“അവളുടെ ദേഹത്ത് തൊടണമെങ്കിൽ നീ നിന്റെ തന്തക്ക് ഒന്ന് കൂടെ ജനിക്കണം ” എന്ന് പറഞ്ഞു അവളുടെ കഴുത്തിൽ നിന്ന് പിടി വിട്ടു…അവൾ ഒന്ന് പേടിച്ചു…
“നിനക്ക് എന്നെ ശെരിക്ക് അറിയില്ല… ഇനി ഒരുതവണ കൂടെ നമ്മൾ തമ്മിൽ ഇത് സംസാരിക്കേണ്ടി വന്നാൽ അന്ന് നീ അറിയും ഞാൻ ആരാണെന്ന് ” ഞാൻ നല്ല ദേഷ്യത്തിൽ പറഞ്ഞിട്ട് അവളെ ഡോറിന്റെ അവിടെ നിന്ന് മാറ്റി… അപ്പോൾ വിവേക് വന്ന് എന്നെ പിടിച്ചു അകത്തു കയറ്റി എന്നിട്ട് അവനും കയറി…
“നീ എന്താടാ മൈര് ഇങ്ങനെ ഒക്കെ കാണിക്കുന്നേ ” അവൻ ചെറിയ ദേഷ്യത്തിൽ എന്നോട് ചോദിച്ചു…
“പിന്നെ ഞാൻ എന്ത് ചെയ്യണം അവൾ വെല്ല വിളിക്കുമ്പോൾ മിണ്ടാതെ കേട്ട് നിക്കണോ ”
ഞാൻ ചോദിച്ചു അതിനു അവനു ഉത്തരം ഇല്ലായിരുന്നു… തിരിച്ചു വീട്ടിൽ വരുമ്പോൾ പന്തലിന്റെ പണി ഒക്കെ തുടങ്ങിയിരുന്നു…
2 ദിവസത്തിന് ശേഷം….വിവേകിന്റെ കല്യാണ ദിവസം…
രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി…
10മണിക്ക് തന്നെ അവിടെ നിന്ന് എറണാകുളത്തേക്ക് യാത്രയായി..വലിയ തിരക്കുകൾ ഒന്നും ഇല്ലാത്തത്കൊണ്ട് 11.30 ഒക്കെ ആയപ്പോൾ ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി ചേർന്നു… ഒരു ക്ഷേത്രത്തോട് ചേർന്ന് ഉള്ള ഓഡിറ്റോറിയം ആയിരുന്നു… ഞങ്ങളെ നേരെ ക്ഷേത്രത്തിലേക്ക് പോയി… അഞ്ജനെയെ ഞാൻ ഒന്ന് നോക്കി..സ്വർണ ബോർഡറോട് കൂടിയ ഒരു നീല കളർ സാരിയും മജന്ത ബ്ലൗസും ആണ് അഞ്ജന ധരിച്ചിരുന്നത്. തലമുടിയിൽ ധാരാളം മുല്ലപ്പൂ ചൂടിയിരുന്നു. കൈയിലും കഴുത്തിലും കത്തിലുമായി സ്വർണാഭരണങ്ങളും. അതെല്ലാം ട്രഡീഷണൽ മോഡലിൽ ഉള്ളതും ആയിരുന്നു.അവൾ പണ്ടത്തെ പോലെ ഒന്നും അല്ല കുറച്ചു തടി ഒക്കെ വെച്ചിട്ടുണ്ട്… കല്യാണത്തിന്റെ ഒരു പേടി അവളുടെ മുഖത്ത് ഉണ്ടായിരുന്നു… വിവേകിന്റെ മുഖത്തും ഉണ്ടായിരുന്നു..അവൻ ഒരു വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്.അവർ ക്ഷേത്രത്തിനുള്ളിലേക്ക് കയറി… ഞാൻ പുറത്ത് തന്നെ നിന്നു..
അവർ തൊഴുത് ഇറങ്ങി വന്നു… എന്നിട്ട് ഞങ്ങൾ നേരെ ഓഡിറ്റോറിയത്തിൽ വന്നു…വിവേക് മണ്ഡപത്തിലേക്ക് കയറി ഇരുന്നു അവന്റെ വീട്ടുകാരും അവിടെ നിന്നു കൂടെ ഞാനും…
“മുഹൂർത്തം ആയി പെണ്ണിനെ വിളിച്ചോളൂ ” പുചാരി പറഞ്ഞു… അപ്പോൾ തന്നെ അവളുടെ അച്ഛൻ അകത്തേക്ക് പോയി… കുറച്ചു കഴിഞ്ഞു അവളുടെ അച്ചൻ ഇറങ്ങി വന്നു അച്ഛന്റെ പുറകിലായി… അമ്മയും ചെറിയമ്മയും അവളുടെ കൂടെ ഇറങ്ങി വന്നു പുറകെ കുറെ കുട്ടികളും… അവൾ മണ്ഡപത്തിൽ വന്ന് സദസിൽ ഇരിക്കുന്നവരെ കൈ കൂപ്പി കാണിച്ചു മണ്ഡപത്തിലേക്ക് ഇരുന്നു… പുചാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഇരുന്നു…അഞ്ജനയുടെ തൊട്ട് പിന്നിൽ നാത്തൂൻ സ്ഥാനം അലങ്കരിച്ച വൃന്തയും നിപ്പുണ്ട്.
പൂജാരി താലിമാല എടുത്ത് വിവേകിന്റെ കൈയിൽ കൊടുത്തു. അവൻ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. അതിനു ശേഷം അഞ്ജനയുടെ