ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5 [Kumbhakarnan]

Posted by

ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 5

Ummayum Ammayum Pinne Njangalum Part 5 | Author : Kumbhakarnan

Previous Part ]

 

കോടതിയിൽ നിന്നിറങ്ങുമ്പോൾ കോടതിമുറ്റത്ത് കെ.ആർ. മേനോൻ കാറുമായി കാത്തു നിന്നിരുന്നു. അയാളെ കണ്ടപ്പോൾ ദൂരെനിന്നുതന്നെ റഫീക്ക് വിജയ സൂചകമായി തന്റെ പെരുവിരൽ ഉയർത്തിക്കാട്ടി. മേനോന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

 

“നമ്മൾ ജയിച്ചു സാറേ..ജയിച്ചു..”

“എനിക്കറിയാമായിരുന്നെടാ…അതുകൊണ്ടല്ലേ ഇന്നലെത്തന്നെ ഫ്‌ളൈറ്റ് പിടിച്ച് ഞാനിങ്ങ് വന്നത്.. നമുക്ക് കളയാൻ ഇനി സമയമില്ലല്ലോ…”

“സാറ് എല്ലാം പ്ലാൻ ചെയ്തോളൂ. രജിസ്ട്രാർ ഓഫീസിൽ വന്ന് ഞാൻ ഒപ്പിട്ടു തന്നേക്കാം…പോരേ..”
“ഓ കെ ഡാ… നാളെത്തന്നെ നമുക്ക്  ഡോക്യുമെൻ്റ്സ് ഒക്കെ ശരിയാക്കി അതങ്ങെഴുതാം…എന്താ…?”

“സാറിന്റെ സൗകര്യം പോലെ…”

“ശാരിയുടെ പേരിൽ എഴുതാം. ഇനി റിസോർട്ടിന്റെയും മറ്റും കാര്യങ്ങൾക്ക് അവളല്ലേ ഓടി നടക്കേണ്ടത്…! എനിക്ക് അടിക്കടി നാട്ടിൽ വന്നുപോകാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവളുടെ പേരിൽതന്നെ മതി…എന്താ നിന്റെ അഭിപ്രായം..??”

“സാറ് പറഞ്ഞത് ശരിയാണ്. നാട്ടിൽ സ്ഥിരം ഉള്ളയാളിന്റെ പേരിൽതന്നെ രജിസ്‌ട്രേഷൻ ചെയ്യുന്നതാണ് സൗകര്യം..”

 

“ഉം….അപ്പോൾ ഇനി എങ്ങനെയാണ് കാര്യങ്ങൾ..???…നമുക്ക് വീട്ടിലേക്ക് പോകാം. നീ വരുമെന്നറിഞ്ഞ് ശാരി എന്തൊക്കെയോ സ്‌പെഷ്യൽ ഐറ്റങ്ങൾ കിച്ചനിൽ പരീക്ഷിക്കുന്നുണ്ടായിരുന്നു. അത് അനുഭവിക്കാൻ നിന്നെയും കൂട്ടി ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞതവണ നീ ഒന്നും കഴിക്കാതെയാണ് പോയതെന്നു എന്നോട് പരിഭവം പറഞ്ഞിരുന്നു. “

Leave a Reply

Your email address will not be published. Required fields are marked *