“അതെ നിന്റെ ഉമ്മിക്ക് നിന്റെ ഇക്കയെ ആ കൊച്ചിനെ കൊണ്ട് കെട്ടിച്ചാൽ കൊള്ളാം എന്ന് ഉണ്ട്… അത് സംസാരിക്കാൻ തുടങ്ങുവായിരുന്നു ” വാപ്പി അഫിടെ ചെവിയിൽ പറഞ്ഞു…
അത് കേട്ട് ആഫി എന്നെയും ഉമ്മിയെയും മാറി മാറി നോക്കി… ഞാൻ എന്താണ് എന്നാ രീതിയിൽ തലകൊണ്ട് ചോദിച്ചു… അവൾ ഒന്നുമില്ല എന്നാ രീതിയിൽ തോൾ അനക്കി…
“മോളെ ജാസ്മി.. ഞങ്ങൾ എന്താ പറയാൻ വന്നതെന്ന് വെച്ചാൽ….” ഉമ്മി പറയാൻ തുടങ്ങിയതും… പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടു… ഉമ്മി അപ്പോൾ അവിടെ വെച്ചു നിർത്തി.. ഞാൻ പുറത്തേക്ക് ഇറങ്ങി ആരാ വന്നതെന്ന് അറിയാൻ… ഞാൻ അപ്പോൾ കാണുന്നത് കാർ തുറന്ന് ഇറങ്ങി വരുന്ന വിവേകിനെ ആണ്… ഞാൻ ഓടി അവന്റെ അടുത്തേക്ക് പോയി…
“നീ എന്താടാ വന്നേ ” അവൻ ടിക്കിയിൽ നിന്ന് ബാഗ് എടുക്കുമ്പോൾ ഞാൻ ചോദിച്ചു..
“അതെന്താടാ എനിക്ക് വന്നൂടെ ” അവൻ ബാഗ് എടുത്തിട്ട് എന്നോട് ചോദിച്ചു…
“അതല്ലടാ അടുത്ത ആഴ്ച നിന്റെ കല്യാണം അല്ലെ… അതുകൊണ്ട് ചോദിച്ചതാ ” ഞാൻ പറഞ്ഞു…
“ആഫി ഇന്നലെ രാത്രി എല്ലാം വിളിച്ചു പറഞ്ഞു… അതുകൊണ്ട് ആണ് ഞാൻ ഇങ്ങ് വന്നത് ” അവൻ പറഞ്ഞു…
“എന്നാലും അടുത്താഴ്ച കല്യാണം അല്ലെ ”
“അതൊന്നും കുഴപ്പമില്ല… അവളുടെ കല്യാണം കഴിയുന്നത് വരെ ഞാൻ ഇവിടെ ഉണ്ട്.. നീ ഇനി എന്തൊക്ക പറഞ്ഞാലും ഞാൻ പോകില്ല ” അവൻ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു… ഞങ്ങൾ വീട്ടിലേക്ക് കയറി.. അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്…
“ആഹ് മോൻ ആയിരുന്നോ ” ഉമ്മി വിവേകിനോട് ചോദിച്ചു… വിവേക് ഉമ്മിയെ നോക്കി ഒന്ന് ചിരിച്ചതെ ഉള്ളു… ഞാൻ അവനു എന്റെ റൂം തന്നെ സെറ്റ് ആക്കി കൊടുത്തു… അപ്പൊ ആഫി അങ്ങോട്ട് കയറി വന്നു…
“ഒരു സ്വപ്നം.. അവിടെ താഴെ എന്തായിരുന്നെന്നോ… ഇക്കയെ അവളെ കൊണ്ട് കെട്ടിച്ചാലോ എന്ന് ചർച്ച തുടങ്ങിയതായിരുന്നു… അപ്പോഴാണ് ഈ വിവേകേട്ടൻ വന്നത്.. ഇല്ലായിരുന്നേൽ ഇപ്പൊ ചോദിച്ചേനെ ” ആഫി പറഞ്ഞു…
“ഓഹോ അങ്ങനെ ആണോ കാര്യങ്ങൾ ” ഞാൻ പറഞ്ഞു…
“ആഹ് അങ്ങനെയാ ”
“എന്തേലും നടക്കട്ടെ ” ഞാൻ പറഞ്ഞു…
“എടാ നീ ഒന്ന് ഫ്രഷ് ആക്. നമുക്ക് ഒരു സ്ഥാലം വരെ പോണം ” ഞാൻ അവനോട് പറഞ്ഞിട്ട് അഫിയുമായി പുറത്തേക്ക് ഇറങ്ങി…
“നടക്കുവോ ” ഞാൻ ആഫിയോട് ചോദിച്ചു…