രാത്രിയായപ്പോഴേക്കും അവർ സംസാരിച്ച് സാധാരണ ഗതിയിലായിരുന്നു.
അടുത്ത ദിവസം അജു എണീക്കാൻ വെയുകിയപ്പോൾ റസിയ അവനെ തട്ടി വിളിച്ചു …
” എടാ …നിനക്ക് ഇന്ന് ക്ലാസ്സിൽ പോവണ്ടേ …..?”
” ഇന്ന് ലീവാണ്, ഇത്താ ….. ”
” എന്ന…. ഇത് ആദ്യമെ പറഞ്ഞൂടിയരുന്നോ ….. ”
” പറയാൻ വിട്ടതാണ് ….. ഇന്ന് ലീവ് , നാളെ ഞായർ ….”
ഉറക്കച്ചടവോടെ അജു പറഞ്ഞു
” അപ്പോ …. സുഖാമായല്ലോ …. ”
റസിയ ചിരിച്ച് കൊണ്ട് പറഞ്ഞു , സ്ഥലം വിട്ടു.
റസിയ സോനു മോനെ എഴുന്നേൽപിച്ച് താഴത്തേക്ക് വന്നതിന് ശേഷം ഫോൺ നോക്കിയപ്പോൾ ഗീതേച്ചിയുടെ മിസ്സ്ഡ് കോൾ കണ്ടു ….
റസിയ ഗീതക്ക് തിരിച്ച് വിളിച്ചു
:”ഹലോ ”
” ആ … ഗീതേച്ചി , ഇങ്ങള് വിളിച്ചിരുന്നല്ലേ …. ഞാൻ മോനെ എടുക്കാൻ മുകളിൽ പോയതായിരുന്നു.”
” ആ മോളെ …. ഇന്ന് എനിക്ക് വരാൻ പറ്റില്ല.”
“എന്തെ ”
” മേൾക്ക് സുഖമില്ല …. ഹോസ്പിറ്റലിന് ഒരു ദിവസം അഡ്മിറ്റാവാൻ പറഞ്ഞിട്ടുണ്ട് … ”
” എന്ത് പറ്റി?”
” ഒന്നുമില്ല , പനിയാണ്.. എനിക്ക് ഇവിടെ നിൽക്കണം … അപ്പോ ഇന്ന് വരാൻ സാധിക്കില്ല”