എൻ്റെ കിളിക്കൂട് 17 [Dasan]

Posted by

നോക്കാം.

എനിക്ക് ഉള്ളിൽ ചെറിയൊരു പേടിയുണ്ടെങ്കിലും കിളിയെ സമാധാനിപ്പിക്കാൻ ധൈര്യം സംഭരിച്ചു. ഇനി എത്രയും വേഗം കാര്യങ്ങൾ സ്പീഡ് ആക്കണം. കാര്യങ്ങളെല്ലാം നമ്മുടെ വഴിയിലൂടെ വരുമെന്ന് പ്രതീക്ഷിക്കാം എങ്കിലും മനസ്സ് ചഞ്ചലമായിരുന്നു. രാത്രിയിൽ ചേട്ടൻറെ വീട്ടിൽ ഭക്ഷണത്തിനു പോയെങ്കിലും എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി എഴുന്നേൽക്കുന്നത് സീത ശ്രദ്ധിച്ചിരുന്നു.

 

ഞാൻ റൂമിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ, സീത എൻറെ പുറകെ വന്നു.
സീത: എന്താണ് അണ്ണ? അണ്ണനെ എന്തോ പറ്റിയിട്ടുണ്ട് എന്താണ്?
ഞാൻ കിളി പറഞ്ഞ കാര്യങ്ങളൊക്കെ സീതയോട് പറഞ്ഞു.

സീത: ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ?
ഞാൻ: എന്നാലും എൻറെ മനസിൽ ചെറിയൊരു ഭയം?
സീത: എന്തിന്?
ഞാൻ: ഇതൊക്കെ കിളിയുടെ വീട്ടുകാർ അറിഞ്ഞാൽ, എനിക്കൊരിക്കലും പിന്നെ അവളെ കാണാൻ കഴിയില്ല. അവളുടെ വീട്ടിൽ ഞാൻ ചെന്നാൽ അവരെല്ലാം അവിടെ വിഷയം ഉണ്ടാക്കും.
സീത: അണ്ണൻ എന്തിനു ഭയപ്പെടണം. അവർ ഇങ്ങോട്ട് വന്നാൽ ചെറിയൊരു അഭ്യാസം ഒക്കെ അണ്ണന് അറിയില്ലേ?

ഞാൻ: തമാശകളയൂ ചീതമ്മെ, അതൊക്കെ പിന്നീട് അല്ലേ?
സീത: അണ്ണൻറെ കൂടെ ഞാനുണ്ട്. എൻറെ ചേച്ചിയെ ഇവിടെയെത്തിക്കുന്ന കാര്യത്തിന് അണ്ണൻറെ കൂടെ എപ്പോഴും ഞാൻ ഉണ്ടാവും. ഭയപ്പെടാതെ അടുത്തപടി എന്താണെന്ന് നോക്കുക.

സീതയോട് യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. കിളി വിളിച്ചിട്ട് കിട്ടിയില്ല. നാലഞ്ചു തവണ വിളിച്ചു നോക്കി. കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു.

രാവിലെ ചായയുമായി സീത വന്നപ്പോൾ വിവരങ്ങൾ തിരക്കി. രാത്രിയിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു. സീതയും രാത്രിയിൽ വിളിച്ചു നോക്കിയിരുന്നു. ഇനി എന്ത് ചെയ്യും എന്നുള്ള ആലോചനയിലായി ഞാൻ. വെള്ളിയാഴ്ച വരെ എങ്ങനെയെങ്കിലും തട്ടിമുട്ടി എത്തിക്കുക. ദിവസവും വിളിച്ചു നോക്കുമായിരുന്നു. ഒന്ന് രണ്ടു ദിവസം വരെ റിംഗ് ചെയ്തതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആയി.

 

സീതക്കും ആകെ ടെൻഷനായി, എന്നോട് എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടാൻ പറഞ്ഞു. ഞാൻ ഓഫീസിൽ ലീവിനായി ചോദിച്ചപ്പോൾ, ജോലി കൂടുതൽ ഉണ്ട് അതുകൊണ്ട് ലീവ് ഇപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *