അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Posted by

അതിൽ അറബ് ലിപികളാൽ ആലേഖനം ചെയ്തിട്ടുണ്ട്. ആ മുറി തുറന്നപ്പോൾ തന്നെ ഒരു വിലപിടിപ്പുളള അത്തറിൻറെ മണം എൻറെ മൂക്കിലേക്ക് തുളച്ചു കയറി. ഞാൻ പോലും അറിയാതെ എൻറെ കാലുകൾ അതിൻറെ ഉള്ളിലേക്ക് ചലിച്ചു… ആ വീട്ടിലെ തന്നെ ഏറ്റവും വലിയ മുറി അതാണെന്ന് എനിക്ക് മനസിലായി… ഞാൻ കയറി ചെന്നപ്പോൾ അവിടെ ഒരു ചുമരിൽ ഒരു വലിയ ഫോട്ടോ തൂക്കിയിരിക്കുന്നു… ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആളെ മനസിലായി… മാളിയേക്കൽ സുലൈമാൻ സാഹിബ്… കാരണം ഞാൻ വയസ്സായാൽ എങ്ങനെ ഇരിക്കുമോ അതേ പകർപ്പാണ് ഞാൻ ആ ചത്രത്തിൽ കണ്ടത്… എൻറെ വാപ്പയും ഉമ്മയും എപ്പോഴും പറയുമായിരുന്നു ഞാൻ ഉപ്പുപ്പയെ പോലെ ആണ് കാണാൻ എന്ന്…
“എന്താ മോനെ” എന്ന മാമയുടെ വിളിക്കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്…
ഞാൻ: ഒന്നുമില്ല മാമ…
സുധീർ: നിൻറെ ഉപ്പുപ്പായെ കണ്ടാൽ ആരായാലും നോക്കി നിന്ന് പോകും അത്രക്ക് പ്രകാശം നിറഞ്ഞ മുഖമാണ് പുള്ളിക്ക്. നീയും അതുപോലെ അല്ലേ ഉരുവത്തിൽ…
ഞാൻ ഒന്ന് ചിരിച്ചു… ശരിയാണ് ഉപ്പൂപ്പയെ കാണാൻ തന്നെ ഒരു തേജസ്സാണ്. ഉപ്പുപ്പയുടെ അതേ ശരീരഘടന ആണ് എനിക്കും…
സുധീർ: അല്ല അജു നീ തിങ്കളാഴ്ച മുതൽ കോളേജിൽ കേറുവല്ലെ?
ഞാൻ അതേ എന്ന് തലയാട്ടി
സുധീർ: നമുക്ക് നാളെ കുറച്ച് ഇടം വരെ ഒക്കെ പോകണം… മോന് നമ്മടെ സ്ഥലങ്ങളും ബിസിനസും ഒക്കെ കാണണ്ടേ…
ഞാൻ: അതിനെന്താ മാമ നമുക്ക് പോകാലോ…
സുധീർ മാമ നേരെ അവിടെയുള്ള അലമാര തുറന്ന് അതിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്തു അത് തുറന്നു. അതിൽ കുറെ മുദ്രപത്രങ്ങൾ ആയിരുന്നു… ഞാൻ ഒന്നും മനസ്സിലാകാതെ മാമയെ നോക്കി…
സുധീർ: ഇതൊക്കെ നിനക്കും കുഞ്ഞുവിനും ഉള്ളതാ… ഞങ്ങൾടെ ഒക്കെ ഓഹരിയിൽ നിന്നും ഞങ്ങളും കുറച്ചു നിങ്ങൾടെ പേരിൽ എഴുതി വച്ചിട്ടുണ്ട്… നമ്മടെ കുടുംബത്തിലെ അടുത്ത തലമുറയിലെ ആകെ ആൺതരി നീ മാത്രമാണ്… കുറച്ചു കാലം കഴിഞ്ഞാൽ നീ വേണം നമ്മടെ ബിസിനസ് ഒക്കെ നടത്തി പോകേണ്ടത്…
ഞാൻ: മാമാ… പറയുന്ന കൊണ്ട് ഒന്നും തോന്നരുത്… ഇതിനൊക്കെ എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല… പക്ഷേ എൻറെ വാപ്പച്ചി പോകുന്നതിനു മുൻപ് തന്നെ എനിക്കും ഉമ്മച്ചിക്കും ജീവിക്കാനുള്ള എല്ലാം തന്നിട്ടാണ് പോയത്… ചെന്നൈയിലെ എല്ലാം വിറ്റതിൻറെ ഒരു വലിയ തുക ബാങ്കിൽ ഉള്ളത് നിങ്ങൾക്ക് അറിയാമല്ലോ… അത് തന്നെ ഞങ്ങൾക്ക് ധാരാളം… ഇതൊക്കെ നിങ്ങൾ ഉമ്മയുമായി സംസാരിക്കു… ഞാൻ എന്ത് പറയാനാ…

സുധീർ: മോനെ നീ ഞങ്ങളെ ഒരിക്കലും അന്യരായി കാണല്ലെ… ഇതൊക്കെ ഇത്രയും കാലം നിങ്ങൾക്ക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്ത് സൂക്ഷിച്ചത്. ഇതൊക്കെ പെട്ടന്ന് ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്ക് അറിയാം…. എല്ലാം സമയം പോലെ നിനക്ക് മനസ്സിലാവും…
ഞാൻ ഒന്നും മിണ്ടിയില്ല… ഒരു ചിരിയിൽ ഒതുക്കി…
അവിടെ നിന്നും പുറത്തേക്ക് വരുമ്പോൾ മനസ്സിൽ കുറേ ചോദ്യങ്ങൾ ആയിരുന്നു… ഉമ്മയെ പടി അടച്ച് പിണ്ഡം വെച്ച ആളാണ് ഉപ്പുപ്പ… എന്നിട്ടും എന്തിനാണ് എല്ലാം ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ചത്… എനിക്ക് തന്ന മുറിയിൽ എൻറെ ഓരോ വയസിലെയും ഫോട്ടോകൾ…

Leave a Reply

Your email address will not be published. Required fields are marked *