“അതിൽ നല്ല പ്രോഗ്രാം ഒന്നും ഇല്ല…” അവൾ പറഞ്ഞു…
“എന്നാ പിന്നെ നീ വേറെ എന്തേലും ചെയ്യ് ” ഞാൻ പറഞ്ഞു…
“എന്ത് ചെയ്യാനാ… ഫോൺ ഉണ്ടായിരുന്നേൽ സമയം പോയേനെ…അതാണേൽ എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു… ഒരു തെണ്ടി ” അവൾ പറഞ്ഞിട്ട് മുഖം വെട്ടിച്ചു…
“പൊട്ടിച്ചു കളഞ്ഞിട്ടുണ്ടെൽ അത് നിന്റെ കയ്യിലെ കുഴപ്പം കൊണ്ട് തന്നെ ആണ് ” ഞാൻ പറഞ്ഞു…
“നീ പോടാ ” അവൾ കൈ കെട്ടിയിരുന്ന പറഞ്ഞു…
“ടി നിന്നെ ഇന്ന് ഞാൻ ” എന്ന് പറഞ്ഞു അവളെ തല്ലാനായി പോയി… അവൾ ഓടി കളഞ്ഞു ഞാൻ പിറകെ ഓടി… എവിടെ കിട്ടാൻ അവൾ ഓടി റൂമിൽ കയറി രക്ഷപെട്ടുകളഞ്ഞു….ഞാൻ തിരിച്ചു താഴെ വരുമ്പോൾ കിച്ചണിൽ നിന്ന് എന്തൊക്കെയോ സംസാരങ്ങൾ കേക്കുന്നു ആരാണെന്ന് അറിയാനായി ഞാൻ എത്തി നോക്കിയപ്പോൾ ആണ്… ജാസ്മിനും ഉമ്മിയും കൂടെ എന്തൊക്കെയോ പണിയിലാണ്…ഞാൻ കണ്ട സ്വപ്നത്തെ കുടിച്ചോന്ന് ഓർത്തു നോക്കി എന്തോ എടുക്കാൻ തിരഞ്ഞപ്പോഴാണ് ഡോറിന്റെ സൈഡിൽ നിക്കുന്ന എന്നെ ഉമ്മി കണ്ടത്…
“എഴുന്നേറ്റോ..” എല്ലാ ഉമ്മമാരും ചോദിക്കുന്ന ആ ടോണിൽ ചോദിച്ചു…
“ആഹ് ഇത്തിരി ലേറ്റ് ആയിപോയി ” ഞാൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…
“ആഹ് അവിടെ പോയി ഇരിക്ക്… നിനക്കുള്ള ഫുഡ് ഇപ്പൊ കൊണ്ട് വരാം ” ഉമ്മി പറഞ്ഞു…
ഞാൻ ഡെയിനിങ് ടേബിളിൽ പോയി ഇരുന്നു… ഫുഡ് ഉമ്മി കൊണ്ട് വെച്ചപ്പോൾ തന്നെ അതിന്റെ മണം എന്റെ മുക്കിലേക്ക് അടിച്ചുകയറി… ദോശയും ചമ്മന്തിയും സാമ്പാറും… ഞാൻ ദോശ കുറച്ചു പിച്ചി ചമ്മന്തിയിൽ മുക്കി സാമ്പാറിൽ മുക്കി കഴിച്ചു… വല്ലാത്ത ടേസ്റ്റ്… ഇത് ഉമ്മി ഉണ്ടാക്കിയതല്ല എന്ന് എനിക്ക് മനസിലായി..
“എങ്ങനെ ഉണ്ട്?… ഇത് ഉണ്ടാക്കിയത് ആ ജാസ്മിൻ മോള് ആണ് ” എന്റെ ഭാവം മനസിലാക്കി ഉമ്മി പറഞ്ഞു…
“എനിക്ക് തോന്നി… അല്ലേലും ഉമ്മിക്ക് ഇത്രയും രുചിയുള്ള ഫുഡ് ഉണ്ടാക്കാൻ അറിയില്ലല്ലോ ” കിട്ടിയ ടൈമിൽ ഞാൻ ഉമ്മിയെ ഒന്ന് ആക്കി..
“ടാ ചെറുക്കാ ” എന്ന് പറഞ്ഞു ഉമ്മി എന്റെ ചെവി പിടിച്ചു തിരിച്ചു…
“ആാാാ, ആ, വിട് വേദനിക്കുന്നു… ഉമ്മി ആ ഉമ്മി ഉണ്ടാക്കുന്നതാ ബെസ്റ്റ്… ഇത് കൊള്ളില്ല ” ആ പിച്ചിൽ നിന്ന് രക്ഷപെടാൻ ആയി ഞാൻ പറഞ്ഞു…അത് ഏറ്റു