” പടച്ചോനേ ,നീ ആയിരുന്ന ഇത്, മനസ്സിലായില്ല.”
റസിയ വായ പൊത്തി ചോദിച്ചു..,,
സന ഹെൽമറ്റ് സ്ക്കൂട്ടിയിൽ തൂക്കി
തട്ടം നേരെയാക്കി കൊണ്ട് ചിരിച്ച് അകത്തേക്ക് കയറി
” സർപ്രൈസ് ആയി പോയെടി …… എതാടി ഈ വണ്ടി’
റസിയ ആകാംഷയോടെ ചോദിച്ചു.
” ഇത് പുതിയത് വാങ്ങിച്ചതാ ….. ഇന്ന് കിട്ടിയതൊള്ളു….. നിന്നെ ഒന്ന് കാണിക്കാൻ കൊണ്ട് വന്നതാ …..”
” അര് വാങ്ങീച്ചതാ ..?.. നീ വാങ്ങിയതാ ”
“അല്ലടി …… റിയസ്ക്കാ വാങ്ങി തന്നതാ.,,,,, അങ്ങേര് ബാഗ്ലൂരിലേക്ക് പോകുന്നതിന് മുമ്പ് ബുക്ക് ചെയ്തതാ ….. ഇപ്പോഴാ കിട്ടിയത് ”
സന പറഞ്ഞു.
” എടി നിൻ്റെ കയ്യിലും പൂത്ത പൈസയില്ലെ ….. നിനക്ക് സ്വന്തമായിട്ട് തെന്നെ വാങ്ങിച്ചൂടെ ”
റസിയ ചോദിച്ചു.
“എടി ….. ഞാൻ ജോലിക്ക് പോണതല്ലാം എൻ്റെ സേവിംഗ് ആണ് ….. ഇത് റിയാസ്ക്ക സ്വന്തം ഇഷ്ടത്തിന് വാങ്ങിച്ചത് ….. ”
” ഓ ഹോ ….. എതായാലും നിൻ്റെ ആഗ്രഹം പൂവണഞ്ഞല്ലെ ….. ”
“യസ്”
സന റസിയക്ക് അടുത്ത് വന്ന് ഇരുന്ന് സോനു മോനെ പിടിച്ച് മടിയിൽ ഇരുത്തി.
” ഇനി നിനക്ക് ക്ലിനിക്കിൽ പോകാൻ സുഖമായല്ലോ ”
റസിയ പറഞ്ഞു.
” അതെ ….. കാര്യമായിട്ട് അതിന് വേണ്ടിയല്ലെ സ്കൂട്ടി എടുത്തത്. .. ബസ്സിലെല്ലാം പോകാനുള്ള ബുദ്ധിമുട്ട് ….. പ്രത്യേകിച്ച് രാവിലെ ….. എന്തൊരു തിരക്കാ … ബസ് കിട്ടാൻ പാട് പെടും ….. ഇനി അഥവാ കിട്ടിയാലോ …. മുടിഞ്ഞ തിരക്കും …. ”
” അത് ശെരിയാ”
” പിന്നെ വായനോട്ടക്കാരെ പേടിക്കണ്ട , തോണ്ടാൻ നിൽക്കുന്നവൻമരുടെ ചന്തിക്ക് പുടുത്തവും ജാക്കി വെപ്പും പേടിക്കണ്ട….. അതാണ് പ്രധാന ഗുണം ”
അത് കേട്ട് റസിയ പൊട്ടി ചിരിച്ചു.