റസിയ ” നീ എന്താഡ സ്റ്റെപിൽ തെന്നെ നിൽക്കുന്നത്… കയറി വാ ”
അജുവിനോട് റസിയ : “നിനക്കവനോട് കയറാൻ പറഞ്ഞുടായിരുന്നോ …..”
ഷാനി : ” ഇല്ല ഇത്ത …. ഞാൻ ഇപ്പം വന്നതേയൊള്ളു ”
ഷാനി അകത്ത് കയറി ലിവിംങ് റൂമിലെ സോഫയിൽ ഇരുന്നു ….
സാനുമോനെ കണ്ടതും അവനെ എടുത്ത് മടിയിൽ ഇരുത്തി..
റസിയ ” ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്താട്ടെ”
ഷാനി : “വേണ്ട ഇത്ത …. ഒന്നും വേണ്ട ”
” അത് പറഞ്ഞാ പറ്റില്ല ….. എന്തെങ്കിലും കുടിക്കണം”
റസിയ അടുക്കളയിലേക്ക് നീങ്ങി.
ഷാനി അജുവുമായി സംസാരിച്ചിരുന്നു.
അൽപ സമയത്തിന് ശേഷം റസിയ ഒരു ഗ്ലസ് ഒറഞ്ച് ജ്യൂസുമായി വന്നു …….
അവൻ ജ്യൂസ് കുടിക്കുന്നതിനിടക്ക് ……..
റസിയ : “നീ ആളാകെ മാറി പോയല്ലോ …. അന്ന് ഞാൻ കാണുമ്പം , തീപ്പെട്ടി കൊള്ളി പോലെ മെലിഞ്ഞ് നിന്നവന ….. ”
” പിന്നെ ച്ചെയ്ഞ്ച് വേണ്ടെ ഇത്ത”
റസിയ ” വേണം …. എന്നാലും ഇത് എന്ത് മാറ്റമാ ….. മുഖത്ത് ആ കട്ടി മിശ വന്നിട്ട് തെന്നെ നിന്നെ മനസ്സിലാകുന്നില്ല …. ”
ഷാനി തല താഴ്ത്തി ചിരിച്ചു.
റസിയ “‘ എന്തായാലും മോൻ ഗ്ലാമറായിട്ടുണ്ട് ”