അതൊക്കെ പോകട്ടെ ഇനി നിൻറെ ഉദ്ദേശം എന്താണ്?
കിളി: എനിക്ക് ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ടു.
ഞാൻ: എന്നെ കാണാൻ ആയിരുന്നെങ്കിൽ, ഈ സംഭവം നടന്നതിനു ശേഷം ഞാൻ രണ്ടു പ്രാവശ്യം നിൻറെ മുൻപിൽ വന്നു. അങ്ങനെ കണ്ടുകാണുമല്ലോ. അപ്പോൾ അതല്ല ഉദ്ദേശം, വളച്ചുകെട്ടില്ലാതെ തുറന്നുപറയണം.
കിളി: എനിക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല.
ഞാൻ: പിന്നെ എന്തിന് നീ എൻറെ ഫോണിലേക്ക് വിളിച്ചു. പല ദിവസങ്ങളിലായി ഒരുപാട് തവണ എൻറെ ഫോണിലെ വിളിച്ചിട്ടുണ്ട്. പെൻസിൽ ചെയ്യാതെ ഇരുന്നപ്പോൾ, സുധിയെ വിളിച്ചുപറഞ്ഞു. അതെന്തിന്?
കിളി: ഞാൻ ഇവിടെ വന്നപ്പോൾ, ഇങ്ങോട്ട് വരാറില്ല രണ്ടുമാസം എത്തുമ്പോൾ ചിലപ്പോൾ വന്നാലായ, എന്ന് അറിഞ്ഞതുകൊണ്ട്. ഞാനായിട്ടാണല്ലൊ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം എന്നുകരുതി വിളിച്ചതാണ്.
ഞാൻ: എന്നാരു പറഞ്ഞു, അമ്മുമ്മ പറഞ്ഞോ? വളച്ചുകെട്ടില്ലാതെ പറയു പെണ്ണേ. എനിക്ക് ഇനി അധിക സമയമില്ല. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. നിൻറെ കൊമ്പ് ഒടിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു. അടുക്കളയിൽ എന്തോ കരിയുന്ന മണം വരുന്നുണ്ട്, പോയി നോക്കിയിട്ട് വാ.
കിളി അയ്യോ എന്നുപറഞ്ഞ് ഓടിപ്പോയി. ഇവളെ കൊണ്ട് തന്നെ കാര്യം പറയിപ്പിക്കണം. അധികം സമയമില്ല അവർ വരുന്നതിനുമുമ്പ് രണ്ടു തല തിരിക്കണം. ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു.
ഞാൻ: എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉടനെ പറയണം. അല്ലെങ്കിൽ ഞാൻ ഉച്ചകഴിഞ്ഞ് പോകും, പിന്നെ വരുന്നത് എപ്പോഴാണ് എന്നൊന്നും പറയാൻ പറ്റില്ല. ഫോൺ ആണെങ്കിൽ ഞാൻ അധികം ഉപയോഗിക്കാറില്ല, നേരത്തെ ഉപയോഗിച്ചിരുന്നു. എൻറെ പ്രധാനപ്പെട്ട ഒരാൾക്ക് ദിവസം നാലോ അഞ്ചോ തവണ വിളിക്കണം ആയിരുന്നു. അതിനുമാത്രം ആയിട്ടായിരുന്നു ഞാൻ ഫോൺ ഉപയോഗിച്ചിരുന്നത്, ഇപ്പോൾ അയാൾ ‘എന്നെ’ ഉപേക്ഷിച്ചു പോയി. ഞാനല്ല ഉപേക്ഷിച്ചത്, എന്നെയാണ് ഉപേക്ഷിച്ചത്. എന്നെ മനസ്സിലാക്കാൻ അയാൾക്ക് ആയില്ല.
കിളി: മനസ്സിലാക്കാൻ കഴിയാത്ത ആളെ തള്ളിക്കളയണം. എന്നിട്ട് വേറൊരാളെ സ്വീകരിക്കണം.
ഞാൻ: നിനക്ക് നേരത്തെ കിട്ടിയത് പോര എന്ന് തോന്നുന്നു. ഇപ്പോഴും നിനക്ക് ഒരു കൊമ്പ് കൂടുതലാണ്. എന്നോട് വേറൊരാളെ സ്വീകരിക്കാൻ പറയാൻ എന്തവകാശമാണുള്ളത്?
കിളി: ഞാൻ അവകാശ ത്തിൻറെ പേരിൽ പറഞ്ഞതല്ല. എനിക്ക് ഇനി ഒരു അവകാശവുമില്ല.
ഞാൻ: എടി പോത്തേ, നിനക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള വിഷയം. ഇപ്പോൾ നിനക്ക് ഈ പറഞ്ഞ വിഷയങ്ങൾ അല്ലാതെ എന്തെങ്കിലും പറയാനുണ്ട്?
കിളി: എനിക്ക് ഒന്നും പറയാനില്ല.
ഞാൻ: നിനക്ക് ഒന്നും പറയാനുണ്ടാവില്ല, എന്തെന്നാൽ നിനക്ക് എന്നോട് അശേഷം സ്നേഹമില്ല. പക്ഷേ എനിക്ക് പറയാനുണ്ട്, എൻറെ ഉള്ളിൽ നീ ഒരാളെ ഉള്ളൂ. അത് മനസ്സിലാക്കാൻ നിനക്ക് കഴിയില്ല. ഇതാണ് നമ്മൾ തമ്മിലുള്ള