“എന്നെ നിങ്ങൾ കൂട്ടില്ല ല്ലെ ”
വേദനിപ്പിക്കാതെ ചെവിപിടിച്ച അച്ചുവിനെ ദേവു ഒട്ടിനിൽക്കുന്ന ഞങ്ങളിലേക്ക് അടുപ്പിച്ചു അച്ചു രണ്ടു കൈകണ്ടു ഞങ്ങളെ ചുറ്റിപിടിച്ചു. ഞങ്ങൾ പരസരം ചിരിച്ചു.രണ്ടു പേർക്കും എന്നോടുള്ള സ്നേഹം കണ്ടു ഉള്ളം നിറഞ്ഞു.
അച്ചു തലയൊന്ന് പൊക്കി ഞങ്ങളെ രണ്ടുപേരെയും നോക്കി എന്തോ മണം പിടിച്ചു..
. “കിച്ചൂ നീയിന്നു കുളിച്ചില്ലേ ” ഞാൻ തളർന്നു അച്ചു വീണ്ടും ഭദ്രകാളിയായി… ഇളിക്കയല്ലാതെ ഒരു മാർഗവുമില്ല.. ഇളിച്ചു നല്ല ചേലുള്ള ഇളി..ദേവു കുണുങ്ങി..
“ഇങ്ങനെ ഒരു വൃത്തികെട്ടവൻ വിയർപ്പ് മണത്തിട്ട് വയ്യ ” അച്ചു തലയിൽ കൈവെച്ചു കുരച്ചു..
“എവിടെ നല്ല മണമാണല്ലോ? എനിക്കിഷ്ടാ ” ദേവു എന്നെ ഒന്ന് മണത്തുനോക്കി പറഞ്ഞു..
അച്ചു ദേവുവിന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി
“നീയാണ് ഇവനെ ഇങ്ങനെ ആക്കുന്നത്….” അവൾക്കും കിട്ടി…
“അല്ല മക്കളെ നിങ്ങൾ ഇവിടെ കെട്ടിപ്പിടിച്ചു നിൽക്കണോ കഴിക്കാൻ എടുത്ത് വച്ചിട്ട് എത്ര നേരമായി… ” മാമി പിന്നിൽ വാതിലിന്റെ സൈഡിൽ കൈ കെട്ടി നിൽക്കുന്നു കൂടെ അങ്കിളും രണ്ടുപേരും പരസപരം നോക്കി ചിരിച്ചു. ഞങ്ങൾ ചമ്മി.അച്ചു വേഗം ഞങ്ങളെ വിട്ടു മാറിയെങ്കിലും ദേവു അതുപോലെ നിന്നു. ഞാൻ മാറാൻ നോക്കിയതും രക്ഷയില്ല… അച്ചു അവളെ ഒന്ന് ഇടക്കണ്ണിട്ട് നോക്കി മാമിയുടെ അടുത്തേക്ക് നിന്നു…
“മാമി ഇവൻ കുളിച്ചില്ല ഇതുവരെ ” അച്ചു തെണ്ടി അവൾ എന്നെ ഒറ്റി.. അങ്കിൾ സാധാരണ പോലെ ഒന്നു ചിരിച്ചു…
“ആഹ്ഹ ആ വടിയെവിടെ ഇവനെയിന്നു ഞാൻ ” മാമി ബാൽക്കാനിയിലെ പരിസരത്ത് എന്തോ തിരഞ്ഞതും ഞാൻ ദേവുവിനെ വിട്ട് അവരുടെ ഇടയിലൂടെ അകത്തേക്കൊടി… അവർ അവിടെ നിന്ന് അത് കണ്ടു പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു… മാമിയുടെ റൂമിൽ കേറി വേഗം ഒന്ന് കുളിച്ചു പുറത്തിറങ്ങി…