ഉമ്മി കൈ മാറ്റി…ഞാൻ പെട്ടന്ന് തന്നെ കഴിച്ചെഴുനേറ്റു… നേരെ ചെന്ന് റൂമിൽ ഇരുന്ന ഐഫോൺ എടുത്തു… ആഫിയുടെ റൂമിൽ പോയി ഡോറിൽ തട്ടി…
“ആഫി,ഡോർ തുറക്ക് ” കുറച്ചു നേരം തട്ടിയിട്ടും തുറക്കാതെ ആയപ്പോൾ ഞാൻ പറഞ്ഞു…
“എന്നെ അടിക്കാൻ അല്ലെ ഞാൻ തുറക്കില്ല ” അവൾ പറഞ്ഞു…
“അപ്പൊ നിനക്ക് ഇത് വേണ്ട അല്ലേ ” ഞാൻ ചോദിച്ചു… സ്പോട്ടിൽ തന്നെ അവൾ ഡോർ തുറന്നു… എന്റെ കയ്യിലിരുന്ന ഫോൺ കണ്ട് അവൾ വാ പൊളിച്ചു കൈ രണ്ടും കവിളിൽ വെച്ച് അത്ഭുതംത്തോടെ നോക്കി… എന്നിട്ട് ചാടി എന്റെ മുകളിൽ കയറി ഇരുന്നു…
“എന്ത് വെയിറ്റ് ആണെടി നിനക്ക്.. താഴെ ഇങ്ങ് ഇല്ലേൽ ഞാൻ ഒടിഞ്ഞു പോകും ” ഞാൻ ചരിച്ചുകൊണ്ട് പറഞ്ഞു… അവൾ ചാടി ഇറങ്ങി എന്നിട്ട് എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി റൂമിലേക്ക് ഓടി.. അകത്തു ചെന്ന് അവൾ കവർ പൊട്ടിച്ചു.. ഞാൻ അവളുടെ കൂടെ ബെഡിൽ ഇരുന്നു… അവൾ ഫോൺ കിട്ടിയ സന്ദോഷത്തിൽ ആണ്… അവൾ പൊട്ടിയ ഫോണിൽ നിന്നും സിം ഊരി എടുത്ത് ഐഫോണിൽ ഇട്ടു…
“ആഫി ” ഞാൻ അവളോട് സ്വപ്നത്തിന്റെ കാര്യം പറയാനായി വിളിച്ചു…
“അ” അവൾ വിളി കേട്ടു…
“ആഫി… ഇങ്ങോട്ട് നോക്ക് ” ഞാൻ അവളെ വിളിച്ചു..
“എന്താ, പറ ” അവൾ ഫോൺ മാറ്റി വെച്ചിട്ട് ഞാൻ പറയുന്നത് കേക്കാനായി ഇരുന്നു…
“ഞാൻ ഇന്ന് ഒരു സ്വപ്നം കണ്ടു ”
“എന്താ ” അവൾ ആകാംഷയോടെ കേക്കാനായി ഇരുന്നു…ഞാൻ അവളോട് കണ്ടതെല്ലാം പറഞ്ഞു…
“ഇങ്ങോട്ട് നോക്കിക്കേ… അങ്ങനെ വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ അങ്ങ് മറന്നേക്ക്.. വാപ്പി അങ്ങനെ പറയും എന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ… അഥവാ പറഞ്ഞാൽ അപ്പൊത്തന്നെ ഇറങ്ങി അങ്ങ് പോകുമോ… കല്യാണത്തിന് ഒരു അപരിചിതനെ പോലെ വരുമെന്ന് ” അവൾക്ക് എന്റെ സ്വപ്നം ഇഷ്ടപെടാത്ത പോലെ പറഞ്ഞു…
“ഇത് സ്വപ്നം അല്ലേടി ഞാൻ എന്ത് ചെയ്യാൻ ആണ്.. എനിക്ക് അറിയാമല്ലോ ഉമ്മിയും വാപ്പിയും അങ്ങനെ പറയില്ലാന്ന്..” ഞാൻ പറഞ്ഞു…
“ഹും, എന്നോട് പറഞ്ഞത് പോട്ടെ വേറെ ആരോടും പറയാൻ നിക്കണ്ട അവർ ചിലപ്പോ കിണറ്റിൽ എടുത്ത് ഇടും ” അവൾ പറഞ്ഞു എന്നിട്ട് അവൾ ഫോൺ