മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

മേഥ ~ മിഥുൻ ~ മേദിനി

Medha Midhun MEdini | Author : MDV & Meera

 

ചേച്ചിക്കഥയാണ്. ഞാനിതൊക്കെ എഴുതുമോ എന്നാകും ഇപ്പൊ മനസ്സിൽ തോന്നിയത് അല്ലെ? എഴുതാല്ലോ. അതിനെന്താ ..

സാധാരണ ഇവിടെ വരുന്ന ചേച്ചിക്കഥകൾ പോലെ ഒരാൺകുട്ടിയുടെ പെർസ്പെക്റ്റീവ് അല്ല. എനിക്ക് രണ്ടും വഴങ്ങുമെങ്കിലും ഇവിടെയധികമില്ലാത്തതു കൊണ്ട് ചേച്ചിയുടെ പെർസ്‌പെക്റ്റിവിലാണ് കഥ പോകുന്നത്. ആസ്വദിക്കാൻ ശ്രമിക്കുക. മീരയാണ് ഇതിന്റെ ബേസ് ഐഡിയ. അതുകൊണ്ട് മോശമാവില്ലെനിക്കുറപ്പുണ്ട്. പിന്നെ എപ്പോഴും അവിഹിതം എഴുതുമ്പോ ഇടയ്ക്ക് നേരായ പ്രണയവും വേണമല്ലോ. അല്ലെ.!!! മെച്യുരിറ്റിയുള്ള കാര്യങ്ങൾ ഒന്ന് രണ്ടെണ്ണം കഥയിൽ ഒളിപ്പിച്ചിട്ടുണ്ട്. അത് പക്ഷെ വായനക്കാരോനോടുള്ള തികഞ്ഞ മാന്യത എനിക്കുള്ളത് കൊണ്ടുമാണ്. അതിന്റെ സെൻസിൽ തന്നെയെടുക്കുക….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അവനെ ഞാനാദ്യം കാണുന്നത് ബസിൽ വെച്ചാണ്. ഈ പ്രായത്തിനിടയ്ക്ക് ഒരു ആണിനോടും….ആൺകുട്ടിയോടും തോന്നാത്തയൊരിഷ്ടം, ഇഷ്ടമെന്ന് വിളിക്കാൻ പറ്റുമോ?. അറിയില്ല, കൗതുകം എന്ന് വേണമെങ്കിൽ വിളിക്കാം…..
വെളുത്ത മീശയില്ലാത്ത ചുരുളൻ മുടികൾ ഉള്ള ഒരു ചെക്കനെ കണ്ടപ്പോൾ എന്തോ ഒരു കൗതുകം….അത്രേയുള്ളു.

കോളേജിൽ പോകാൻ ലൈൻ ബസ് മാത്രമാണ് വഴി, അരമണിക്കൂറുണ്ട് വീട്ടിൽ നിന്നും. ഞാൻ കയറുന്ന സ്റ്റോപ്പ് കഴിഞ്ഞിട്ട് മൂന്നാമത്തെ സ്റ്റോപ്പിൽ നിന്നുമാണ് അവൻ കയറുക. ഒരാഴ്ച അവനെ സ്‌ഥിരമായി കണ്ടു, ചെക്കൻ ഞാൻ പഠിക്കുന്ന കോളേജ് തന്നെയാണ്, പക്ഷെ രണ്ടാളും രണ്ടു ബ്ലോക്ക് ആണ്. അതുകൊണ്ട് തിരിച്ചു വരുമ്പോ കാണാനുള്ള സാധ്യത ഒട്ടുമില്ല. എന്റെ ലാസ്‌റ് ഹവർ മിക്കപ്പോഴും ആരും കയറാറില്ല. അത് തന്നെയാണ് കാര്യം. എങ്കിലും എന്റെ മനസ്സിൽ ക്ലാസിൽ ഇരിക്കുമ്പോ അവനെ എന്തിനാണ് ഓർക്കുന്നതെന്നു കൃത്യമായി പറയാനും പറ്റുന്നില്ല. ഇടയ്ക്ക് താനെ ചിരിക്കാനും തോന്നുന്നുണ്ട്. പ്രേമം ആകാനൊന്നും വഴിയില്ല. ഞാനാ ടൈപ്പ് കുട്ടിയല്ല എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുമ്പോഴും ഓരോ ദിവസവും ബസ് ആ സ്റ്റോപ്പിൽ നിർത്തുമ്പോ ഞാൻ നോക്കുമായിരുന്നു. അങ്ങനെയിരിക്കെ അന്നൊരൂസം അവനെ കണ്ടില്ല. ലീവാണോ ആ കുട്ടി ? ആവൊ അറീല്ല…. അന്ന് മാത്രമല്ല തുടർന്നുള്ള ഒരു ദിവസവും അവനെ ഞാൻ കണ്ടില്ല.
പിന്നെ ഞാൻ സത്യതില് അവനെ മറന്നിരുന്നു. പഠിക്കാൻ ഒത്തിരിയുണ്ട്, ബേസിക്കലി പഠിപ്പിസ്റ് ആണ് ഇന്ട്രോവേർഡ് ആണ്. പക്ഷെ മനസ്സിൽ ഉള്ളത് തുറന്നു പറയാൻ മടിയുമില്ല. ആരേം പ്രേമിച്ചിട്ടില്ല. അങ്ങനെ ഒന്നുണ്ടെന്നു തോന്നീട്ടുമില്ല.

ഒരു തിങ്കളാഴ്ച ആണ് തോന്നുന്നു നല്ല മഴ. ഞാൻ ഇരിക്കുന്ന സീറ്റിലും ചാറൽ തെറിക്കുന്നുണ്ട്. തണുപ്പിൽ ചെറുതായി മേനി കിടുങ്ങുന്നുണ്ട്. കോളേജ് എത്താൻ ഇനി 15 മിനുട്ട് കൂടെയല്ലേ ഉള്ളു. കാറ്റടച്ചപ്പോൾ
ഞാൻ മുഖം ഒന്ന് തിരിച്ചതാണ്. യാദൃശ്ചികത !!
അവൻ ദേ എന്റെ സീറ്റിന്റെ പിറകിൽ ഇരിപ്പുണ്ട്. ആള് തന്നെയാണോ എന്നറിയാൻ ഒന്നുടെ പാളി നോക്കി, ശെരിയാണ്… അവൻ തന്നെ. ഇത്ര നാളും കണ്ടില്ലെന്നു മനസ്സിൽ അവനോടു ചോദിച്ചു. അതിനു പരിചയം വേണ്ടേ??? എന്റെ മനസ് തന്നെ മറുപടിയും തന്നു.

Leave a Reply

Your email address will not be published. Required fields are marked *