കേട്ടപ്പോൾ ഞാൻ ഒന്ന് അടങ്ങി…
“നിങ്ങളോട് ഞാൻ മാന്യമായിട്ട് പറഞ്ഞതല്ലേ അവളെ ഇറക്കി വിടാൻ.. ഇറക്കി വീട്ടിരുന്നേൽ ഇന്നലെ ആ ചവിട്ട് കൊള്ളേണ്ട കാര്യം ഉണ്ടായിരുന്നോ.. എന്തായാലും ഇവിടെ വരെ വന്നതല്ലേ… തിങ്കൾ വരെ നിങ്ങൾക്ക് സമയം ഉണ്ട്… അതിനു ശേഷവും ഇത് തന്നെയാണ് ഉദ്ദേശമെങ്കിൽ.. പിന്നെ എന്റെ കയ്യിൽ നിക്കില്ല ” അവൾ പറഞ്ഞു… ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് എഴുനേറ്റു.. തിരിഞ്ഞു പോലും നോക്കാതെ നടന്നു….
“ആ വീട്ടിൽ ഒരു കല്യാണം നടക്കുന്നത് കൊണ്ട് ആണ്… വീട്ടിൽ കേറി അവളെ കൊണ്ട് പോകാത്തത്… ഓർത്തു വെച്ചോ… തിങ്കൾ..” അവൾ എന്നെ ഒന്നകൂടെ ഓർമിപ്പിച്ചു…എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ അവിടെ നിന്ന് ഇറങ്ങി വിവേക് വണ്ടി എടുത്തു… ഞങ്ങൾ തിരികെ വീട്ടിലേക്ക് വന്നു… ഞാൻ ആരോടും ഒന്നും സംസാരിക്കാതെ എന്ത് ചെയ്യണം എന്ന് ആലോചിച്ച് റൂമിലേക്ക് പോയി കിടന്നു… ആലോചിച്ച് ആലോചിച്ച്… ഞാൻ എപ്പോഴോ ഉറങ്ങി പോയി…
ജാസ്മിനെ അവൾ കഴുത്തു ഞെരിച്ചു കൊല്ലുന്നത് ഞാൻ സ്വപ്‍നം കണ്ട് ഞെട്ടി എഴുനേറ്റു… സമയം 1.30 എല്ലാരും ഉറക്കമായി എന്ന് തോന്നുന്നു…ഞാൻ ശ്വാസം നേരെ ആകുന്നത് വരെ നെഞ്ചിൽ തടവി… എന്നിട്ട് കണ്ണ് അടച്ചു കിടന്നു…വീണ്ടും ഞാൻ ഉറക്കത്തിലേക്ക് പോയി…
..2 ദിവസം കടന്ന് പോയി… കണ്ടാൽ ചിരിക്കും എന്ന് അല്ലാതെ ജാസ്മിനുമായി യാതൊരു സംസാരവുമില്ലായിരുന്നു… പീടിച്ചു പേടിച്ചാണ് ഞാനും വിവേകും പുറത്തേക്ക് ഇറങ്ങിയതൊക്കെ…പന്തൽ എല്ലാം ഇട്ടു
ഇന്നാണ് മെഹന്ദി… പാചകത്തിനുള്ള എല്ലാ സാധനങ്ങളും എത്തിച്ചിട്ടുണ്ട്…കുടുംബക്കാർ എല്ലാം എത്തിയിട്ടുണ്ട്…അന്നത്തെ ദിവസത്തിന്റെ തിരക്കിനിടക്ക്.. ഫോണിൽ ഒരു മെസ്സേജ് വന്നു…
‘ഇനി 2 ദിവസം കൂടെ ഉള്ളു.. ഒരമ്മയുണ്ടല്ലോ ’ ഐഷയുടെ മെസ്സേജ്.. അത് കേട്ട് ഞാൻ എന്ത് ചെയ്യണമെന്ന് അറിയതെ ഞാൻ അവിടെ ഇരുന്നു…
“ഇക്കാ ദോ അവിടെ വിളിക്കുന്നു ” ആലോചിച്ചിരുന്ന എന്റെ തോളിൽ തട്ടി ജാസ്മിൻ പറഞ്ഞു… എന്നിട്ട് അവൾ അകത്തേക്ക് പോകാൻ തുടങ്ങി…
“ജാസ്മി ” ഞാൻ അവളെ വിളിച്ചു…
“എന്താ ഇക്കാ ” അവൾ തിരിഞ്ഞു എന്നെ നോക്കി ചോദിച്ചു…ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പരുങ്ങി…
“നാളെ ഈ കല്യാണം കഴിഞ്ഞാൽ ഞങ്ങൾ പൊക്കോളാം… ഇക്കാ പേടിക്കണ്ട ” അവൾ പറഞ്ഞു…
“നീ ഇത് എങ്ങനെ ” ഞാൻ ചോദിച്ചു.