പറയുന്നുണ്ട് പക്ഷെ അവൾ എങ്ങി കരയുന്നത്കൊണ്ട് അത് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല… കുറച്ചു സമയം കഴിഞ്ഞപ്പോൾ ഏകദേശം കരിച്ചിൽ എല്ലാം അവസാനിച്ചു എന്ന് ആയപ്പോഴാണ്… ഉമ്മിയും മാമിയും നാദിയും കയറി വന്നത്… കരഞ്ഞു കലങ്ങിയ ഞങളുടെ മുഖം കണ്ടപ്പോഴേ അവരുടെ മുഖവും മാറി കരച്ചിലിലേക്ക് വന്നു…ഇന്നലെ കരയാതെ ഇരുന്നതിനാലാകും വലിയ ശബ്ദത്തിൽ ആയിരുന്നു കരച്ചിൽ അവർ നാല് പേരും കരയുന്നത് കാണാൻ കഴിയാതെ ഞാൻ പുറത്തേക്ക് മാറി നിന്നു… അപ്പോൾ വാപ്പി അങ്ങോട്ട് കയറി വന്നു…
“നിങ്ങളും കൂടെ ഇങ്ങനെ ആയാൽ എങ്ങനെയാ… അവർ അവിടെ കാത്ത് നിക്കുകയാ ” വാപ്പി ഇടറിയ സ്വരത്തിൽ പറഞ്ഞു…എന്നിട്ട് വാപ്പി അവളെ പിടിച്ചു എഴുനേപ്പിച്ചു… മുന്നോട്ട് നടന്നു… പെട്ടന്ന് അവൾ വാപ്പിയെ കെട്ടിപിടിച്ചു കരച്ചിൽ വീണ്ടും തുടങ്ങി… പുറകെ പോയ ഉമ്മിയും മാമിയും നാദിയും അടിക്കി പിടിച്ചു വെച്ചിരുന്ന കരച്ചിൽ വീണ്ടും തുടർന്നു…
“മോളെ നീ വിഷമിക്കാതെ ദൂരത്തേക്ക് ഒന്നും അല്ലല്ലോ.. നിനക്ക് ഞങ്ങളെ കാണണം എന്ന് തോന്നുമ്പോൾ വന്ന് കണ്ടുടെ ” സാധാരണ എല്ലാ വാപ്പമാരും പറയുന്നത് പോലെ തന്നെ വാപ്പി പറഞ്ഞു എന്നിട്ട് അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി.. എന്നിട്ട് കൈ പിടിച്ചു മുന്നോട്ട് നടന്നു പിറകെ വാക്കി ഉള്ളവരും… അവൾ പോകുന്നത് കണ്ട് നിക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് ഞാൻ താഴേക്ക് ഇറങ്ങാൻ നിന്നില്ല…. കുറച്ചു നേരം അവിടെ തന്നെ നിന്നെങ്കിലും അവർ പോയില്ല… അപ്പോൾ വാപ്പി എന്റെ അടുത്തേക്ക് വന്നു…
“നീ താഴേക്ക് വാ അവർ എല്ലാവരും നിന്നെ അന്വേഷിക്കുന്നു ” വാപ്പി പറഞ്ഞു…
“എന്നെക്കൊണ്ട് പറ്റില്ല വാപ്പി അവൾ പോകുന്നത് കണ്ട് നിക്കാൻ എനിക്ക് പറ്റില്ല ” ഞാൻ പറഞ്ഞു….
“നീ കൊച്ച് പിള്ളേരെ പോലെ ആകല്ലേ.. അവൾ നല്ലൊരു ജീവിതം തുടങ്ങാൻ പോകുകയല്ലേ… നീ വാ താഴേക്ക്.. ” വാപ്പി എന്റെ കയ്യിൽ ഭലമായി പിടിച്ചുകൊണ്ടു താഴേക്ക് നടന്നു… കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു… ആഫി ഓടി വന്നെന്നെ കെട്ടിപിടിച്ചു…. ഷർട്ടിൽ പിടുത്തമിട്ടു…. കരയാൻ തുടങ്ങി… ആളുകളൊക്കെ നിക്കുന്നത് കൊണ്ട് എനിക്ക് കരയാനും പറ്റാത്ത അവസ്ഥായായി…. ജെന്ന വന്ന് അവളെ പിടിക്കുന്നുണ്ട്… പക്ഷെ അവൾ എന്റെ ഷർട്ടിൽ തന്നെ പിടുത്തം മുറുക്കി… വാപ്പിയും വന്ന് പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് നടക്കുന്നില്ല.. ഞാൻ അവളെ ചേർത്ത പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു… എന്തേലും സംസാരിക്കാൻ തുടങ്ങിയാൽ കരഞ്ഞു പോകും എന്ന് അറിയാവുന്നത്കൊണ്ട് ഒന്നും സംസാരിച്ചില്ല… കാറിന്റെ അടുത്ത് ചെന്ന് ഡോർ തുറന്ന് അവളെ അതിലേക്ക് കയറ്റാൻ നോക്കി… എവിടെ പിടിവിടണ്ടേ.. ഞാൻ അവളെയും കൊണ്ട് കാറിൽ കയറി…
“നീ കരയണ്ട… ഇക്കാ ഉണ്ട് എപ്പോഴും മോളുടെ കൂടെ.. അവരെ വെറുതെ മുഷിപ്പിക്കണ്ട… മോള് ഈ പിടി വിട് ” അവളുടെ തല എന്റെ നെഞ്ചിൽ നിന്ന് മാറ്റിയിട്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ഞാൻ നോക്കി…. അവൾ വിടുന്ന ലക്ഷണം ഇല്ല.. അവസാനം അവളുടെ കൂടെ ഞാനും പോകാൻ തീരുമാനിച്ചു…