എന്റെ സ്വന്തം ദേവൂട്ടി 2
Ente Swwantham Devootty Part 2 | Author : Trollan
[ Previous Part ]
ദേവിക ആയിരുന്നു എന്റെ ശത്രു ആയി മാറിയത്. അവളും എന്നെ ശത്രു പോലെ കാണൻ തുടങ്ങി .
വേറെ ഒന്നിന് അല്ലായിരുന്നു ഞങ്ങൾ പരസ്പരം ശത്രു തായേല്ലേക് പോയത്. ഇന്റെർണൽ എക്സാം മാറ്റണം എന്ന് ഓണം കഴിഞ്ഞിട്ട് മതി എന്ന് സാറിനോട് പറയാൻ ക്ലാസിലെ പകുതി അധികം പെൺപിള്ളേരും അവനമാരും നിർബന്ധിച്ചു.
പക്ഷേ ദേവികകും ഗ്യാങിനും അത് ഇഷ്ടപ്പെട്ടില്ല അവൾക് ഓണത്തിന് മുന്നേ നടത്തണം എന്നും അവൾക് നാട്ടിൽ പോകാൻ ആണ് എന്ന് പറഞ്ഞു പാര വെച്ച്. അത് ഞങ്ങളിൽ പ്രശ്നം ഉണ്ടായി hod യോട് കാര്യം ചെന്ന് പറഞ്ഞു. Hod ആയി അധികം ഇഷ്ടത്തിൽ അല്ലാതെ ആയിരുന്നു ഞാൻ പോയത്.അതുകൊണ്ട് എനിക്ക് നല്ല തകിത് കിട്ടി. പെണ്ണിന് അല്ലോ മുൻഗണന കിട്ടിയത്.അതോടെ ക്ലാസിലെ പിള്ളേർ ഒക്കെ രണ്ട് വിഭാഗം ആയി തിരിഞ്ഞു പോയി അത് എന്നിൽ വിഷമം ഉണ്ടാക്കിയെങ്കിലും ഞാൻ സഹിച്. പക്ഷേ ദേവിക ആയി ഞാൻ ശത്രുത കുടുകയാണ് ആണ് ചെയ്തത്.അവളുടെ ഇന്റെർണൽ കോളം ആക്കി കൊടുക്കണം എന്ന് ഞാൻ കരുതി അതിനുള്ള തന്ത്രങ്ങൾ ഞാൻ ഒറ്റക്ക് തന്നെ പ്ലാൻ ചെയ്തു. വേറെ ഒരാളും അറിയരുത് അങ്ങനെ അറിഞ്ഞാൽ അവൻ വഴി ചിലപ്പോൾ ബാക്കി ഉള്ളവർ അറിയുകയും എനിക്ക് സസ്പെഷാനും നാണക്കേടും ചിലപ്പോൾ പോലീസ് കേസ് വരെ ആകാം എന്ന് ഞാൻ ചിന്തിച്ചു അതുകാരണം ഞാൻ ആരോടും പറയാതെ തന്നെ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു.
വേറെ ഒന്നും അല്ല ആയിരുന്നു പ്ലാൻ അവളുമാർ വാടകക്ക് എടുത്തു താമസിക്കുന്ന വീട്ടിലേ ടാങ്കിൽ രാത്രി പോയി കാന്താരി മുളക് അരച്ച് എസ്സെൻസ് എടുത്ത വെള്ളാം ടാങ്കിൽ അങ്ങ് കലകം എന്ന് വെച്ച്. എക്സാം ന് തലേ ദിവസം ഞാൻ എല്ലാം സെറ്റ് ആക്കി. മുളകിന്റെ അംശം ഒന്നും കാണാതെ അരച്ച വെള്ളാം മാത്രം ആണ് എടുത്തേ.ഞാൻ ടെസ്റ്റ് ചെയ്തു നോക്കി.ഞാൻ കൈയിൽ ഒഴിച്ച് നോക്കിയായിരുന്നു പുകയുന്നുണ്ട് ആയിരുന്നു അത് മതി ഇവലുമാരുടെ എക്സാം എഴുത് ഞാൻ ഒന്ന് കാണണം ആ പുകഞ്ഞു കൊണ്ട് ഇരുന്ന് എഴുതുന്നത്. അങ്ങനെ രാത്രി ഒരു 2മണിക്ക് അമ്മയും അച്ഛനും അറിയാതെ ഞാൻ വീട്ടിൽ നിന്ന് ചാടി ബൈക് ഉന്തിക്കൊണ്ട് പോയി സൗണ്ട് കേൾക്കാത്ത ഇടാം എത്തിയപ്പോൾ ഞാൻ വണ്ടി എടുത്തു സ്പീഡിൽ പോയി എന്റെ കൈയിൽ ഞാൻ ഉണ്ടാക്കി വെച്ചിരുന്ന മുളക് എസ്സെൻസ് ഉണ്ടായിരുന്നു. അങ്ങനെ അവളുമാർ താമസിക്കുന്ന ഇടത് കുറച്ച് മാറി ഞാൻ വണ്ടി വെച്ചിട്ട് അവളുമാരുടെ വീട്ടിലേക് ചേന്നു എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് എനിക്ക് മനസിലായി ഞാൻ എങ്ങനെയോ വലിഞ്ഞു കയറി വീടിന്റെ മുകളിൽ ടാങ്ക് ഇരിക്കുന്നോടത് എത്തി എന്നിട്ട്അത് ടാങ്കിൽ ഞാൻ കലക്കി.