റസിയ ടെൻഷനോടെ അവളെ നോക്കി
” നീ പേടിക്കണ്ട ….. കാണിക്കുമ്പോൾ നിൻ്റെ കൂടെ ഞാനും വരാം ….. എന്ത ..പോരെ…?”
റസിയ പുഞ്ചിരിയോടെ
” മതി ”
അജു ഓട്ടോയുമായി വന്നു.അവർ പുറത്ത് ഇറങ്ങി, റസിയ വീട് അടച്ച് പൂട്ടി വണ്ടിയിൽ കയറി ………
സിറ്റിയിൽ ആണ് ക്ലിനിക്ക് … വീട്ടിൽ നിന്ന് ഒരു ആറു കിലോമീറ്റർ ഉണ്ട് സിറ്റിയിലേക്ക്. മെയിൻ റോഡിലേക് ചെന്നിറങ്ങുന്നിടത് നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു.
ഓട്ടോ ക്ലിനിക്കിൻ്റെ മുറ്റത്ത് നിർത്തി ….. എല്ലാവരും ഇറങ്ങിയതിന് ശേഷം റസിയ ഓട്ടോക്കാരനെ പൈസ കൊടുത്ത് പരിച്ച് വിട്ടു……
റസിയ ക്ലിനിക്കിൻ്റെ പുറത്തെ ഭംഗിയിലേക്ക് മുഖമോടിച്ചു.
ടൗണിലാണെങ്കിലും അൽപം ശാന്തമായ അന്തരീക്ഷം …..
ക്ലിനിക്കിന്ന് ചുറ്റും മരങ്ങൾ മൂടിയത് കൊണ്ടാവാം തണുത്ത കാലാവസ്ഥ ….. വിസിറ്റേഴ്സിന് ശാന്തമായി ഇരിക്കാനുള്ള സൗഗര്യവും പുറത്ത് ഉണ്ടായിരുന്നു …..
എല്ലാത്തരം ജനങ്ങളും അവിടെ ഉണ്ടായിരുന്നു .. … ഇഗ്ലീഷുക്കാരും….. സുഡാനികളും …. സാധാരണക്കാരും
അകത്ത് നിന്ന് വെളുത്ത വിദേശികൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ സന പറയുന്നത് വാസതവമാണെന്ന് റസിയക്ക് തോന്നി.
സന വാതിൽ തുറന്നു അകത്തേക്ക് കയറി….. തുറന്ന വാതിൽ അടഞ്ഞു പോകാതെ പിടിച്ചു വെച്ചുകൊണ്ട് കുട്ടിയുമായി വരുന്ന റസിയയേയും അജുവിനെയും അകത്ത കയറ്റി.
ചെല്ലുമ്പോൾ ആദ്യത്തെ റിസപ്ഷ്യൻ കാബിനിൽ ഒരു സ്റ്റാഫെ ഉണ്ടായിരുന്നുള്ളൂ.
” ബിനുചേച്ചി എവിടെ ആനി?”