ചിന്തിക്കാൻ വയ്യ….
ഉള്ളിൽ പേടിയുണ്ടെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു… തലയുയർത്തി ഞാൻ ദേവുവിനെ നോക്കി…ആ മുഖത്തു നുണക്കുഴി വിരിഞ്ഞു, കുഞ്ഞിക്കണ്ണുകൾ തിളങ്ങി…ഞാനാ കവിളിൽ ഒരുമ്മ കൊടുത്തു…
“ഇവിടെയും വേണം.” അവൾ അപ്പുറത്തെ കവിളും തൊട്ടു കാട്ടി… ഞാൻ ചിരിച്ചു അവിടെയും കൊടുത്തു….അവൾ വിടർന്നു ചിരിച്ചു… എന്റെ സുന്ദരി ചേച്ചി…അവൾ എഴുന്നേറ്റു നിന്നു രണ്ടു സൈഡിലേക്കും തിരിഞ്ഞു എന്നെ കാട്ടി.
“എങ്ങനെയുണ്ട് കിച്ചൂ കൊള്ളാമോ”
“നീല ടൈറ്റ് ജീൻസും ഒരു വൈറ്റ് ഫുൾ കൈ ഷർട്ടും അവൾക്കതു നന്നായി ചേരുന്നുണ്ട്.ഷർട്ട് നിഴലിച്ചു അതിനുള്ളിൽ അവൾ ഇട്ടിരിക്കുന്ന വൈറ്റ് കമ്മീസ് ചെറുതായി കാണാം.. ചെമ്പിച്ച മുടി പിറകിൽ കെട്ടിയിട്ടുണ്ട് കഴുത്തിൽ നൂലുപോലെ ചെറിയ മുടിയിഴകൾ വെളിച്ചം അടിച്ചു തിളങ്ങുന്നു.. ആ കഴുത്തിനു തന്നെ പ്രേത്യേക ഭംഗി.. കഴുത്തിൽ മാലയില്ല,നെറ്റിയിൽ പൊട്ടില്ല, കയ്യിൽ വളയില്ല, ചെവിയിൽ ചെറിയ മൊട്ടുപോലെ എന്തോ ഇട്ടിരിക്കുന്നു..ഇതാണ് എന്റെ ദേവു… എന്റെ കുറുമ്പി…
ഞാൻ വിരലുകൊണ്ട് സൂപ്പർ എന്നു കാണിച്ചു… അവളുടെ നുണക്കുഴി വീണ്ടും വിരിഞ്ഞു… പിന്നെ അച്ചുവിനെ വിളിച്ചു എന്റെ അരികിൽ വന്നിരുന്നു… അവൾക്കണ് ഏറ്റവും കൂടുതൽ സമയം വേണ്ടത്…. എപ്പഴും ഒരേ വേഷം ചുരിതാർ അത് തന്നെയായിരിക്കും ഇന്നും…
ഞങ്ങൾ അവൾ വരാനായി കാത്തിരുന്നു….. ഡോർ തുറന്നു പുറത്തിറങ്ങിയ അവളെ കണ്ടു എന്റെ വായ തുറന്നു പോയി…. സാധാരണ കാണുന്ന അച്ചുവായിരുന്നില്ല അത് …. ദേവു ഇട്ടതു പോലെ…ഷർട്ടും ജീൻസും… ആദ്യമായിട്ടായിരുന്നു ഞാനും ദേവുവും അവളെ അങ്ങനെ കാണുന്നത് എത്രപറഞ്ഞാലും അവൾ ചുരിതാർ അല്ലാതെ മറ്റൊന്നും പുറത്തേക്ക് ഇട്ടിരുന്നില്ല… ഞാൻ ഞെട്ടൽ മാറാതെ ദേവുവിനെ നോക്കി അവളുടെ അവസ്ഥയും എന്റേതുതന്നെ…. അച്ചു പതിയെ നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോ ദേവു എന്റെ ചെവിൽ പറഞ്ഞു..
“ഇത് നമ്മുടെ അച്ചു തന്നെയാണോടാ, അവൾ ഇതിടുമെന്ന് ഞാൻ വിചാരിച്ചില്ല ”
അച്ചു ചെറിയ മടിയോടെ ഞങ്ങളുടെ മുന്നിൽ നിന്നു അവൾ ആദ്യമായിട്ട് ഇടുന്നതിന്റെ ചെറിയ പ്രശ്നമുണ്ടെന്നുതോന്നി….