അകത്തേക്ക് നോക്കി വിളിച്ചു… ഞങ്ങൾ മൂന് പേരും അവിടെ ഇരുന്നു…
“മോൻ എന്ത് ചെയ്യുന്നു?” ഫൗസിടെ വാപ്പ ചോദിച്ചു…
“ബിസ്സിനെസ്സ് ” ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറഞ്ഞു…
“ബാംഗ്ലൂർ അല്ലെ ”
“ഗൾഫിൽ ഉള്ളത് വാപ്പി നോക്കും ബാംഗ്ലൂർ ഉള്ളത് ഞാനും… കേരളത്തിലും നോക്കാൻ തുടങ്ങണം ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“താമസിപ്പിക്കണ്ട കൊച്ചിനെ വിളിക്ക് ” ഫൈസലിന്റെ വാപ്പ പറഞ്ഞു…
“ഫാത്തിമാ, മോളെ കൊണ്ട് വാ ”
വിളിച്ചു പറഞ്ഞതും അടുക്കളയിൽ നിന്ന് ചായയുമായി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു… അവൾ ചായ എനിക്ക് തന്നു… അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് തോന്നിയില്ല… അവളുടെ മുഖത്തേക്ക് നോക്കാൻ തുടങ്ങുമ്പോൾ ജാസ്മിന്റെ മുഖം മനസിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു ഇരുന്നു… അവൾ ചായ ഒക്കെ തന്നു കഴിഞ്ഞ് മാറി നിന്നു… ഞാൻ ഉമ്മിയുടെ മുഖത്തേക്ക് നോക്കി… ഉമ്മിക്കും വാപ്പിക്കും നല്ല സന്ദോഷം ആണ്…. ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി… നല്ല ബ്ലാക്ക് കളർ കണ്ണുകളും ചെറിയ മൂക്കും നല്ല റോസ് കളർ ചുണ്ടുകളും നിരയോത്ത പല്ലുകളും.. തലയിൽ ഒരു പച്ച ഷാളും ഇട്ട് നിക്കുന്നു..
“അവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ ”ഫൗസിടെ വാപ്പ പറഞ്ഞു…അവൾ അടുത്തുള്ള റൂമിലേക്ക് പോയി…
“മോൻ അങ്ങോട്ട് ചെല്ല് ” ഉമ്മി എന്റെ തോളിൽ തട്ടി പറഞ്ഞു… ഞാൻ അവിടെ നിന്ന് എഴുനേറ്റ് ആ റൂമിലേക്ക് പോയി… അവൾ അവിടെ തിരിഞ്ഞു നിക്കുകയായിരുന്നു…
“ഇക്കാക്ക് ഐഷയെ ഇഷ്ടമായിരുന്നു അല്ലെ ” ഞാൻ വന്ന് എന്ന് മനസിലാക്കിക്കൊണ്ട് അവൾ ചോദിച്ചു…ഞാൻ അത് കേട്ട് ഞെട്ടി തരിച്ചുപോയി..
ഇഷ്ടപെടുന്നു എന്ന് കരുതുന്നു… നിങ്ങളുടെ സ്നേഹം ലൈകും കമ്മെന്റുമായി അറിയിക്കുക ❤