എന്തൊക്കെയോ പണിയിൽ ആയിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവരും ഞങ്ങളുടെ അടുത്തേക്ക് വന്നു…
“ഇവന് പെണ്ണിനെ ഒന്നും നോക്കുന്നില്ലേ ” ഫൈസലിന്റെ ഉമ്മ ഞങ്ങളോട് എല്ലാരോടുമായി ചോദിച്ചു…
“നോക്കണം ” വാപ്പി പറഞ്ഞു…
“ഇക്കാന്റെ പെങ്ങളുടെ ഒരു മോള് ഉണ്ട് ഫൗസിയ… നമുക്ക് ഒന്ന് ആലോചിച്ചാലോ ” ഫൈസലിന്റെ ഉമ്മ ചോദിച്ചു… വാപ്പിയും ഉമ്മിയും മുഖത്തോട് മുഖം നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി…
“നമുക്ക് ഒന്ന് ആലോചിക്കാം…” ആഫി ആണ് അത് പറഞ്ഞത്….ഞങ്ങൾ മൂനു പേരും ഒരുമിച്ച് ആഫിയെ നോക്കി… അവൾ ഒരു ഭാവമാറ്റവും ഇല്ലാതെ തന്നെ ഇരിപ്പ് ആണ്…
“എന്നാ പിന്നെ ഞാൻ നാളെ തന്നെ ഞാൻ അത് വിളിച്ചു സംസാരിക്കാം എന്നിട്ട് നിങ്ങൾ ഒരു ദിവസം കാണാൻ പോ ” ഫൈസലിന്റെ ഉമ്മ പറഞ്ഞു…
“അധികം താമസിപ്പിക്കണ്ട എന്നാണ് എന്റെ അഭിപ്രായം ” ആഫി വീണ്ടും പറഞ്ഞു… ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കണ്ണ് കൊണ്ട് പുറത്തേക്ക് വരാൻ കാണിച്ചു… എന്നിട്ട് കാൾ വരുന്നു എന്നാ ഭാവേന ഞാൻ പുറത്തേക്ക് ഇറങ്ങി…അവിടെ നിന്നു…അപ്പോൾ അവൾ വന്ന് എന്റെ തോളിൽ തട്ടി…
“നീ ഇത് എന്ത് ഭവിച്ചാണ്.. എന്റെ കല്യാണകാര്യം ഒക്കെ തീരുമാനിച്ചത്… എന്റെ മനസിലുള്ളത് നിനക്ക് അറിയാത്തതൊന്നും അല്ലല്ലോ ” ഞാൻ കുറച്ചു ചൂടായി തന്നെ ആണ് സംസാരിച്ചത്… പക്ഷെ അവൾക്ക് അതൊന്നും പ്രേശ്നമേ അല്ലായിരുന്നു… അവൾ അത് കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നു…
“നീ എന്താ പൊട്ടൻ കളിക്കുവാണോ…വല്ലതും വാ തുറന്ന് പറ ” ഞാൻ കുറച്ചുകൂടെ ചൂടായി….
“ഞാൻ പറഞ്ഞാൽ മതിയോ ” ആഫിയുടെ പുറകിൽ നിന്ന് ജെന്ന ചോദിച്ചു…
ഞാൻ എന്ത് പറയാണെമെന്ന് അറിയതെ നിന്ന് ഉരുകി…
“ഇവൾ പറഞ്ഞത് ശെരിയാണെന്നെ എനിക്കും തോന്നിയിട്ടുള്ളു… കാരണം തന്റെ ജീവിതം വരെ രക്ഷിച്ച ഒരാൾ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാതെ പോയ ആൾ ആണ് ജാസ്മിൻ… അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ കണ്ണും പൂട്ടി സമ്മതം പറഞ്ഞേനെ… അങ്ങനെ ഉള്ളപ്പോൾ ഇവൾ ഇവളുടെ ഇക്കാടെ കാര്യം നോക്കി അത്രയും മാത്രമേ ഇവിടെ ഉണ്ടായുള്ളൂ ”ജെന്ന കാര്യം വ്യക്തമാക്കി…
“ഇനി ഇക്കാക്ക് തീരുമാനിക്കാം… എന്തെടുത്താലും എനിക്ക് ഒന്നും ഇല്ല..” അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന ആഫി പറഞ്ഞു… ഞാൻ കുറച്ചു നേരം ആലോചിച്ചു… വലിയ സന്ദോഷം ഇല്ലാതെ തന്നെ അവരുടെ സമ്മർദ്ധതിന് എനിക്ക് വഴങ്ങേണ്ടതായി വന്നു…
“നിങ്ങൾ പറഞ്ഞത് തന്നെ ആണ് ശെരി.. ഇതിന് ഞാൻ സമ്മതിച്ചിരിക്കുന്നു ”