ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 4
Ummayum Ammayum Pinne Njangalum Part 4 | Author : Kumbhakarnan
[ Previous Part ]
നിക്കാഹിൻറെ തലേ രാത്രിയിൽ സൽക്കാരമൊക്കെ കഴിഞ്ഞ് അകന്ന ബന്ധുക്കൾ മിക്കവരും പിരിഞ്ഞുപോയി. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം അവിടെ ശേഷിച്ചു. അത്താഴം കഴിഞ്ഞപ്പോൾ അവരിൽ പലരും ഓരോരുത്തരായി ഓരോ ഇടം പിടിച്ച് ഉറക്കമായി. പാചകക്കാർക്കുള്ള കൂലിയോടൊപ്പം രണ്ട് ഫുള്ളും കൊടുത്ത് സന്തോഷിപ്പിച്ച് യാത്രയാക്കിയിട്ട് സുലൈമാൻ മുറിയിലേക്ക് വരുമ്പോൾ കട്ടിലിലിരിപ്പുണ്ട് സുഹ്‌റ.
“നീയെന്താ ഉറങ്ങീല്ലേ…?”
“ഇല്ല..”
“ഉം…എന്തുപറ്റി..?”
“നിങ്ങക്കറീല്ലേ…?”
“എന്താന്നു വച്ചാ നീയൊന്നു തെളിച്ചു പറേന്റെ സുഹ്റാ..ബെർതേ മനുഷമ്മാരെ എടങ്ങേറാക്കാണ്ട്..”
സുഹ്‌റ കരയാൻ തുടങ്ങി. കരച്ചിലിന്റെ ഇടയിലൂടെ അവൾ കാര്യം പറഞ്ഞു. സുഹ്റയുടെ ഉമ്മ, അതായത് സുലൈമാന്റെ ഒരേയൊരു അമ്മായിയമ്മ കിടപ്പിലാണ്. അവർ കഴിയുന്നത് സുഹ്റയുടെ ആങ്ങളയോടൊപ്പം തറവാട്ടിലാണ് . നിക്കാഹായിട്ട് മകളെ അവരുടെ അടുക്കലൊന്നു കൊണ്ടുപോയില്ല. അതിനാണ് ഈ നിലവിളി.
“ഹിമാറെ… ഇത് നെനക്ക് കുറച്ച് മുന്നേ പറയാൻ പാടില്ലായിരുന്നോ..? ”
“ഇങ്ങള് ന്റുമ്മയെ ഓർക്കുമോന്ന് ഞമ്മളും ഒന്നു പരൂക്ഷിച്ചതാണ് …”
“അൻ്റുമ്മാൻ്റെ ഒരു പരൂക്ഷ. ഒറ്റയെണ്ണം അങ്ങോട്ട് തന്നാലൊണ്ടല്ലോ.. ഈ വല്ലാത്ത തിരക്കിന്റിടയിൽ അത് ഞമ്മള് മറന്നുപോയി. ഇനീപ്പോ ഈ പാതിരാത്രിയിൽ പെണ്ണിനേം കൊണ്ട്…”