൾ എനിക്കും തോന്നാം അല്ലോ ആ പൊട്ട ബുദ്ധി. എന്നിട്ടും പ്രശ്നം പറഞ്ഞു തീർക്കാൻ ടെസ്റ്റ് നടക്കുന്ന സ്കൂളിൽ വന്നു, അവിടെ വച്ച് എന്താണ് കാണിച്ചത് ? എനിക്ക് ഈ പൊട്ട ബുദ്ധിയില്ലേ? എന്നെ കാണിക്കാൻ വേണ്ടി ഷീമ കയറണ്ട സീറ്റിൽ നീ കയറിയിരുന്നു, ചിരിച്ചു കുഴഞ്ഞു. ഞാൻ ഇന്നലെ സീതയെ എൻറെ സൈഡ് സീറ്റിൽ ഇരുത്തിയപ്പോൾ നിനക്ക് വേദനിച്ചോ……. അതൊക്കെ പോട്ടെ.
കിളി: എന്നോട് ആ സീത, ഹോസ്പിറ്റലിൽ ആണെന്നുള്ള വിവരം പറഞ്ഞിരുന്നെങ്കിൽ……. ഞാൻ വല്യമ്മയെയും കൂട്ടി വന്നേനെ.
ഞാൻ: കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. കവിൾ തിണർത്ത് കിടക്കുന്നുണ്ട്. എന്ത് ചെയ്യും? അവർ വന്ന് കണ്ടാൽ…….
കിളി: അത് സാരമില്ല, ഇതല്ലേ കിട്ടിയുള്ളൂ. ഇനി സീതയെ തന്നെ സ്വീകരിച്ചാലും എനിക്ക് വിഷമമൊന്നുമില്ല. ആദ്യം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും, പിന്നീട് എൻറെ മനസ്സിനെ ഞാൻ പാകപ്പെടുത്തി എടുത്തു. എന്തുകൊണ്ടും എന്നെക്കാൾ ചേരുന്നത് സീത തന്നെയാണ്. നല്ല കുട്ടിയാണ്, എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു.
ഞാൻ: അതിന് നിൻറെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ, ഈ പേഴ്സിൽ ഇരിക്കുന്ന മോതിരം പണ്ടേ ആ കൈകളിൽ വീണേനെ. ഈ വരവും ഇങ്ങനെ ആകുമായിരുന്നില്ല. ഒരു സർട്ടിഫിക്കറ്റുമായി വന്നിരിക്കുന്നു. ഈ മോതിരം ഞാൻ സൂക്ഷിച്ചത് നിൻറെ കല്യാണത്തിന് എൻറെ വക സമ്മാനം ആയി തരാൻ വേണ്ടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *