“ആഫി പറഞ്ഞിരുന്നു… കാര്യം എല്ലാം.. എനിക്ക് മരിക്കാൻ പേടി ഇല്ല ഇക്കാ.. ഞങ്ങൾ പൊക്കോളാം ” അവൾ പറഞ്ഞു… എന്നിട്ട് അവൾ തിരിഞ്ഞു…
“നിനക്ക് എന്റെ കൂടെ ജീവിക്കാൻ പറ്റുമോ ” ഞാൻ തല താഴ്ത്തി ചോദിച്ചു…
“എന്താ ഇക്കാ ” അവൾ കേട്ടത് ശെരിയാണോ എന്ന് അറിയാൻ ഒന്നകൂടെ ചോദിച്ചു…
“നിനക്ക് എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ പറ്റുമോന്ന് ” ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു… അത് കേട്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു…
“അത്, ഞാൻ, ഇ. ഇപ്പൊ. അത് വേണ്ട ഇക്കാ… ഈ അവസ്ഥയിൽ വേണ്ട ” അവൾ ഒഴിഞ്ഞു മാറി…
“പെട്ടന്ന് എടുത്ത തീരുമാനം അല്ല ” ഞാൻ പറഞ്ഞു…
“എനിക്ക് അറിയാം ഇക്കാ… ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ശ്രെദ്ധിച്ചതാണ്.. പിന്നെ ആഫി എന്നോട് ചോദിച്ചു.. ഇപ്പൊ തന്നെ ഞങ്ങൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണ്.. പിന്നെ ആ ഐഷ എന്നെ കൊല്ലാനും നോക്കുന്നു വെറു….” പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ വാ ഞാൻ പൊത്തി… അവൾ എന്നിലേക്ക് ചേർന്നു.. അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി… എന്റെ നോട്ടം അവളുടെ കണ്മഷി എഴുതിയ കറുത്ത കണ്ണുകളിൽ തന്നെ നിന്നു…
“നിന്നെ ആരും ഒന്നും ചെയ്യില്ല…” ഞാൻ അവൾക്ക് ഉറപ്പ് നൽകി… അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി… ഞാൻ അത് തുടച്ചു… എന്നിട്ട് അവളെ രണ്ട് കൈ കൊണ്ടും എന്റെ നെഞ്ചിലേക്ക് ചേർത്തു.. അവൾ എന്റെ നെഞ്ചിലേക്ക് വീണതും പൊട്ടി കരഞ്ഞു…പെട്ടന്ന് അവൾ എന്തോ ഓർത്തിട്ട് നെഞ്ചിൽ നിന്നും ഞെട്ടി എഴുനേറ്റു…എന്നിട്ട് അവൾ എന്റെ മുഖത്ത് പോലും നോക്കാതെ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി…
“ജാസ് ” അവളുടെ പേര് മുഴുവൻ പോലും വിളിക്കാൻ എനിക്ക് പറ്റിയില്ല.. ഞാൻ അവിടെ തന്നെ ഇരുന്നു… കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു… പെട്ടന്ന് ആരോ എന്റെ തൊലിൽ തട്ടി.. വാപ്പി ആണ്… ഞാൻ വേഗം കണ്ണ് തുടച്ചു…
“മോനെ എന്തേലും പ്രശനം ഉണ്ടോ ” വാപ്പി ചോദിച്ചു…
“ഏഹ് ഒന്നുമില്ല വാപ്പി ” എന്ന് പറഞ്ഞു വാപ്പിയുടെ ചോദ്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…
“ പിന്നെ എന്തിനാ നീ കരയുന്നത് ”എന്നെ വിടാതെ പിടിച്ചുകൊണ്ടു വാപ്പി ചോദിച്ചു… എന്റെ വിഷമം വാപ്പി അറിയത്തെ ഇരിക്കാൻ