അങ്ങിനെയിരിക്കേയാണ് കോവിഡ് മാഹാമാരിയെ തുടർന്ന് ലോക് ഡൗൺ എർപെടുത്തി , സ്കൂളുകൾ അച്ചിട്ടു . ഓൺലൈൻ ക്ലാസ്സ് തുടങ്ങി. പിന്നീട് അവളെ ഞാൻ കണ്ടിട്ടില്ല …
ഞാൻ എൻ്റെ ബിസ്നസ്സിൽ ശ്രദ്ധിച്ച് മുന്നോട്ട് പോയി.
എൻ്റെ അച്ചൻ്റെ ഏറ്റവും വലിയ മോഹമായ ഹൈപ്പർ മാർക്കറ്റ് തുറന്നു. …
അങ്ങിനെ ജീവിതം മുന്നോട്ട് നീങ്ങുമ്പോഴാണ്
ഒരു ദിവസം രാവിലെ ഞാൻ വീടിന് മുമ്പിൽ പത്രം വായിച്ച് കൊണ്ടിരുന്നപ്പോഴാണ് കാവ്യ ‘ വീട്ടുമുറ്റത്തേക്ക് കയറി വരുന്നത് കണ്ടത്. എന്റെയുള്ളിൽ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ടായി.പക്ഷേ അത് ഞാൻ പ്രകടിപ്പിച്ചില്ല.
ചുവന്ന സാരിയായിരുന്നു കാവ്യയുടെ വേഷം.
കാവ്യ നിറപുഞ്ചിരിയോടെ വീടിന്റെ ഉമ്മരത്തേക്ക് കയറി.
” അമ്മ എവിടെ ?”
” അമ്മ …. അമ്മാവൻ്റെ വീട്ടിലേക്ക് പോയതാണ്…… നിങ്ങൾ ഇരിക്കു ”
കാവ്യ എനിക്ക് അഭിമുഖമായ കുസരയിൽ ഇരിന്നു.
“എന്തെ …. ”
ഞാൻ ചോദിച്ചു.
: “ഞാൻ നിൻ്റെ അമ്മയോട് ഒരു കാര്യം ചോദിച്ചിരുന്നു. നിന്നോട് പറഞ്ഞോ?”
“ഇല്ലല്ലോ.എന്താണ്”
പറയാൻ അൽപം മടിച്ച് കൊണ്ട് കാവ്യ പറഞ്ഞു.
” കുറച്ച് പൈസ കടത്തിൻ്റെ കാര്യമാ”
“നിങ്ങക്കാണോ …”
“അതെ….. അതിനെ പറ്റി ഒന്ന് സംസാരിക്കാൻ ”
കാവ്യ താഴേ നോക്കി കൊണ്ട് പറഞ്ഞു.
” മടിക്കണ്ട ….. പറഞ്ഞോളു ”
കാവ്യ എന്നെ നോക്കി തുടർന്നു.
” സുരേഷേട്ടന് ലോക് ഡൗൺ ആയതിന് ശേഷം പണി ഇല്ല’… എനിക്കും ക്ലാസ്സ് ഇല്ലാത്തതിനാലും ശംബളമില്ല. ഇപ്പോൾ ഞങ്ങൾ ആത്മഹത്യയുടെ വക്കിലാണ് ഉള്ളത് ”
എന്ന് പറഞ്ഞ് കാവ്യ കരയാൻ തുടങ്ങി.
: ”കരയാതെ കാര്യം പറയു”