സന ഒരു സ്റ്റാഫിനോട് ചോദിച്ചു.
“ചേച്ചി തറാപ്പി ഹാളിലേക്ക് പോയിരിക്കുവ”
ആനി മറുപടി പറഞ്ഞു.
സന കൗണ്ടറിൽ കയറി, എന്തോ റെക്കേർഡ് കയ്യിലെടുത്തു.
സിനി അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനെ തനിക്ക് പരിചയപ്പെടുത്തി.
എന്നിട്ട് അവരെ അടുത്ത റൂമിലേക്ക് ആനയിച്ചു.
അത്യാവിശം ഡെക്രഷൻ ചെയ്ത എസി റൂം , സോഫ സെറ്റുകളും അതിനോട് ചേർന്ന് പ്ലാസ്റ്റിക്ക് ചെടികൾ കൊണ്ട് അലങ്കരിച്ച റൂം …….
സന : ” നിങ്ങൾ ഇവിടെ ഇരിക്ക് …. ഞാൻ പോയിട്ട് വിളിക്കാം”
സന അകത്തേക്ക് കയറി പോയി
റസിയയുടെ ഫോൺ റിങ്ങ് ചെയ്തു
ബാഗിൽ നിന്നും എടുത്ത് നോക്കി
‘ഷാഫിക്കാ ‘
ഫോൺ അറ്റൻ്റ് ചെയ്തു
‘ഹലോ’
” ആ …. നിങ്ങൾ അവിടെ എത്തിയോ ?”
“ദേ ഇപ്പം എത്തിയതെ ഒള്ളു”
“ഡോക്ടറെ കണ്ടോ ?”
“ഇല്ല ….. സന അകത്ത് പോയിട്ടുണ്ട് …… വിളിക്കും”
” ok …. നീ ലാസ്റ്റ് എടുത്ത Xray യെല്ലാം എടുത്തിട്ടില്ലേ ?”
” ഉണ്ട് ”
” ന്നാ ….. ഞാൻ കാണിച്ചതിന് ശേഷം വിളിക്കാം”.