വൈകിട്ട് വെറുതെ ഫോണിൽ നോക്കി ഇരുന്നപ്പോൾ ആൾ ഉമ്മി ആരോടോ സംസാരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നത്…
“വ്യാഴാഴ്ച അല്ലെ ” ഉമ്മി എന്നെ ചൂണ്ടി ചോദിച്ചു…എനിക്ക് മനസിലായില്ല എന്താണെന്ന്…
“അഹ് ശെരി ” എന്ന് പറഞ്ഞു ഉമ്മി ഫോൺ കട്ട് ചെയ്തു…
“വ്യാഴാഴ്ച എന്താ ” ഞാൻ ഉമ്മിയോട് ചോദിച്ചു…
“അവരുടെ വീട്ടിൽ പോയി കാണണ്ടേ അത് ” ഉമ്മി ചെറിയ പേടിയോടെ ആണ് പറഞ്ഞത്…
“ആഹ് അതാണോ ശെരി ” ഞാൻ പറഞ്ഞിട്ട് വീണ്ടും ഫോണിൽ തന്നെ നോക്കി… ഉമ്മി അവിടെ തന്നെ ഇരുന്നു തലയിൽ തടകികൊണ്ട് ഇരുന്നു…
“ഇനി നീ എന്താണ് തീരുമാനിച്ചിരിക്കുന്നത് ജാസ്മിന്റെ കാര്യം ” ഉമ്മി തലയിൽ തടകികൊണ്ട് തന്നെ ചോദിച്ചു…
“അറിയില്ല അവരെ അങ്ങനെ ഇറക്കി വിടാൻ പറ്റില്ലല്ലോ… അവൾക്ക് ഒരു ജോലി ശെരിയാക്കികൊടുക്കാം അവിടെ.. പിന്നെ എന്താന്ന് വെച്ചാൽ അപ്പോൾ തീരുമാനിക്കാം ” ഞാൻ പറഞ്ഞു…
“അതല്ല ചിലപ്പോൾ പെണ്ണ് വീട്ടുകാർ നിന്നെപ്പറ്റി അന്വേഷിക്കുമ്പോൾ ഈ കാര്യം അറിഞ്ഞാലോ? ” ഉമ്മി ചോദിച്ചു…
“അത് വഴി ഉണ്ടാക്കാം ഉമ്മി… ഇതിപ്പോ നമ്മൾ ആയിട്ട് വരുത്തി വച്ചതല്ലേ… അവരെ ഇങ്ങോട്ട് തിരിച്ചു അയക്കാം ഇല്ലേൽ.. എന്നിട്ട് അവർക്ക് വീട്ടിൽ പോകണം എന്ന് ആണേൽ പോകട്ടെ ” ഞാൻ പറഞ്ഞു… പിന്നെ ഉമ്മി ഒന്നും സംസാരിച്ചില്ല തലയിൽ തടകിക്കൊണ്ട് ഇരുന്നു….
…2 ദിവസം കഴിഞ്ഞു ഇന്ന് പെണ്ണ് കാണാൻ പോകുന്ന ദിവസം…..
രാവിലെ തന്നെ എഴുനേറ്റു… ജാസ്മിൻ ഉള്ളിൽ കിടക്കുന്നത്കൊണ്ട് വലിയ താല്പര്യം ഒന്നും ഇല്ലെങ്കിലും ആരെയും വിഷമിപ്പിക്കാതെ ഇരിക്കാൻ എനിക്ക് അത് ചെയ്തേ പറ്റു… ഞാൻ ഒരു ലൈറ്റ് പച്ചയിൽ വരയുള്ള ഷർട്ടും നീല പാന്റ്സും ഇട്ട് വാച്ചും എടുത്ത് കെട്ടി ഷൂ എടുത്ത് ഇട്ടു അവിടെ ഇരുന്നു… അപ്പോൾ ഉമ്മിയും വാപ്പിയും ഡ്രസ്സ് ഒക്കെ ചെയ്ത് പുറത്തേക്ക് വന്നു… അവർ രണ്ടുപേരും നല്ല സന്ദോഷത്തിൽ ആണ്… എന്റെ മുഖം മ്ലാനമായി ഇരിക്കുന്നത് കണ്ടാൽ ശെരിയാകില്ല എന്ന് ഓർത്തു ഞാൻ അവർ പറയുന്ന കോമെഡിക്ക് ഒക്കെ ചിരിച്ചുകൊടുത്തു…അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു അവിടെ എത്തി… അവിടെ അപ്പോൾ ഫൈസലിന്റെ വാപ്പയും ഉമ്മയും ജന്നയും ഉണ്ടായിരുന്നു… ഞങ്ങൾ വന്നതറിഞ്ഞു ഫൈസലിന്റെ വാപ്പയും ഫൗസിയുടെ വാപ്പയും പുറത്തേക്ക് വന്നു…ഫൈസലും ആഫിയും കല്യാണം കഴിഞ്ഞ് ഉള്ള കറക്കത്തിൽ ആണ്…
“ആഹ്, വാ വാ കേറിവാ… ഫാത്തിമ അവർ ദാ എത്തി ” ഫൗസിയുടെ വാപ്പ