. കണ്ടിട്ടുണ്ടെന്ന് ജന്ന തലയാട്ടി..
“അപ്പൊ പിന്നെ പരിചയപെടുത്താണ്ട കാര്യം ഇല്ലാലോ ” നാദി എന്നെ നോക്കി ചോദിച്ചു ഞാനൊന്നും പറഞ്ഞില്ല… ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കിയപ്പോൾ ആഫിയുടെ കൂടെ നിന്ന് ഞങ്ങളെ തന്നെ ഒരു ദേഷ്യത്തോടെ നോക്കുന്ന ജാസ്മിനെ ഞാൻ കണ്ടു… ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടന്ന് നോട്ടം മാറ്റി… അവളുടെ aa നോട്ടത്തിൽ എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് മനസിലായി.. അവൾ ഞങ്ങളെ നോക്കും എന്ന് നന്നായി അറിവായുന്നത് കൊണ്ട് ഞാൻ ജന്നയുമായി സംസാസാരിക്കാൻ തന്നെ തീരുമാനിച്ചു…
“അതെ ഇപ്പോഴും അന്ന് ആഫി പറഞ്ഞ കാര്യം ആലോചിച്ചിട്ട് ആണോ ഇങ്ങനെ നിക്കുന്നെ ” ഞാൻ ചിരിച്ചുകൊണ്ട് ജന്നയോട് ചോദിച്ചു…
“അത്.. ഇക്കാ.. അപ്പോൾ എനിക്ക് ” അവൾ വിക്കി..
“ആയോ അവളെ നിനക്കും അറിയില്ലേ… എന്നോട് ഉള്ള സ്നേഹം കൊണ്ടും നിന്നോട് ഉള്ള സ്നേഹം കൊണ്ടുമാണ് അവൾ അങ്ങനെ പറഞ്ഞത് .. അതൊക്കെ വിട്ടേക്ക്.. കുറച്ചു നാൾ കൂടെ കഴിഞ്ഞാൽ എന്റെ ചേട്ടത്തി ആകാൻ ഉള്ളയാ ” ഞാൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു… അവളുടെ മുഖം അപ്പോൾ നാണത്താൽ ചുവന്നു…
“ഞാൻ കരുതി ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടാകുമെന്ന്” അവൾ ചിരിയോടെ പറഞ്ഞു.. അപ്പോൾ തന്നെ ഞാൻ ജാസ്മിന്റെ ഭാഗത്തേക്ക് നോക്കി… ഞാൻ പ്രേധിക്ഷിച്ചത് പോലെ തന്നെ… അവൾ ഞങ്ങളെ തന്നെ നോക്കി നിക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു… ഇനിയും വേണ്ടന്ന് മനസിലായി ഞാൻ അവിടെ നിന്ന് ഉമ്മിയുടെ അടുത്ത് വന്ന് ചടങ്ങ് തുടങ്ങാം എന്ന് പറയാൻ പറഞ്ഞു… ഉമ്മി പറഞ്ഞു… അങ്ങനെ ചടങ്ങ് തുടങ്ങി…ഓരോരുത്തരായി മൈലാഞ്ചി ഇട്ടു… അതിനു ശേഷം ഫുഡ് ഒക്കെ കഴിഞ്ഞു അവർ യാത്രയായി… ജന്ന ഓരോ സമയം എന്റെ അടുത്ത് വരുമ്പോളും ഞാൻ ജാസ്മിനെ നോക്കും അവൾ ഞാൻ നോക്കുന്നത് കാണുമ്പോൾ നോട്ടം മാറ്റും.. അവർ എല്ലാം പോയി കഴിഞ്ഞു.. ഞാൻ ക്ഷീണത്തിൽ അവിടെ ഇരുന്നു.. ഇന്നത്തെ രാത്രി ഉറക്കം ഇല്ലന്ന് എനിക്ക് അറിയാമായിരുന്നു… പക്ഷെ എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞു പോയിക്കൊണ്ട് ഇരുന്നു…പെട്ടന്ന് എന്റെ തോളിൽ കൈവെച്ചുകൊണ്ട് ആരോ മുൻപിൽ ഉള്ള കസേരയിൽ ഇരുന്നു.. ഞാൻ പെട്ടന്ന് കണ്ണ് തുറന്നു… എന്നിട്ട് നേരെ ഇരുന്നു…ആളെ എനിക്ക് മനസിലായില്ല…
“ആരാ ” ഞാൻ ചോദിച്ചു…
“എന്നെ നിനക്ക് അറിയത്തില്ല… പക്ഷെ നിനക്ക് നാളെ ഒരു ദിവസം കൂടെ സമയം ഉണ്ട്… നിനക്ക് നല്ലൊരു തീരുമാനം എടുക്കാം ” എന്ന് പറഞ്ഞിട്ട് അയാൾ എഴുനേറ്റ് പോയി…അപ്പോൾ എനിക്ക് മനസിലായി നല്ല ഒരു തീരുമാനം എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന്.. അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് നബീൽ വന്നത്