.. വാപ്പിടെ കണ്ണിലേക്കു നോക്കാതെ താഴത്തേക്ക് നോക്കി…
“അത് വാപ്പീ…”ഞാൻ പറയാൻ മടിച്ചു…
“വിഷമിക്കണ്ട… അവൾക്ക് ഇഷ്ടമല്ലാതെ അത് നടക്കില്ലല്ലോ… വേണ്ടന്ന് വെച്ചേക്ക് ” വാപ്പി എന്റെ തോളിൽ തട്ടി പറഞ്ഞു…
അത് കേട്ട് ഞാൻ വാപ്പിടെ കണ്ണുകളിലേക്ക് നിറക്കണ്ണുകളോടെ നോക്കി…
“എന്നാലും നീ അവരെ രക്ഷിക്കണം..” വാപ്പി എന്നെ പറഞ്ഞു..
“ ഇത് വാപ്പി എങ്ങനെ അറിഞ്ഞു” ഞാൻ അതിശയത്തോടെ ചോദിച്ചു..
“ നീ എന്തെല്ലാം ഞങ്ങൾ ഒളിപ്പിച്ചു വെച്ചാലും ഞങ്ങൾക്ക് അതെല്ലാം മനസ്സിലാവുന്നുണ്ട്.. അതുകൊണ്ടുതന്നെയാണ് നിനക്ക് അവളോട് ഇഷ്ടമുള്ള കാര്യം നിങ്ങളുടെ ഉമ്മിക്ക് മനസ്സിലായത്”..
അപ്പോൾ ഉമ്മി അങ്ങോട്ട് കയറി വന്നു… ഞാൻ പെട്ടന്ന് എന്റെ കണ്ണുകൾ തുടച്ചു.. പക്ഷെ ഉമ്മി അത് കണ്ടിരുന്നു..
“എന്താ മോനെ ” ഉമ്മി പെട്ടന്ന് എന്റെ കവിളിൽ പിടിച്ചുകൊണ്ടു ചോദിച്ചു…
“അവനു ആഫി പോണത്തിൽ വിഷമം ആണ് ” വാപ്പി ആണ് മറുപടി കൊടുത്തത്…
“അതിനു അവൾ ദൂരെ ഒന്നും പോണില്ലല്ലോ.. അടുത്തല്ലേ… മോൻ വിഷമിക്കണ്ട ” ഉമ്മി എന്നെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു.. അപ്പോൾ അടുത്ത വീട്ടിലെ രണ്ട് ചേച്ചിമാർ വന്ന് ഉമ്മിയെ വിളിച്ചു ഉമ്മി പോയി…
“മോനെ നീ അവരെ രക്ഷിക്കണം… നിന്റെ സ്നേഹം അവൾ മനസിലാക്കും… ഇല്ലേൽ നിന്നെ മനസിലാക്കുന്ന ഒരു കുട്ടിയെ കിട്ടും ” വാപ്പി എന്നോട് ഒന്നുകൂടെ ഓർമിപ്പിച്ചു…എന്നിട്ട് വാപ്പിയും അവിടെ നിന്ന് പോയി… ഞാൻ അവിടെ തന്നെ ഇരുന്നു ഓരോരോ കാര്യങ്ങൾ ആലോചിച്ചു…എന്റെ അവസ്ഥാ മനസിലാക്കി നബീലും വിവേകും കാര്യങ്ങൾക്കെല്ലാം ഓടി നടന്നു.. കുറച്ചു ആലോചിച്ചപ്പോൾ തന്നെ എനിക്ക് ഒരു ഐഡിയ കിട്ടി അതിന്റെ സന്ദോഷം എനിക്ക് ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ വാക്കി എല്ലാത്തിനും സന്ദോഷത്തോടെ തന്നെ ഓടി നടന്നു… ഏകദേശം 6.30 ഒക്കെ ആയപ്പോൾ മെഹന്തിക്കായി ചെറുക്കന്റെ വീട്ടുകാർ എല്ലാം എത്തി.ഞാൻ കുളിച്ച് വേറെ ഡ്രസ്സ് ഒക്കെ ഇട്ട് നിന്നു .അവരുടെ കൂട്ടത്തിൽ ജന്നാഹ് തന്നെ ആയിരുന്നു ഹൈലൈറ്റ്..ഒരു തവണയെ ഞാൻ നോക്കിയുള്ളു… അപ്പോഴേക്കും നാദി എന്നെ പിടിച്ചു വലിച്ചു അവിടുന്ന് മാറ്റി…
“അങ്ങോട്ട് ഉള്ള നോട്ടം വേണ്ട ” നാദി പറഞ്ഞു…
“അയ്യോ എനിക്ക് വേണ്ടായേ… അറിയത്തെ നോക്കിപോയതാ ” ഞാൻ പറഞ്ഞു…
“അങ്ങനെ ആണേൽ നിനക്ക് കൊള്ളാം ” നാദി എന്നോട് പറഞ്ഞിട്ട് ജന്നയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു.. ജെന്ന ആദ്യം ഒന്ന് മടിച്ചു.. പക്ഷെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…
“നിങ്ങൾ തമ്മിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ട് അല്ലെ ” നാദി ജന്നയോട് ചോദിച്ചു..