ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Posted by

എടുത്ത് എന്തൊക്കെയോ ചെയ്ത്കൊണ്ട് ഇരുന്നു… സിം ഇട്ട് കുറച്ചു കഴിഞ്ഞതും അവൾക്ക് ഒരു കാൾ വന്നു… അവൾ കാൾ എടുത്തു സ്പീക്കറിൽ ഇട്ടു…

“ഹലോ… എവിടെ ആയിരുന്നു ഇന്നലെ രാത്രി മുതൽ വിളിക്കുവാ ” ഫൈസൽ ആയിരുന്നു…

“ഒന്നും പറയണ്ട, ഇന്നലെ ഇങ്ങക്ക് മെസ്സേജ് അയച്ചോണ്ട് ഇരിക്കുന്നത് കണ്ട്… എപ്പോഴും ഫോണിലാണെന്ന് പറഞ്ഞു നിങ്ങളുടെ അളിയൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു… ഇപ്പൊ ഐഫോൺ വാങ്ങി തന്നു ” ആഫി പറഞ്ഞു…

“ഓഹോ, അളിയൻ ദേഷ്യകാരൻ അല്ലായിരുന്നല്ലോ ” അവൻ ചോദിച്ചു…

“ഒന്നും പറയണ്ട അളിയാ ഓരോന്ന് കാണുമ്പോൾ ദേഷ്യം വരില്ലേ… അങ്ങനെ ദേഷ്യം വന്നപ്പോൾ പെട്ടന്ന് ചെയ്തതാണ് ” ഞാൻ പറഞ്ഞു…

“ആ ആൾ അടുത്ത് ഉണ്ടായിരുന്നോ..” അവൻ ചോദിച്ചു…

“ആഹ്…. നിങ്ങൾ സംസാരിക്കാൻ… ഞാൻ പോകുവാ ” എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു..

“അളിയാ എന്നോട് ദേഷ്യം ഉണ്ടോ ” അവൻ ചോദിച്ചു…

“അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ ” ഞാൻ ചോദിച്ചു…

“അല്ല ജെന്നാടെ കാര്യം ” അവൻ ചോദിച്ചു…

“എന്റെ പൊന്ന് അളിയാ… എനിക്ക് സന്ദോഷമേ ഉള്ളു… അതൊന്നും ഓർത്തു വിഷമിക്കണ്ട… അവിടെ കാര്യങ്ങൾ എല്ലാം ok ആക്കിയിട്ടില്ലേ ” ഞാൻ ചോദിച്ചു…

“എല്ലാം ok ആയിട്ടുണ്ട് ” അവൻ പറഞ്ഞു…

“ശെരി ” എന്ന് പറഞ്ഞിട്ട് ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു.. അവിടെ ഉമ്മിയും വാപ്പിയും ജാസിമും ജാസ്മിനും സംസാരിച്ചുകൊണ്ട് ഇരിക്കുവായിരുന്നു… ഞാൻ ഉമ്മിടെ അടുത്ത് പോയി ഇരുന്നു… അപ്പോൾ തന്നെ ആഫിയും ഇറങ്ങി വന്നു…

“എന്താ ഇവിടെ എന്നെ കൂട്ടാതെ ഒരു സമ്മേളനം ” ആഫി ചോദിച്ചു…

“അതോ.. ഞങ്ങൾ ഇവന്റെ കല്യാണത്തിനെ പറ്റി സംസാരിക്കുകയായിരുന്നു.. ” ഉമ്മി പറഞ്ഞു…

“ഞാൻ ഇല്ലാതെയോ ” അവൾ മുഖം വെട്ടിച്ചു…

“അതിനു ഞങ്ങൾ ഒന്നും സംസാരിച്ചില്ലല്ലോ ” ഞാൻ പറഞ്ഞു.. അവൾ വാപ്പിയുടെ അടുത്ത് ഇരുന്നു…

“എന്താ വാപ്പി കാര്യം ” ആഫി വപ്പിയോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *