റോങ് നമ്പർ [ആദി ആദിത്യൻ]

Posted by

“ഹ.. ഹലോ,…സുഖമാണോ,” രാജീവ് ഞൊടിയിടയിൽ കഥാപാത്രത്തിലേക്ക്.

“അല്ലാ.. കുറച്ചു ദിവസ്സമായി നിങ്ങളുടെ വിളി ഒന്നും കണ്ടില്ല. നിങ്ങളെ കുറിച്ച് ആലോചിച്ചപ്പോൾ സുഖമാണോ എന്നറിയാൻ വിളിച്ചതാണ്..”

“ഓഹ്… സുഖമായി പോകുന്നു., ഒരു പുതിയ കേസുമായി ബന്ധപെട്ട് അത്യാവശ്യം തിരക്കിലായിരുന്നു. ,” രാജീവ് പറഞ്ഞു,

“തിരക്ക് കാരണം നിങ്ങളുടെ മധുരസ്വരം എനിക്ക് നഷ്ടമായിരിക്കുന്നു.” മറ്റേ അറ്റത്ത് അവളുടെ ചിരി രാജീവ് കേട്ടു.

“നിങ്ങൾക്ക് നല്ല വാക്ചാതുര്യമുണ്ട്..,” ഓഫീസ് സമയത്ത് ഞാൻ നിങ്ങളെ വിളിച്ചത്‌ ബുദ്ധിമുട്ടായോ.?

“ഒരു ബുദ്ധിമുട്ടും ഇല്ല. നിങ്ങൾക്ക് എന്നോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം… നോ പ്രോബ്ലം… നിങ്ങൾക് ബുദ്ദിമുട്ട് ആവേണ്ടെന്ന് കരുതിയാണ് ഞാൻ കോൾ ചെയ്യാതിരുന്നത്…”

“ഓഹോ….!!

“നമ്മൾ ചങ്ങാതിമാരായിട്ട് രണ്ട് മാസത്തിലേറെയായി, പക്ഷേ ഞാൻ നിങ്ങളുടെ മുഖം പോലും കണ്ടിട്ടില്ല, ആഹ്…ഒരുപക്ഷേ നിങ്ങൾ കാണാൻ കൊള്ളില്ലായിരിക്കും…..,ഹഹഹ” രാജീവ് അവളെ പ്രകോപിപ്പിച്ചു.

“അതെ, നിങ്ങൾ പറഞ്ഞത് ശരിയാണ്, ഞാൻ വിരൂപയാണ്,” അവൾ എന്റെ കൂടെ ചിരിച്ചു,
ശരിയാണ് … നിങ്ങൾ എന്റെ ഫോൺ സുഹൃത്താണ്, മുഖമില്ലാത്ത സുഹൃത്ത്, അത് അങ്ങനെ തന്നെ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, തമ്മിൽ കണ്ടാൽ ശരിയാവില്ല. അതങ്ങനെ തുടർന്നോട്ടെ…. ജീവിതത്തിൽ എന്തെങ്കിലും എക്സൈറ്മെന്റ് ഒക്കെ വേണ്ടേ…?”

” നിങ്ങൾക്ക് അതാണ് ഇഷ്ടമെങ്കിൽ ഞാൻ നിര്ബദ്ദിക്കുന്നില്ല. പക്ഷെ നമ്മൾക്ക് പരസ്പരം കണ്ടുമുട്ടാനും ഇപ്പോഴുള്ളത് പോലെ അജ്ഞാതമായി തുടരാനും കഴിയുന്ന ഒരു പദ്ധതി ഞാൻ മുന്നോട്ട് വെക്കട്ടെ….?”

“അത് എങ്ങനെ സാധിക്കും?”

“ഒക്ടോബർ 31 വെള്ളിയാഴ്ച, ഹാലോവീൻ പബ്ബ് പാർട്ടിയിൽ നമ്മൾക്ക് കണ്ടുമുട്ടാം … അവിടെ നിങ്ങൾ മുഖം മൂടി അണിഞ്ഞ് വന്നാൽ മതി. ഞാനും അങ്ങനെ വരും. പരസ്പരം കാണാതെയുള്ള കണ്ടുമുട്ടൽ…” രാജീവ് വിശദീകരിച്ചു.

“അത് എന്ത് പാർട്ടി..?”

“അതൊരു ഹാലോവീൻ പാർട്ടിയാണ്,
എല്ലാ വർഷവും ഒക്ടോബർ 31 ന് ആഘോഷിക്കുന്ന ഒരു പാർട്ടിയാണ് ഹാലോവീൻ ഇവിടെ വരുന്ന എല്ലാവരും മുഖം മൂടി അണിഞ്ഞു വേണം പാർട്ടിയിൽ പങ്കെടുക്കാൻ. വളരെ രസകരമാണ്. ബാംഗ്ലൂരിൽ കഴിഞ്ഞ അഞ്ചാറ് വർഷം താമസിച്ചിട്ടും ഇതേക്കുറിച്ച് അറിയാഞ്ഞത് അത്ഭുതം തന്നെ…

“വട്ട് കളികൾ ആണല്ലോ മാഷേ..,” അവൾ ചിരിച്ചു.

വിശ്വാസം എന്തോ ആവട്ടെ… അതൊന്ന് എക്സ്പീരിയൻസ് ചെയ്ത നോക്കൂ… മാത്രമല്ല മാസ്കുകൾ ഉള്ളത് കൊണ്ട് നമ്മളെ അടുത്ത് കണ്ടാലും അജ്ഞാതമായി നിലനിർത്താൻ കഴിയും.” രാജീവ് ഒരുവിധം അവളോട് കാര്യങ്ങൾ ബോധിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *