ഞാൻ പറഞ്ഞു…. അപ്പോഴേക്കും ഫൈസൽ പുറത്തേക്ക് വന്നു…
“മതി സംസാരിച്ചത് വാ ഫുഡ് കഴിക്കാം ” ഫൈസൽ പറഞ്ഞു… ഞങ്ങൾ എല്ലാവരും അകത്തേക്ക് പോയി… മറ്റേ കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത്കൊണ്ട് എനിക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാൻ കുറച്ചു കഴിച്ചു എഴുനേറ്റു… ആഫി എന്റെ പുറകെ എഴുനേറ്റു വന്നു… ഞങ്ങൾ പുറത്തേക്ക് പോയി ഇരുന്നു….
“അന്ന് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞായിരുന്നു… പിന്നെ. അന്ന് മെഹന്തിടെ അന്ന് ഞാൻ ജന്നയുമായി സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ അവൾ ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ടായിരുന്നു ” ഞാൻ കൊച്ച് കുട്ടികളെ പോലെ പറഞ്ഞു…
“ഇതൊക്കെ ശെരിയായിരിക്കാം… പക്ഷെ ഇതൊക്കെ കൊണ്ട് അവൾക്ക് ഇക്കയെ ഇഷ്ടമാണെന്ന് നമ്മൾക്ക് കരുതാൻ പറ്റുമോ… അവൾ ഇക്കാക്ക് ഒരു സഹോദരന്റെ സ്ഥാനം ആണ് തന്നിരിക്കുന്നതെങ്കിലോ…ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അല്ല എന്ന് പറഞ്ഞാൽ ഇക്കാ അവളെ സഹായിച്ചില്ലെങ്കിലോ എന്ന് പേടിച്ചിട്ട് അവൾ പറയാതെ ഇരുന്നതാണേൽ നമ്മൾ എന്ത് ചെയ്യും?” അവൾ എന്നോട് ചോദിച്ചു… അതിനൊന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു….
“അവൾക്ക് ഇഷ്ടമായിരിക്കാം ഇഷ്ടമല്ലായിരിക്കാം… നമ്മൾക്ക് ഒരു ഭാഗ്യപരീക്ഷണം കൂടെ വേണോ?” ആഫി ചോദിച്ചു… വേണ്ട എന്ന് എന്റെ മനസ് പറഞ്ഞു… കുറച്ചു വേദന സഹിച്ച് ആണേലും ജാസ്മിനെ മറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…. അപ്പോൾ എല്ലാരും പുറത്തേക്ക് വന്നു…
“നമ്മൾക്ക് പോകാം ” വെളിയിലേക്ക് ഇറങ്ങിയ ഉടനെ വാപ്പി ചോദിച്ചു…
“അഹ് പോകാം ” ഞാൻ പറഞ്ഞു…
“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ”വാപ്പി ഫൈസലിന്റെ വാപ്പയോട് ചോദിച്ചു…
“ശെരി ” എന്ന് അവന്റെ വാപ്പ പറഞ്ഞു… ഉമ്മി ഫൈസലിന്റെ ഉമ്മയോട് എന്തൊക്കെയോ പറഞ്ഞു കൈ ഒക്കെ കൊടുത്തു എന്നിട്ട് ഞങ്ങളുടെ കൂടെ ഇറങ്ങി… ഞങ്ങൾ കാറിന്റെ അടുത്ത് എത്തി ആഫിയും ഫൈസലും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു… കാറിലേക്ക് കയറുന്നതിനു മുന്നേ ഉമ്മി ആഫിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു… എന്നിട്ട് കാറിലേക്ക് കയറി… ആഫി എന്റെ അടുത്തേക്ക് വന്നു…
“ഇക്കാ നല്ലതുപോലെ ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്താൽ മതി ” ആഫി എന്റെ അടുത്ത് പതിയെ പറഞ്ഞു…
“അഹ് ” എന്ന് പറഞ്ഞിട്ട് ഞാൻ വണ്ടിയിലേക്ക് കയറി…
“അളിയാ വണ്ടി നാളെ ഞാൻ ഇങ്ങ് എത്തിക്കാം ” ഞാൻ പറഞ്ഞിട്ട് വണ്ടി തിരിച്ചു വീട്ടിലേക്ക് യാത്രയായി…