അങ്ങനെ ഞാൻ അന്ന് കിടന്നു ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു. അമ്മ യുടെ അടുത്തേക് പോയി. അവൾ എന്ത്യേ എന്ന് ചോദിച്ചു. ഇന്നലെ രാത്രി ഒന്നും കുഴപ്പം ഒന്നും ഉണ്ടായില്ല അവൾ സുഖം ആയി ഉറങ്ങി. പക്ഷേ നിന്റെ ഡ്രസ്സ് ഇട്ട് കൊണ്ട് കിടക്കുന്നെ അതിന്റെ ഒരു ഇറിറ്റേഷൻ അവൾക് ഉണ്ട് എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ അവൾക്കുള്ള ഡ്രസ്സ് വാങ്ങിച്ചോളാം എന്ന് പറഞ്ഞു.
പിന്നെ അവൾക് കൊടുത്ത റൂമിലേക്കു ചെന്ന് അപ്പോഴേക്കും അവൾ എഴുന്നേറ്റു ഹാളിലേക്കു വന്നു.
“ഗുഡ് മോണിംഗ് ”
“ഗുഡ് മോണിംഗ്.
അതേ എനിക്ക് നിന്റെ ഡ്രസ്സ് ന്റെ സൈസ് ഒക്കെ വേണം. ഞാൻ പോയി ഒന്ന് നോക്കട്ടെ വല്ലതും കിട്ടും എന്ന്.”
“ഉം ”
അവൾ എന്റെ അടുത്ത് സൈസ് ഒക്കെ പറഞ്ഞു തന്നു.
പിന്നെ ഞാൻ രാവിലെ തന്നെ ബൈക്ക് എടുത്തു കൊണ്ട് ചുറ്റി കറങ്ങി അവിടെ അടുത്ത് ഉള്ള ഒരു തുണി കടയിൽ നിന്ന് അവൾ പറഞ്ഞ സൈസ് ൽ ഉള്ളത് എല്ലാം വാങ്ങി. എനിക്ക് ഇഷ്ടപെട്ട ടോപ് വാങ്ങി അതിന് ചേരുന്ന ലെഗിൻസ് വാങ്ങി രണ്ട് ജോഡി വിതം . കാശ് കൊടുത്തു.
പിന്നെ വീട്ടിലേക് മടങ്ങി അപ്പൊ ഞാൻ കണ്ടാ കഴിച്ച മുറ്റം അടിക്കുന്ന അമ്മയുടെ കൂടെ നടക്കുന്ന ദേവികയെ ആണ്.
ഞാൻ വന്നപ്പോൾ അമ്മ അത് ഡ്രസ്സ് ഒക്കെ അവളുടെ കൈയിൽ കൊടുത്തു പോയി ഇട്ടേച്ചു വാ എന്ന് പറഞ്ഞു. അവൾ ഉള്ളിലേക്ക് പോയി.
അമ്മ മുറ്റം അടി തുടർന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ വാങ്ങിയ ടോപ്പും ലെഗിൻസ് ഇട്ടോണ്ട് വന്നാ അവളെ കണ്ടു ഞാൻ കുറച്ചു നേരം നോക്കി നിന്ന് പോയി. അത്രക്കും സുന്ദരി ആണ് ആ വേഷത്തിൽ അവളെ കാണുവാൻ.
“അല്ലാ മോളെ.
മോൾ വീട്ടിലേക് എന്താ വിളിക്കാതെ.”
“ഞാൻ ട്രൈ ചെയ്തു ആയിരുന്നു. പക്ഷേ കിട്ടില്ല.