.
“ജോലി എങ്ങനെ ആണെന്ന് അവൾ പറഞ്ഞു തന്നോ ” അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അതിനു മുൻപ് ഞാൻ ചോദിച്ചു….
“ആഹ് ഒരു ഏകദേശം രൂപം കിട്ടി ” അവൾ പറഞ്ഞു…
“ഇനി ഏതെങ്കിലും ദിവസം ഇത്പോലെ ഞാൻ താമസിക്കുവാണേൽ ഞാൻ ഒരു നമ്പർ തരാം… അതിൽ വിളിച്ചാൽ മതി… അവർ നിന്നെ വീട്ടിൽ കൊണ്ട് ആക്കിക്കോളും ” ഞാൻ പറഞ്ഞു… അവൾ എന്തോ പറയാൻ തുടങ്ങിയിട്ട് വേണ്ടന്ന് വെച്ചു… ഞാൻ എന്താണെന്ന് ചോദിക്കാനും പോയില്ല…
….
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി…ഉമ്മിയൊക്കെ ഗൾഫിലേക്ക് പോയി… എന്റെ കാര്യങ്ങൾ ഒരേപോലെ നടന്ന് പോയി…
ഒരു ദിവസം ഞാൻ ഓഫീസിൽ നിന്ന് നേരെ ഒരു മീറ്റിംഗിന് പോയി… അന്ന് താമസിച്ചിരുന്നു… വീട്ടിൽ വന്ന് കയറുമ്പോൾ എന്നെ കാത്ത്… പുറത്ത് തന്നെ ജാസ്മിൻ നിൽപുണ്ടായിരുന്നു….അവളുടെ മുഖം വല്ലാതെ ഇരിക്കുന്നു…
“എന്താ എന്ത് പറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്…” ഞാൻ ചോദിച്ചു…
“അത്,…. ഇക്കാ… നമ്മുടെ ഓഫീസിലെ സൈനു ഇല്ലേ ആയാൾ ഞാൻ വന്നതിന്റെ അന്ന് മുതൽ എന്നെ ശല്യം ചെയ്യാൻ തുടങ്ങിയതാണ്…”
“എന്നിട്ട് നീ എന്താ അത് ആദ്യമേ എന്നോട് പറയാതെ ഇരുന്നത് ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു…
“ഞാൻ കരുതി നിർത്തിക്കോളുമെന്ന…. പക്ഷെ ഇന്ന് ആയാൽ എന്നെ തടഞ്ഞു നിർത്തി എന്നിട്ട് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു… നാളെ ഒരു തീരുമാനം പറയണം എന്നും പറഞ്ഞു ” അവൾ പറഞ്ഞു…
“അതിനെ കുറിച്ച് ഓർത്തു നീ ടെൻഷൻ അടിക്കേണ്ട.. അത് ഞാൻ നോക്കിക്കോളാം ” ഞാൻ പറഞ്ഞു എന്നിട്ട് റൂമിലേക്ക് പോയി…
ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ അഫിയുടെയും ഉമ്മിയുടെയും ഫൗസിയുടെയും കുറെ മിസ്സ്ഡ് കാൾസ് കിടക്കുന്നു….ഫോൺ സൈലന്റിൽ ആയിരുന്നു
ഞാൻ ഉമ്മിയെ തിരിച്ചു വിളിച്ചു…
“എവിടെ ആയിരുന്നെടാ ചെറുക്കാ നീ…” ഉമ്മി ചോദിച്ചു…
“ഞാൻ ഇപ്പോഴാ ഓഫീസിൽ നിന്ന് വന്നത്… എന്താ ഉമ്മി കാര്യം ” ഞാൻ ചോദിച്ചു…
“എടാ കല്യാണത്തിന്റെ ഡേറ്റ് തീരുമാനിച്ചു… അടുത്ത മാസം 10 ന്… ഇന്ന് 15 ആയില്ലേ.. ഇനി 25 ദിവസം കൂടെ ” ഉമ്മി പറഞ്ഞു….
“എന്നോട് ചോദിക്കാതെ എന്തിനാ ഡേറ്റ് തീരുമാനിച്ചത് ” ഞാൻ ചെറിയ ദേഷ്യത്തോടെ ചോദിച്ചു…
“നീ ദേഷ്യപ്പെടേണ്ട കാര്യം ഒന്നും ഇല്ല… നീ തന്നെയാണ് പറഞ്ഞത്… ഞങ്ങളോട് തീരുമാനിച്ചോളാൻ… അതുകൊണ്ട് ആണ് ഞങ്ങൾ തീരുമാനിച്ചത് ” ഉമ്മി പറഞ്ഞു…
“അതല്ല ഉമ്മി എനിക്ക് ഇത് വരെ എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ഉൾകൊള്ളാൻ പറ്റിയിട്ടില്ല ” ഞാൻ പറഞ്ഞു….