കോളേജിൽ കൊണ്ട് വരണം ”
“ശെരിടി അമ്മ വിളിക്കുന്നുണ്ട് ”
“ഒക്കെ അമ്മയുടെ പൊന്നാര മോന് പോയി പാപം തിന്നോ. രാത്രി വാട്സ്ആപ്പ് വരാം. കുറച്ച് സിനിമ കിട്ടിട്ട് ഉണ്ട്. Bye ”
അതേ സമയം
എന്റെ മനസിൽ ഞാൻ പറഞ്ഞു എന്റെ പട്ടി പറയും അവളോട് തിരിച്ചു കോളേജിൽ വരാൻ. എന്താണെന്ന് കാര്യം അറിഞ്ഞാൽ ഞാൻ അവിടെ നിന്ന് പോരും എന്ന് ഉറപ്പിച്ചു കാവ്യാ ആദ്യം ആയി ആണ് ഒരു കാര്യം അവൾക് വേണ്ടി ചെയ്യാൻ പറയുന്നത് അതുകൊണ്ട് ആണ് ഇല്ലേ ദേവിക യുടെ നാട്ടിലേക്ക് പോയിട്ട് ആ പരിസരത്തേക് ഞാൻ പോകില്ല. അത്രയും ചിത്ത hod എന്നെ കുറച്ചു പറയാൻ കാരണം ആയവളെ പിന്നെ ഞാൻ പൂ ഇട്ട് പുച്ചീകാനോ എന്നാ രീതിയിൽ മനസിൽ പറഞ്ഞു അമ്മയുടെ അടുത്തേക് ചേന്നു.
അമ്മ കടയിൽ പോകാൻ ആയിരുന്നു വിളിച്ചേ. ഞാൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു.
അപ്പോഴാണ് ദേവികയുടെ അഡ്രെസ്സ് എന്റെ കൈയിൽ ഇല്ലാ എന്ന് അറിഞ്ഞത്. അഡ്രെസ്സ് കിട്ടാൻ എനിക്ക് വലിയ പണി ഒന്നും ചെയ്യേണ്ടി വന്നില്ല.
മീര ടീച്ചറെ വിളിച്ചു ചോദിച്ചു. ടീച്ചർ രാത്രി വാട്സ്ആപ്പ് അയച്ചേക്കം എന്ന് പറഞ്ഞു. ഏതോ ഫങ്ക്ഷന് ആയിരുന്നു എന്ന് എനിക്ക് മനസിലായി. ഒക്കെ ടീച്ചർ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എനിക്ക് ഏറ്റവും കൂടുതൽ ഡിപ്പാർട്മെന്റ് സപ്പോർട്ട് തരുന്ന ടീച്ചർ ആണ് മീര മിസ്സ് അത് കൊണ്ട് ആണ് ടീച്ചറെ എനിക്ക് ഇഷ്ടം ആയത്.
അങ്ങനെ രാത്രി ആയപ്പോൾ കാവ്യാ വിളിച്ചു. കുറച്ച് നേരം സംസാരിച്ചു. അവൾ നാളെ ഒരു കല്യാണം ഉണ്ട് അതിന് പോകുവാ എന്നും. എന്നോട് ദേവിക യുടെ അവിടെ പോകണം എന്ന് പറഞ്ഞു. നാളെ രാത്രി വിളിക്കാം വിശേഷം അറിയാൻ എന്ന് പറഞ്ഞു ഫോൺ വെച്ചു.
അപ്പോഴേക്കും മീര ടീച്ചർ അഡ്രെസ്സ് അഴിച്ചു. എന്നിട്ട് എന്നോട് ഒരു ചോദ്യം എന്തിനാടാ ഇപ്പൊ ദേവികയുടെ അഡ്രെസ്സ്. ഞാൻ ചുമ്മേ ഒരു നേരം പൊക്കിന് എന്ന് പറഞ്ഞു തടി ഊരി. ടീച്ചർ ശെരിടാ എന്ന് പറഞ്ഞു ഫോൺ വെച്ച്.
ഇത് ദൂരെ അലോ അതും കോഴിക്കോട്- വയനാട് ബോഡർ ആയി വരും എന്ന് മനസിലായി. അപ്പൊ പുലർച്ചെ 2മണിക്ക് ഇറങ്ങിയാൽ ഒരു 9മണി ആകുമ്പോഴേക്കും എത്തും ആയിരിക്കും ഉറപ്പ് ആണ്.
ഞാൻ അമ്മയോട് അച്ഛനോടും ട്രിപ്പ് പോകുവാ കൂട്ടുകാരുടെ കൂടെ എന്ന് പുലർച്ചെ എന്ന് മാത്രം പറഞ്ഞു. ഒറ്റക്ക് ആണെന്ന് ഞാൻ പറഞ്ഞില്ല. അവർ സമ്മതിച്ചു സൂക്ഷിച്ചു പോകണേ എന്ന് പറഞ്ഞു അമ്മ. അച്ഛൻ എത്ര പേര് പോകുന്നു ഉണ്ടെന്ന് ചോദിച്ചു 4പേര് ഉള്ള് എന്ന് പറഞ്ഞു പോയി ഞാൻ. എന്നാ ബൈക്കിന് പോകണ്ടാ എന്ന് പറഞ്ഞു കാറിൽ പോയാൽ മതി എന്ന് പറഞ്ഞു 5000രൂപ തന്നു കാറിന്റെ കീ തന്നിട്ട് പറഞ്ഞു ബൈക്കിൽ പോയാൽ സ്പീഡ് കൂടും നിങ്ങളുടെ എന്നാ ഒരു ഡയലോഗ് അടിച്ചു അച്ഛനും അമ്മയും അവരുടെ മുറിയെലെക് പോയി. ബൈക്ക് ന് ആണ് പോകുന്നെ എന്ന് വാശി പിടിച്ചാൽ ചിലപ്പോൾ പോകണ്ടാ എന്ന് പറയും. രാത്രി രണ്ട് മണിക്ക് പോകുന്നത് എന്താണെന്ന് ചോദിച്ചു. അവിടെ ഏതുമ്പോൾ നേരം വെളുക്കുന്ന രീതിയിൽ ആണ് പ്ലാൻ ചെയ്തത്തേക്കുന്നെ എന്ന് പറഞ്ഞു സ്ക്യൂട് ആയി ആ ചോദ്യത്തിന്.