രേവതിയുടെ വർത്തമാനം കേട്ട് ശാലു പൊട്ടിച്ചിരിച്ചു…
അങ്ങനെ അല്പനേരം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി .
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”
“ചോദിച്ചോളൂ…”
“രണ്ട് മക്കൾ തമ്മിൽ ഇത്ര പ്രായ വ്യത്യാസം എങ്ങനെയുണ്ടായി…?”
അവൾ ആദ്യമൊന്നു ഞെട്ടിയത് ശാലു കണ്ടു. എങ്കിലും പെട്ടെന്നത് മറച്ചുകൊണ്ട് രേവതി പറഞ്ഞു.
“അഹ്…അതോ…അത് ഞങ്ങൾക്ക് ഒറ്റ മോൻ മതിയെന്ന തീരുമാനമായിരുന്നു. പക്ഷെ രണ്ടു കൊല്ലം മുമ്പ് അങ്ങേര് അവസാനമായി ഒരു അവധിക്ക് വന്നു. അന്ന് പറ്റിപ്പോയതാണ്. അങ്ങനെയാണ് മോളുണ്ടായത്. ”
“അവസാനമായിട്ട് വന്നെന്നോ…അപ്പോൾ അദ്ദേഹം …മരിച്ചോ…???”
“എനിക്ക് അങ്ങേര് മരിച്ചതിനു തുല്യമാണ്. ഞങ്ങൾ പിരിഞ്ഞു. ഇപ്പോൾ ഗൾഫിൽ ഒരുത്തിയെ കല്യാണം കഴിച്ച് ……”
പറഞ്ഞുവന്നത് തുടരാതെ അവൾ അകലേക്ക് നട്ട മിഴികളുമായി ഇരുന്നു.
അവളുടെ കൈ കവർന്നെടുത്ത് നെഞ്ചോട് ചേർത്ത് ശാലു മന്ത്രിച്ചു…
“സോറി….”
“ഏയ്….സാരമില്ല..ഒക്കെ എനിക്ക് ശീലമായി…”
“അതൊക്കെ പോകട്ടെ… ഞങ്ങൾ ഇവിടെ സ്ഥലം വാങ്ങുന്നത് വീടുവയ്ക്കാനല്ല കേട്ടോ. ഒരു റിസോർട്ട് ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.. അയ്യോ അതു പറഞ്ഞപ്പോഴാ കുറച്ച് ഫോട്ടോ….ഈ പുഴ…ഈ കടവ്…ഇതിന്റെയൊക്കെ ഫോട്ടോ എടുത്താൽ കൊള്ളാമെന്നോർത്തത്. .”
“അതിനെന്താ…എടുത്തോളൂ…”
“എന്റെ ഫോൺ രേവതിയുടെ മുറിയിലെ മേശപ്പുറത്താണ്. എടുക്കാൻ മറന്നു..”