എൻ്റെ കിളിക്കൂട് 18 [Dasan]

Posted by

അമ്മൂമ്മ: നീ ഇവിടെയും കൊണ്ട് രണ്ടാഴ്ച കഴിഞ്ഞ് പോകുമ്പോൾ അവിടെ താമസിക്കാനുള്ള സൗകര്യം ഒക്കെ ഉണ്ടോ?
ഞാൻ: തൽക്കാലം ഉണ്ട്. ഞങ്ങൾ രണ്ടുപേർ താമസിച്ചിരുന്നു ആ സ്ഥലമാണ്, ഇപ്പോൾ ഞാൻ തനിച്ചാണ്.
അമ്മൂമ്മ: അത് നിങ്ങൾ രണ്ട് ആണുങ്ങൾ അല്ലേ?
ഞാൻ: അടുത്തുതന്നെ ചേട്ടനും ചേച്ചിയും സീതയും ഉണ്ടല്ലോ, അവരുടെ കോമ്പൗണ്ടിൽ തന്നെയാണ് ഈ വീടും.
അമ്മുമ്മ: അല്ലെങ്കിൽ അവൾ ഇവിടെ നിൽക്കട്ടെ, ആഴ്ചയിൽ നീ വന്നാൽ മതിയല്ലോ?
ഇത് കേട്ടപ്പോൾ ഉണ്ടക്കണ്ണി അമ്മുമ്മയെ തുറിച്ചു നോക്കുന്നുണ്ട്. ഞാനും കരുതി ഒന്ന് വട്ടു പിടിപ്പിക്കുക തന്നെ.
ഞാൻ: അമ്മുമ്മയ്ക്ക് നിർബന്ധമാണെങ്കിൽ അങ്ങനെ ആലോചിക്കാം..
ഇതു കേട്ടതോടെ കിളി മുഖം വീർപ്പിച്ച് എഴുന്നേറ്റുപോയി. അടുക്കളയിലേക്ക് ഞാൻ എത്തി നോക്കിയപ്പോൾ അവിടെനിന്ന് എന്തോ ആംഗ്യം കാണിക്കുന്നു. ചുണ്ടു കൊണ്ട് പിറുപിറുക്കുന്നുണ്ട്. എന്തായാലും ആ ദേഷ്യം കാണാൻ നല്ല ചന്തമുണ്ട്. ഞാൻ അത് നോക്കി രസിച്ച് ഇരിക്കുന്നതിനിടയിൽ
അമ്മൂമ്മ: എടാ, നാളെ പോകുന്ന വഴിയിൽ ഒന്നു വീട്ടിൽ കയറിയിട്ട് പോ.
ഞാൻ: എന്തിനാണ് അമ്മൂമ്മെ പോകുന്നപോക്കിൽ മനസ്സമാധാനം കളയുന്നത്.
അമ്മൂമ്മ: എന്തായാലും നിൻറെ അച്ഛനും അമ്മയും അല്ലേ, അവർ എന്തെങ്കിലും പറഞ്ഞാലും ക്ഷമിച്ചേക്ക്. പോകുന്ന വഴി അല്ലേ മോനെ ഒന്നും കയറിയിട്ടു പോ.
ഞാൻ: അമ്മുമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ കയറാം.
ഇതുകേട്ടപ്പോൾ കിളിയുടെ
അമ്മ: നിങ്ങൾ പോകുന്നതിന് മുൻപ് ഒരു ദിവസം അവളുടെ അച്ഛനെ വന്നു ഒന്ന് കാണണം. മക്കളുടെ നിർബന്ധത്തിനു വഴങ്ങി വരാതിരുന്നതാണ്.
ഞാൻ: ഞങ്ങൾ അവിടെ വന്നാൽ ഒരു വിഷയം ഉണ്ടാവില്ലെ? നിങ്ങളുടെ ആൺമക്കൾ പ്രശ്നം ഉണ്ടാക്കിയാൽ എന്ത് ചെയ്യും.
അമ്മ: അങ്ങനെയൊന്നും ഉണ്ടാവില്ല മോനെ.
ഞാൻ: എനിക്ക് വന്നു കാണുന്നതിന് വിരോധമൊന്നുമില്ല. ഞങ്ങൾ വരാം. മോനെ അവരോട് ഒന്നും തോന്നേണ്ട, ഇങ്ങനെ ഒരു ബന്ധത്തിന് ആരും സമ്മതിക്കില്ല.
ഞാൻ: എനിക്ക് ഇവളെ മറക്കാൻ കഴിയില്ല.
അമ്മ: അതൊക്കെ പോട്ടെ, കഴിഞ്ഞതു കഴിഞ്ഞു.
ഞങ്ങൾ അങ്ങനെ ഒരു ഓരോന്ന് സംസാരിച്ചു സമയം പോയതറിഞ്ഞില്ല. വിളക്ക് കത്തിക്കാൻ സമയമായി, അതാ കളി വിളക്കുമായി.
കിളി: ദീപം……. ദീപം……. ദീപം.
വിളക്കുവച്ച് എല്ലാവരും തൊഴുതു. അമ്മുമ്മയും കിളിയും അമ്മയും ടിവി കാണാൻ ഇരുന്നു. അതിനിടയിൽ സീത വിളിച്ചു. ഞാൻ ഫോണുമായി പുറത്തേക്കിറങ്ങി.
സീത: ഹലോ അണ്ണാ
ഞാൻ: ഹലോ
സീത: കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു അണ്ണാ? കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ.
ഞാൻ: കുഴപ്പമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *