ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു. ദേവിക കും ഫുൾ മാർക്ക് ആയിരുന്നു. അതും ഞാൻ അശ്ചര്യപെട്ടത് ഞാൻ പണി കൊടുത്ത ദിവസം എഴുതിയ പേപ്പറിന് വരെ അവൾ ഫുൾ മാർക്ക് വാങ്ങി എന്ന് കേട്ടപ്പോൾ ആണ്.
കാവ്യാ നെ കുറച്ചു പറയാൻ ഇല്ലാ അവൾക്കും നല്ല മാർക്ക് ആണ്. പക്ഷേ എന്റെയും ദേവികയുടെ അടുത്ത് പോലും ആരും വന്നിട്ട് ഇല്ലായിരുന്നു.
അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി. രാജീവ് മാത്രം അല്ലായിരുന്നു തോറ്റത് കൂടെ അമലും ഉണ്ടായിരുന്നു. ബാക്കി ഉള്ളവർ ഒക്കെ നല്ല മാർക്ക് തന്നെ ഉണ്ടായിരുന്നു.
അങ്ങനെ ഒരു ആഴ്ച അങ്ങോട്ട് കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചർച്ച തുടങ്ങി ഇരുന്നു ദേവിക ഇത് വരെ വന്നിട്ട് ഇല്ലാ. എന്താണ് കാരണം എന്ന് ഒന്നും ആർക്കും അറിയില്ല ഫോൺ വിളിച്ചാൽ കിട്ടുന്നും ഇല്ലാ. ഗൗരി യോട് ചോദിച്ചപ്പോൾ അവളുടെ പഴയ ഫോണിൽ ആയിരുന്നു വാട്സ്ആപ്പ് അവൾ കയറി കൊണ്ട് ഇരുന്നത്. അത് എനിക്ക് അവൾ പോകുന്നതിന് മുൻപ് ഫോൺ തന്നു എന്ന്. അവൾ ആണേൽ കൈയിൽ ഒരു നോക്കിയ ഫോൺ ഉള്ള് എന്ന് പറഞ്ഞു. അതിൽ ആണ് സിം ഒക്കെ ഇട്ട് നാട്ടിലേക്ക് വിളിക്കാറുള്ളു എന്ന് അവൾ പറഞ്ഞു. നാട്ടിലെ കാര്യങ്ങൾ ഒന്നും അവൾക് അറിയില്ലാ എന്ന് പറഞ്ഞു.
ദേവിക പോയതോടെ പെണ്ണുങ്ങളുടെ തല ആയി കാവ്യാ യെ ആക്കി. ദേവികയുടെ കൂട്ടുകാരികൾ ഒക്കെ കാവ്യടെ കൂടെ കൂടി.
പക്ഷേ എന്തൊ എനിക്ക് എന്തോപോലെ തോന്നി തുടങ്ങി. ഒരു എതിരാളി ഇല്ലാത്തത് കൊണ്ടും വഴക്ക് ഇടാൻ ക്ലാസ്സിൽ ഒരാൾ ഇല്ലാത്തത് കൊണ്ടും കോളേജിൽ പോകാൻ ബോർ ആയി തുടങ്ങി.
അങ്ങനെ ശെനി ആഴ്ച ആയി.
അപ്പോഴാണ് കാവ്യാ വിളിച്ചത്.
“ദേവിക കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ.
അവൾ എവിടെ പോയേക്കുവാ.
അന്ന് പറഞ്ഞപോലെ ഇനി കോളേജിലേക് വരില്ല എന്ന് പറഞ്ഞു പോയതല്ലേ.
നിനക്ക് ഒന്ന് അനോഷിച്ചൂടെ ”
“അവൾ പോയത് നല്ല കാര്യം എന്ന് വെച്ച് ഇരിക്കുന്ന എന്നോട് ആണോ അവളെ കുറച്ചു അനോഷിക്കാൻ പറയണേ.
ഒന്ന് പോയെടി ”
“ഞാൻ ഒരു പെണ്ണ് ആയി പോയി ഇല്ലേ ഞാൻ പോയേനെ അവളുടെ നാട്ടിലേക്ക്.
നീ ഒക്കെ എന്ത് മനുഷ്യനടെ.
ഒന്നിരുന്നാൽ അവൾ നമ്മുടെ കൂടെ ഇത്രയും നാൾ ഉണ്ടായിരുന്നത് അല്ലെ ”